YouVersion Logo
Search Icon

2 THESALONIKA മുഖവുര

മുഖവുര
ക്രിസ്തുവിന്റെ പ്രത്യാഗമനം സംബന്ധിച്ച ചിന്താക്കുഴപ്പം തെസ്സലോനിക്യയിലെ സഭയിൽ ചില അസ്വസ്ഥതകൾ ഉളവാക്കി. കർത്താവിന്റെ പ്രത്യാഗമനദിവസം വന്നുകഴിഞ്ഞു എന്ന് ചിലർ വിശ്വസിച്ചു. തെസ്സലോനിക്യയിലെ സഭയ്‍ക്കു പൗലൊസ് എഴുതിയ രണ്ടാമത്തെ കത്തിൽ പൗലൊസ് ഈ ധാരണ തിരുത്തുന്നു. ക്രിസ്തു വീണ്ടും വരുന്നതിനുമുമ്പ് അധർമമൂർത്തിയുടെ നേതൃത്വത്തിൽ തിന്മയും അധർമവും അത്യുച്ചകോടിയിലെത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
താനും സഹപ്രവർത്തകരും ജീവിച്ചതുപോലെ ജീവിക്കുന്നതിനും നന്മ ചെയ്യുന്നതിനും വേണ്ടിയുള്ള യത്നത്തിൽ ഏതെല്ലാം കഷ്ടതകളും ദുരിതങ്ങളും നേരിട്ടാലും അനുവാചകർ തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചു നില്‌ക്കേണ്ടതിന്റെ ആവശ്യകത അപ്പോസ്തോലൻ ഉറപ്പിച്ചു പറയുന്നു.
പ്രതിപാദ്യക്രമം
മുഖവുര 1:1-2
തെസ്സലോനിക്യസഭയെ ശ്ലാഘിക്കുന്നു 1:3-12
ക്രിസ്തുവിന്റെ പ്രത്യാഗമനത്തെപ്പറ്റി 2:1-17
ഉദ്ബോധനങ്ങൾ 3:1-15
ഉപസംഹാരം 3:16-18

Highlight

Copy

Compare

Share

None

Want to have your highlights saved across all your devices? Sign up or sign in