YouVersion Logo
Search Icon

2 SAMUELA 23:13-17

2 SAMUELA 23:13-17 MALCLBSI

കൊയ്ത്തിന്റെ സമയം ആയപ്പോൾ മുപ്പതു പടനായകന്മാരിൽ മൂന്നു പേർ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു. ഫെലിസ്ത്യസൈന്യം രെഫായീംതാഴ്‌വരയിൽ പാളയമടിച്ചിരുന്നു. ദാവീദ് കോട്ടയിൽ ആയിരുന്നു. ബേത്‍ലഹേം ഫെലിസ്ത്യപട്ടാളത്തിന്റെ അധീനതയിലും ആയിരുന്നു. ‘ബേത്‍ലഹേമിലെ പട്ടണവാതില്‌ക്കലുള്ള കുളത്തിൽനിന്ന് എനിക്കു കുടിക്കാൻ കുറച്ചു വെള്ളം ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കിൽ’ എന്ന് ദാവീദ് ഉൽക്കടമായ ആഗ്രഹത്തോടുകൂടി പറഞ്ഞപ്പോൾ ആ മൂന്നു വീരന്മാർ ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നു ബേത്‍ലഹേം പട്ടണത്തിന്റെ വാതിൽക്കലുള്ള കിണറ്റിൽനിന്നു വെള്ളം കോരിയെടുത്തു ദാവീദിനു കൊണ്ടുവന്നു കൊടുത്തു. എന്നാൽ അതു കുടിക്കാൻ മനസ്സുവരാതെ ദാവീദ് അതു സർവേശ്വരനു നിവേദിച്ചു. അദ്ദേഹം പറഞ്ഞു: “സർവേശ്വരാ, ഞാൻ ഇതു കുടിക്കുകയില്ല. അതു ജീവൻ പണയപ്പെടുത്തിയ ഈ മനുഷ്യരുടെ രക്തം കുടിക്കുന്നതിനു തുല്യമായിരിക്കും.” അദ്ദേഹം അതു കുടിച്ചില്ല. ഇവ ആയിരുന്നു ആ മൂന്നു പേരുടെ വീര്യപ്രവൃത്തികൾ.

Free Reading Plans and Devotionals related to 2 SAMUELA 23:13-17