YouVersion Logo
Search Icon

JOBA 29

29
ഇയ്യോബ് ഉപസംഹരിക്കുന്നു
1ഇയ്യോബ് തന്റെ ഭാഷണം തുടർന്നു:
2“പഴയകാലത്തെപ്പോലെ, ദൈവം എന്നെ പരിപാലിച്ച ദിനങ്ങളിലെ പോലെ, ഞാൻ ആയിരുന്നെങ്കിൽ!
3അന്ന് അവിടുത്തെ ദീപം എന്റെ തലയ്‍ക്കു മീതെ പ്രകാശിച്ചിരുന്നു;
അവിടുത്തെ പ്രകാശത്താൽ ഞാൻ ഇരുട്ടിലൂടെ നടന്നു.
4ഞാൻ എന്റെ സമൃദ്ധിയുടെ കാലത്തെപ്പോലെ ആയിരുന്നെങ്കിൽ!
അന്ന് ദൈവത്തിന്റെ സഖിത്വം എന്റെ കൂടാരത്തിലുണ്ടായിരുന്നു.
5സർവശക്തൻ എന്റെ കൂടെയുണ്ടായിരുന്നു.
എന്റെ മക്കൾ എനിക്കു ചുറ്റും ഉണ്ടായിരുന്നു.
6അന്നു പാലും എണ്ണയും വെള്ളംപോലെ സമൃദ്ധമായിരുന്നു;
7ഞാൻ നഗരകവാടത്തിൽ ചെന്ന്, പൊതുസ്ഥലത്ത് ഇരിക്കുമ്പോൾ,
8യുവാക്കൾ ആദരവോടെ ഒഴിഞ്ഞുനിന്നു.
പ്രായമായവർ എഴുന്നേറ്റു നിന്നു.
9പ്രഭുക്കന്മാർ വായ് പൊത്തി മൗനം അവലംബിച്ചു.
10ജനനേതാക്കൾ നിശ്ശബ്ദത പാലിച്ചു.
അവരുടെ നാവു താണുപോയി.
11എന്റെ വാക്കു കേട്ടവർ എന്നെ പുകഴ്ത്തിപ്പറഞ്ഞു.
എന്നെ കണ്ടവർ അത് അംഗീകരിച്ചു.
12കാരണം, നിലവിളിക്കുന്ന എളിയവനെയും
ആശ്രയമറ്റ അനാഥനെയും ഞാൻ വിടുവിച്ചു.
13നാശത്തിന്റെ വക്കിലെത്തിയവൻ എന്നെ അനുഗ്രഹിച്ചു.
വിധവകളുടെ ഹൃദയം ആനന്ദഗീതം ആലപിക്കാൻ ഞാൻ ഇടയാക്കി;
14വസ്ത്രംപോലെ ഞാൻ നീതി ധരിച്ചു.
നീതിനിഷ്ഠ എനിക്കു മേലങ്കിയും തലപ്പാവും ആയിരുന്നു.
15ഞാൻ അന്ധനു കണ്ണുകളും മുടന്തനു കാലുകളും ആയിരുന്നു.
16ദരിദ്രർക്ക് ഞാൻ പിതാവായിരുന്നു;
അപരിചിതന്റെ വ്യവഹാരം ഞാൻ നടത്തിക്കൊടുത്തു.
17അധർമിയുടെ അണപ്പല്ലു ഞാൻ തകർത്തു;
അവന്റെ ദംഷ്ട്രകൾക്കിടയിൽനിന്ന് ഇരയെ വിടുവിച്ചു.
18വീട്ടിൽ കിടന്നുതന്നെ ഞാൻ മരിക്കുമെന്നും
മണൽത്തരിപോലെ എന്റെ ദിനങ്ങൾ വർധിക്കുമെന്നും ഞാൻ വിചാരിച്ചു.
19എന്റെ വേരുകൾ ജലാശയം വരെ പടർന്നു ചെന്നിരുന്നു;
എന്റെ ശിഖരങ്ങളിന്മേൽ രാത്രി മുഴുവൻ മഞ്ഞുപൊഴിഞ്ഞിരുന്നു.
20എന്റെ മഹിമ ദിനംപ്രതി പുതുമ ഏറ്റുവാങ്ങി.
എന്റെ കൈയിലെ വില്ലിനു പഴക്കം തട്ടിയില്ല.
21മനുഷ്യർ എന്റെ വാക്കിനു കാതുകൊടുത്തു;
എന്റെ ഉപദേശത്തിനു നിശ്ശബ്ദരായി കാത്തിരുന്നു.
22എന്റെ വാക്കായിരുന്നു അവസാനത്തെ വാക്ക്, അത് അവർക്ക് സ്വീകാര്യമായിരുന്നു.
23മഴയ്‍ക്കുവേണ്ടിയെന്നപോലെ, അവർ എനിക്കുവേണ്ടി കാത്തിരുന്നു;
വസന്തവൃഷ്‍ടിക്കുവേണ്ടി എന്നപോലെ അവർ അതിനായി നോക്കിയിരുന്നു.
24അവർക്ക് ആത്മവിശ്വാസമില്ലാതിരിക്കെ ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി.
എന്റെ മുഖശോഭ അവർക്കു ധൈര്യം പകർന്നു
25ഞാൻ അവർക്കു വഴികാട്ടിയും നേതാവുമായിരുന്നു.
സൈന്യങ്ങളുടെ ഇടയിൽ രാജാവിനെപ്പോലെയും
ദുഃഖിതരുടെ ഇടയിൽ ആശ്വാസകനെപ്പോലെയും
ഞാൻ അവരുടെ ഇടയിൽ വസിച്ചു.

Currently Selected:

JOBA 29: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy