YouVersion Logo
Search Icon

THUHRILTU 11

11
1ഫലഭൂയിഷ്ഠമായ മണ്ണിൽ നിന്റെ #11:1 നിന്റെ അപ്പം സമുദ്രത്തിലേക്കെറിയുക എന്നാണു മൂലഭാഷയിൽ; വിദേശവ്യാപാരം ചെയ്ക എന്നും ഇതിനർഥമുണ്ട്.വിത്ത് വിതയ്‍ക്കുക; ഏറിയനാൾ കഴിഞ്ഞ് നിനക്ക് അതു തിരിച്ചു കിട്ടും. 2ഏഴോ എട്ടോ കാര്യങ്ങളിൽ ധനം മുടക്കുക; എന്ത് അനർഥമാണ് ഭൂമിയിൽ സംഭവിക്കാൻ പോകുന്നതെന്നു നിനക്കറിഞ്ഞുകൂടല്ലോ? 3ജലസമൃദ്ധമാണു മേഘങ്ങളെങ്കിൽ അവ ഭൂമിയിൽ വർഷിക്കും. നിലംപതിക്കുന്ന വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീഴട്ടെ, അതു വീണിടത്തുതന്നെ കിടക്കും. 4കാറ്റിന്റെ ഗതി നോക്കിയിരിക്കുന്നവൻ വിതയ്‍ക്കുകയില്ല; മേഘം നോക്കിയിരിക്കുന്നവൻ കൊയ്യുകയുമില്ല. 5ഗർഭിണിയുടെ ഉദരത്തിൽ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെയെന്നു നിനക്ക് അറിഞ്ഞുകൂടാത്തതുപോലെ എല്ലാറ്റിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികൾ നീ അറിയുന്നില്ല. 6പ്രഭാതത്തിൽ വിത്തു വിതയ്‍ക്കുക, പ്രദോഷത്തിലും വിതയ്‍ക്കുക; ഇതോ, അതോ, രണ്ടുമോ ഏതാണു ഫലവത്താവുക എന്നു നിനക്ക് നിശ്ചയമില്ലല്ലോ. 7പ്രകാശം ആഹ്ലാദദായകമാണ്; സൂര്യദർശനം നയനാനന്ദകരമാണ്. 8ദീർഘായുസ്സു ലഭിച്ചവൻ ഇവയെല്ലാം ആസ്വദിച്ചുകൊള്ളട്ടെ. പക്ഷേ, അന്ധകാരത്തിന്റെ ദിനങ്ങൾ ഏറെയാണെന്ന് ഓർമയുണ്ടാകണം. 9വരുന്നതെല്ലാം മിഥ്യ. യുവാവേ, യുവത്വത്തിൽ നീ ആഹ്ലാദിച്ചുകൊള്ളുക. നിന്റെ ഹൃദയം യൗവനത്തിൽ ആനന്ദിക്കട്ടെ; കണ്ണും കരളും കൊതിച്ച വഴിയെ നീ നടന്നുകൊള്ളുക; എന്നാൽ ഇവയെല്ലാം നിമിത്തം ദൈവം നിന്നെ ന്യായം വിധിക്കുമെന്ന് അറിഞ്ഞുകൊൾക. 10മനസ്സ് വ്യാകുലപ്പെടരുത്; നിന്റെ ശരീരം വേദനിക്കുകയും അരുത്. യൗവനവും ജീവിതത്തിന്റെ പ്രഭാതകാന്തിയും മിഥ്യയാകുന്നു.

Currently Selected:

THUHRILTU 11: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy