YouVersion Logo
Search Icon

NEHEMIA 10

10
1ഉടമ്പടിയിൽ ഒപ്പു വച്ചവർ: ഹഖല്യായുടെ പുത്രനും ദേശാധിപതിയുമായ നെഹെമ്യാ, 2സിദെക്കീയാ, സെരായാ, അസര്യാ, യിരെമ്യാ, 3പശ്ഹൂർ, അമര്യാ, മല്‌ക്കീയാ, ഹത്തൂശ്, 4,5ശെബന്യാ, മല്ലൂക്, ഹാരീം, മെരേമോത്ത്, 6ഓബദ്യാ, ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്ക്, 7മെശുല്ലാം, അബീയാ, മീയാമീൻ, മയസ്യാ, 8ബിൽഗായ്, ശെമയ്യാ എന്നീ പുരോഹിതന്മാർ. 9ലേവ്യർ: അസന്യായുടെ പുത്രനായ യേശുവ, ഹെനാദാദിന്റെ പുത്രന്മാരായ ബിന്നൂയിയും കദ്മീയേലും 10അവരുടെ സഹോദരന്മാരായ ശെബന്യാ, ഹോദീയാ, കെലീത, പെലായാ, 11ഹാനാൻ, മീഖ, രെഹോബ്, ഹശബ്യാ, 12സക്കൂർ, ശേരെബ്യാ, ശെബന്യാ, ഹോദീയാ, 13-14ബാനി, ബെനീനു. പ്രഭുക്കന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ, ബാനി, 15ബുന്നി, അസ്ഗാദ്, ബേബായി, അദോനിയാ, 16-17ബിഗ്വായി, ആദീൻ, ആതേർ, ഹിസ്കീയാ, 18അസ്സൂർ, ഹോദീയാ, ഹാശും, ബേസായി, 19ഹാരീഫ്, അനാഥോത്ത്, നേബായി, 20-21മഗ്പീയാശ്, മെശുല്ലാം, ഹേസീർ, മെശേസബെയേൽ, 22സാദോക്, യദൂവ, പെലത്യാ, ഹനാൻ, 23അനായാ, ഹോശേയ, ഹനന്യാ, ഹശ്ശൂബ്, 24ഹല്ലോഹേശ്, പിൽഹ, ശോബേക്, രെഹൂം, 25-26ഹശബ്നാ, മയസേയാ, അഹീയാ, ഹനാൻ, 27അനാൻ, മല്ലൂക്, ഹാരീം, ബയനാ. 28അവശേഷിച്ചവരായ പുരോഹിതന്മാർ, ലേവ്യർ, വാതിൽകാവല്‌ക്കാർ, ഗായകർ, ദേവാലയശുശ്രൂഷകർ, ദേശത്തെ ജനതകളിൽനിന്നു വേർപെട്ട് ദൈവത്തിന്റെ ധർമശാസ്ത്രം അനുസരിച്ച ജനങ്ങൾ, അവരുടെ ഭാര്യമാർ, പുത്രീപുത്രന്മാർ എന്നിങ്ങനെ തിരിച്ചറിവുള്ള എല്ലാവരും 29ശ്രേഷ്ഠരായ തങ്ങളുടെ ചാർച്ചക്കാരോടു ചേർന്നു ദൈവത്തിന്റെ ദാസനായ മോശയിലൂടെ നല്‌കപ്പെട്ട ദൈവത്തിന്റെ ധർമശാസ്ത്രം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ ദൈവമായ സർവേശ്വരന്റെ സകല കല്പനകളും അനുശാസനകളും ചട്ടങ്ങളും പ്രമാണിക്കുമെന്നും അങ്ങനെ ചെയ്യാഞ്ഞാൽ ശാപം ഏറ്റുകൊള്ളാമെന്നും പ്രതിജ്ഞ ചെയ്തു. 30ഞങ്ങളുടെ പുത്രിമാരെ തദ്ദേശവാസികളായ വിജാതീയർക്ക് വിവാഹം കഴിച്ചുകൊടുക്കുകയോ അവരുടെ പുത്രിമാരെ ഞങ്ങളുടെ പുത്രന്മാർക്ക് ഭാര്യമാരായി സ്വീകരിക്കുകയോ ചെയ്യുകയില്ല. 31ശബത്തു ദിവസമോ വിശുദ്ധദിവസമോ തദ്ദേശവാസികൾ ധാന്യമോ മറ്റു വസ്തുക്കളോ വില്പനയ്‍ക്കു കൊണ്ടുവന്നാൽ ഞങ്ങൾ വാങ്ങുകയില്ല. ഞങ്ങൾ ഏഴാം വർഷം വിളവ് എടുക്കുകയോ കടം തിരിച്ചു വാങ്ങുകയോ ഇല്ലെന്നും ഞങ്ങൾ ശപഥം ചെയ്തു.
32കാഴ്ചയപ്പം, നിരന്തരധാന്യയാഗം, ശബത്തുകളിലെയും അമാവാസികളിലെയും നിരന്തരഹോമയാഗം, ഉത്സവങ്ങൾ, വിശുദ്ധവസ്തുക്കൾ, ഇസ്രായേലിനു വേണ്ടിയുള്ള പാപപരിഹാരയാഗങ്ങൾ എന്നിവയ്‍ക്കും 33ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷകൾക്കും എല്ലാ ജോലികൾക്കുംവേണ്ടി വർഷംതോറും മൂന്നിലൊന്നു ശേക്കെൽ നല്‌കാമെന്നും ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. 34കൂടാതെ ദേവാലയത്തിലെ യാഗപീഠത്തിൽ നിയമം അനുസരിച്ചു കത്തിക്കാനുള്ള വിറക് ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനക്രമത്തിൽ വഴിപാടായി അർപ്പിക്കാൻ ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും നറുക്കിട്ടു നിശ്ചയിച്ചിരിക്കുന്നു. 35ഞങ്ങളുടെ നിലങ്ങളിലെ ആദ്യവിളവും എല്ലാ വൃക്ഷങ്ങളുടെയും ആദ്യഫലവും വർഷംതോറും സർവേശ്വരആലയത്തിലേക്കു സമർപ്പിക്കാമെന്നും ഞങ്ങൾ സമ്മതിക്കുന്നു. 36ധർമശാസ്ത്രത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ആദ്യപുത്രന്മാരെയും മൃഗങ്ങളിൽ കന്നുകാലികളുടെയും ആട്ടിൻപറ്റങ്ങളുടെയും കടിഞ്ഞൂലുകളെയും ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കൽ ഞങ്ങൾ കൊണ്ടുവന്നുകൊള്ളാം. 37ഞങ്ങളുടെ പുതുമാവ്, വൃക്ഷങ്ങളുടെ ആദ്യഫലങ്ങൾ, പുതുവീഞ്ഞ്, ആദ്യം എടുത്ത എണ്ണ എന്നിവ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ പുരോഹിതന്മാരുടെ അടുക്കലും നിലങ്ങളിലെ വിളകളുടെ ദശാംശം ലേവ്യരുടെ അടുക്കലും എത്തിച്ചുകൊള്ളാം. ഞങ്ങളുടെ ഗ്രാമങ്ങളിലെ കർഷകരിൽനിന്നു ദശാംശം സ്വീകരിക്കുന്നതു ലേവ്യരാണല്ലോ. 38ലേവ്യർ ദശാംശം സ്വീകരിക്കുമ്പോൾ അഹരോന്റെ വംശജനായ ഒരു പുരോഹിതൻ അവരുടെ കൂടെ ഉണ്ടായിരിക്കണം. ദശാംശത്തിന്റെ ദശാംശം ലേവ്യർ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ കൊണ്ടുചെല്ലണം. 39ഇസ്രായേൽജനങ്ങളും ലേവ്യരും കൂടി ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ഓഹരി ദേവാലയശുശ്രൂഷകരായ പുരോഹിതന്മാരും വാതിൽകാവല്‌ക്കാരും ഗായകരും പാർക്കുന്നതും വിശുദ്ധമന്ദിരത്തിലെ പാത്രങ്ങൾ സൂക്ഷിക്കുന്നതുമായ മുറികളിൽ കൊണ്ടുചെല്ലണം. ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തെ ഞങ്ങൾ അവഗണിക്കുകയില്ല.

Currently Selected:

NEHEMIA 10: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy