YouVersion Logo
Search Icon

MARKA 16

16
യേശു ഉയിർത്തെഴുന്നേല്‌ക്കുന്നു
(മത്താ. 28:1-8; ലൂക്കോ. 24:1-12; യോഹ. 20:1-10)
1ശബത്തു കഴിഞ്ഞപ്പോൾ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മ മറിയവും ശലോമിയും യേശുവിന്റെ ശരീരത്തിൽ പൂശുവാൻ സുഗന്ധദ്രവ്യങ്ങൾ വാങ്ങി. 2അവർ ഞായറാഴ്ച പുലർകാലവേളയിൽ സൂര്യനുദിച്ചപ്പോൾത്തന്നെ കല്ലറയ്‍ക്കലേക്കു പോയി. 3“നമുക്കുവേണ്ടി കല്ലറയുടെ വാതില്‌ക്കൽനിന്ന് ആ കല്ല് ആര് ഉരുട്ടിനീക്കിത്തരും?” എന്ന് അവർ അന്യോന്യം പറഞ്ഞു. 4എന്നാൽ അവർ സൂക്ഷിച്ചുനോക്കിയപ്പോൾ കല്ലുരുട്ടി നീക്കിയിരിക്കുന്നതു കണ്ടു. ഒരു വലിയ കല്ലായിരുന്നു അത്. 5കല്ലറയ്‍ക്കുള്ളിൽ പ്രവേശിച്ചപ്പോൾ ശുഭ്രവസ്ത്രം ധരിച്ച ഒരു യുവാവ് വലത്തുഭാഗത്ത് ഇരിക്കുന്നത് കണ്ട് അവർ അമ്പരന്നു.
6അയാൾ പറഞ്ഞു: “പരിഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെയാണല്ലോ നിങ്ങൾ അന്വേഷിക്കുന്നത്; അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു; ഇവിടെയില്ല. അവിടുത്തെ സംസ്കരിച്ച സ്ഥലം ഇതാ കണ്ടാലും. 7നിങ്ങൾ പോയി അവിടുത്തെ ശിഷ്യന്മാരോടും പത്രോസിനോടും ‘നിങ്ങൾക്കു മുമ്പായി അവിടുന്ന് ഗലീലയിലേക്കു പോകുന്നു; നിങ്ങളോടു പറഞ്ഞതുപോലെ അവിടെവച്ച് അവിടുത്തെ നിങ്ങൾ കാണും’ എന്നു പറയുക.
8ആ സ്‍ത്രീകൾ കല്ലറയിൽ നിന്നിറങ്ങി ഓടി. അവർ അമ്പരന്നു വിറയ്‍ക്കുന്നുണ്ടായിരുന്നു. ഭയപരവശരായിരുന്നതുകൊണ്ട് അവർ ആരോടും ഒന്നും സംസാരിച്ചില്ല.
യേശു മഗ്ദലേന മറിയമിനു പ്രത്യക്ഷനാകുന്നു
(മത്താ. 28:9-10; യോഹ. 20:11-18)
9 # 16:9-20 ചില കൈയെഴുത്തു പ്രതികളിൽ ഈ വാക്യങ്ങൾ കാണുന്നില്ല. എന്നാൽ ചില കൈയെഴുത്തു പ്രതികളിൽ വാ. 8നു ശേഷം താഴെപ്പറയുന്നവിധം അധ്യായം അവസാനിപ്പിച്ചിരിക്കുന്നു. ഞായറാഴ്ച അതിരാവിലെ യേശു ഉയിർത്തെഴുന്നേറ്റശേഷം ആദ്യമായി മഗ്ദലേന മറിയമിനു പ്രത്യക്ഷപ്പെട്ടു. ആ സ്‍ത്രീയിൽ നിന്നായിരുന്നു യേശു ഏഴു ഭൂതങ്ങളെ ഒഴിച്ചു വിട്ടത്.#16:9 വാ. 9. അവർ തങ്ങളോടു പറഞ്ഞ കാര്യങ്ങളെല്ലാം പത്രോസിനെയും കൂടെയുണ്ടായിരുന്നവരെയും ചുരുക്കമായി അറിയിച്ചു. 10മറിയം പോയി യേശു ഉയിർത്തെഴുന്നേറ്റ വാർത്ത അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരെ അറിയിച്ചു. അവർ ദുഃഖിച്ചു വിലപിക്കുകയായിരുന്നു.#16:10 വാ. 10. അതിനുശേഷം യേശുതന്നെ നിത്യരക്ഷയുടെ പരിശുദ്ധവും അനശ്വരവുമായ പ്രഖ്യാപനം അവിടുത്തെ ശിഷ്യന്മാരിൽക്കൂടി കിഴക്കുമുതൽ പടിഞ്ഞാറുവരെ എത്തിച്ചു. 11യേശു ജീവിച്ചിരിക്കുന്നു എന്നും മറിയം അവിടുത്തെ കണ്ടു എന്നും കേട്ടിട്ട് അവർ വിശ്വസിച്ചില്ല.
രണ്ടു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു
(ലൂക്കോ. 24:13-35)
12അതിനുശേഷം അവരിൽ രണ്ടുപേർ നാട്ടിൻപുറത്തേക്കു പോകുമ്പോൾ യേശു മറ്റൊരു വിധത്തിൽ അവർക്കു പ്രത്യക്ഷപ്പെട്ടു. 13അവർ തിരിച്ചുചെന്ന് മറ്റുള്ളവരോട് ആ വിവരം പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല.
ശിഷ്യന്മാരെ നിയോഗിക്കുന്നു
(മത്താ. 28:16-20; ലൂക്കോ. 24:36-49; യോഹ. 20:19-23; അപ്പോ. പ്ര. 1:6-8)
14ഒടുവിൽ ശിഷ്യന്മാർ പതിനൊന്നു പേരും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. താൻ ഉയിർത്തെഴുന്നേറ്റശേഷം തന്നെ നേരിൽ കണ്ടവർ പറഞ്ഞത് അവിശ്വാസവും ഹൃദയകാഠിന്യവും മൂലം വിശ്വസിക്കാതിരുന്നതിനാൽ, യേശു അവരെ ശാസിച്ചു. 15അനന്തരം അവിടുന്ന് അരുൾചെയ്തു: “നിങ്ങൾ ലോകമെങ്ങും പോയി സർവമനുഷ്യരാശിയോടും ഈ സുവിശേഷം പ്രസംഗിക്കുക. 16വിശ്വസിച്ച് സ്നാപനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും. 17വിശ്വസിക്കുന്നവർക്ക് ഈ അദ്ഭുതസിദ്ധികൾ ഉണ്ടായിരിക്കും; എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും. അവർ പുതിയ ഭാഷകളിൽ സംസാരിക്കും. 18സർപ്പങ്ങളെ അവർ കൈയിലെടുക്കുകയോ മാരകമായ ഏതെങ്കിലും വിഷം കുടിക്കുകയോ ചെയ്താലും അവർക്ക് ഒരു ഹാനിയും സംഭവിക്കുകയില്ല; അവർ കൈകൾവച്ചാൽ രോഗികൾ സുഖം പ്രാപിക്കും.”
സ്വർഗാരോഹണം
(ലൂക്കോ. 24:50-53; അപ്പോ. പ്ര. 1:9-11)
19ഇങ്ങനെ അവരോടു പറഞ്ഞശേഷം കർത്താവായ യേശു സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു; അവിടുന്ന് ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. 20ശിഷ്യന്മാർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടു ചേർന്നു പ്രവർത്തിക്കുകയും അവർ മുഖാന്തരം നടന്ന അദ്ഭുതപ്രവൃത്തികളാൽ വചനത്തെ ഉറപ്പിക്കുകയും ചെയ്തുപോന്നു.

Currently Selected:

MARKA 16: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy