YouVersion Logo
Search Icon

JOHANA 16:25-33

JOHANA 16:25-33 MALCLBSI

“ആലങ്കാരിക ഭാഷയിലാണ് ഞാൻ ഇവയെല്ലാം നിങ്ങളോടു സംസാരിച്ചത്. എന്നാൽ ഇനിയും ആലങ്കാരികമായിട്ടല്ലാതെ പിതാവിനെക്കുറിച്ച് സ്പഷ്ടമായി നിങ്ങളോടു പ്രസ്താവിക്കുന്ന സമയം വരുന്നു. അന്നു നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കും. ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കുമെന്നു പറയുന്നില്ല; എന്തെന്നാൽ നിങ്ങളെന്നെ സ്നേഹിക്കുകയും ഞാൻ പിതാവിന്റെ അടുക്കൽനിന്നു വന്നു എന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നതുകൊണ്ട് പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നു. ഞാൻ പിതാവിന്റെ സന്നിധിയിൽ നിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നിരിക്കുന്നു. ഇനി ഞാൻ ലോകം വിട്ട് വീണ്ടും പിതാവിന്റെ സന്നിധിയിലേക്കു പോകുകയാണ്.” അപ്പോൾ അവിടുത്തെ ശിഷ്യന്മാർ പറഞ്ഞു: “ഇതാ ഇപ്പോൾ ആലങ്കാരികമായിട്ടല്ല, സ്പഷ്ടമായിട്ടാണ് അങ്ങു സംസാരിക്കുന്നത്. അവിടുത്തേക്ക് എല്ലാം അറിയാമെന്നും അങ്ങയോട് ആരും ഒന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ ഞങ്ങൾക്കു ബോധ്യമായി. അങ്ങു ദൈവത്തിന്റെ അടുക്കൽനിന്നു വന്നു എന്നു ഞങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു.” യേശു പ്രതിവചിച്ചു: “ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവെന്നോ? എന്നെ ഏകനായി വിട്ടിട്ട് നിങ്ങൾ ഓരോരുത്തനും അവനവന്റെ വഴിക്കു ചിതറി ഓടുന്ന സമയം വരുന്നു; അല്ല വന്നു കഴിഞ്ഞിരിക്കുന്നു. എങ്കിലും ഞാൻ ഏകനല്ല; പിതാവ് എന്റെ കൂടെയുണ്ട്. എന്നോടുള്ള ഐക്യത്തിൽ നിങ്ങൾ സമാധാനം കണ്ടെത്തേണ്ടതിനാണ് ഇവയെല്ലാം ഞാൻ നിങ്ങളോടു പറഞ്ഞത്: ലോകത്തിൽ നിങ്ങൾക്കു കഷ്ടതയുണ്ട്; എന്നാൽ നിങ്ങൾ ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.”

Free Reading Plans and Devotionals related to JOHANA 16:25-33