YouVersion Logo
Search Icon

2 SAMUELA 8

8
ദാവീദിന്റെ വിജയങ്ങൾ
(1 ദിന. 18:1-17)
1ദാവീദ് ഫെലിസ്ത്യരെ വീണ്ടും ആക്രമിച്ചു കീഴടക്കി. അവരിൽനിന്നു മെഥെഗമ്മാ പിടിച്ചെടുത്തു. 2അദ്ദേഹം മോവാബ്യരെ നിശ്ശേഷം തോല്പിച്ചു. അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു മൂന്നിൽ രണ്ടു ഭാഗത്തെ കൊന്നു. ശേഷിച്ചവരെ വെറുതെ വിട്ടു. അവർ കീഴടങ്ങി ദാവീദിനു കപ്പം കൊടുത്തു. 3യൂഫ്രട്ടീസ്നദിയുടെ തീരത്തു തന്റെ അധികാരം പുനഃസ്ഥാപിക്കാൻ പോകുമ്പോൾ രെഹോബിന്റെ പുത്രനും സോബാരാജാവുമായ ഹദദേസെറിനെ ദാവീദ് തോല്പിച്ചു. 4അയാളുടെ സൈന്യത്തിലുണ്ടായിരുന്ന ആയിരത്തി എഴുനൂറു കുതിരപ്പട്ടാളക്കാരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദു പിടിച്ചെടുത്തു. നൂറു രഥങ്ങൾക്കുള്ള കുതിരകളെ ഒഴിച്ച് ബാക്കിയുള്ളവയുടെ കുതികാൽ വെട്ടി മുടന്തുള്ളവയാക്കി. 5ദമാസ്ക്കസിലെ സിറിയാക്കാർ സോബാരാജാവായ ഹദദേസെറിനെ സഹായിക്കാൻ അയച്ച സൈനികരിൽ ഇരുപത്തീരായിരം പേരെ ദാവീദു സംഹരിച്ചു. 6പിന്നീട് ദാവീദ് ദമാസ്ക്കസിനോടു ചേർന്നു സിറിയായിൽ കാവൽഭടന്മാരെ നിർത്തി. സിറിയാക്കാർ ദാവീദിന്റെ സാമന്തപദം സ്വീകരിച്ച് അദ്ദേഹത്തിനു കപ്പം കൊടുത്തു. ദാവീദു പോയ സ്ഥലങ്ങളിലെല്ലാം സർവേശ്വരൻ അദ്ദേഹത്തിനു വിജയം നല്‌കി. 7ഹദദേസെറിന്റെ ഭൃത്യന്മാർ വഹിച്ചിരുന്ന സ്വർണപ്പരിചകൾ ദാവീദ് യെരൂശലേമിലേക്കു കൊണ്ടുപോയി. 8ഹദദേസെർ ഭരിച്ചിരുന്ന ബേതഹ്, ബെരോതാ എന്നീ പട്ടണങ്ങളിൽനിന്നു ധാരാളം വെള്ളോടും അദ്ദേഹം കൈവശപ്പെടുത്തി. 9ദാവീദ് ഹദദേസെറിന്റെ സർവസൈന്യത്തെയും തോല്പിച്ചു എന്നു ഹാമാത്ത്‍രാജാവായ തോയി കേട്ടു. 10ദാവീദ് രാജാവിന്റെ ക്ഷേമം അന്വേഷിക്കാനും തന്നോടു പലപ്പോഴും പടവെട്ടിയിരുന്ന ഹദദേസെറിനെ തോല്പിച്ചതിലുള്ള അഭിനന്ദനം അറിയിക്കാനുമായി തോയി തന്റെ പുത്രനായ യോരാമിനെ ദാവീദിന്റെ അടുക്കൽ അയച്ചു. വെള്ളി, സ്വർണം, ഓട് എന്നിവകൊണ്ടുള്ള സാധനങ്ങൾ പാരിതോഷികമായി യോരാം കൊണ്ടുവന്നിരുന്നു. 11അവയെല്ലാം ദാവീദ് സർവേശ്വരനു പ്രതിഷ്ഠിച്ചു. അതോടൊപ്പം എദോമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴ്പെടുത്തിയ ജനതകളിൽനിന്നും 12കൈവശപ്പെടുത്തിയ വെള്ളിയും പൊന്നും രെഹോബിന്റെ പുത്രനും സോബാരാജാവുമായ ഹദദേസെരിൽനിന്നു പിടിച്ചെടുത്ത സാധനങ്ങളും ദാവീദ് സർവേശ്വരനു പ്രതിഷ്ഠിച്ചു. 13ഉപ്പുതാഴ്‌വരയിൽവച്ചു പതിനെണ്ണായിരം എദോമ്യരെ സംഹരിച്ചശേഷം ഏറ്റവും കീർത്തിമാനായിട്ടാണ് അദ്ദേഹം മടങ്ങിവന്നത്. 14ദാവീദ് എദോമിൽ എല്ലായിടത്തും കാവൽപ്പടയെ നിയമിച്ചു. എദോമ്യരെല്ലാം അദ്ദേഹത്തിന്റെ അടിമകളായി; എല്ലായിടത്തും സർവേശ്വരൻ ദാവീദിനു വിജയം നല്‌കി.
15ദാവീദ് ഇസ്രായേൽജനത്തെ ആകമാനം ഭരിച്ചു. തന്റെ ജനങ്ങൾക്കു നീതിയും ന്യായവും അദ്ദേഹം നടത്തിക്കൊടുത്തു. 16സെരൂയായുടെ പുത്രനായ യോവാബ് അദ്ദേഹത്തിന്റെ സൈന്യാധിപനും അഹീലൂദിന്റെ പുത്രനായ യെഹോശാഫാത്ത് കാര്യസ്ഥനും ആയിരുന്നു. 17അഹീതൂബിന്റെ പുത്രൻ സാദോക്കും അബ്യാഥാരിന്റെ പുത്രൻ അഹീമേലെക്കും പുരോഹിതന്മാരും, സെരായാ കാര്യദർശിയും ആയിരുന്നു. 18യെഹോയാദയുടെ പുത്രൻ ബെനായാ ക്രേത്യരുടെയും പെലേത്യരുടെയും അധിപതി ആയിരുന്നു. ദാവീദിന്റെ പുത്രന്മാർ പുരോഹിതന്മാരും ആയിരുന്നു.

Currently Selected:

2 SAMUELA 8: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy