YouVersion Logo
Search Icon

2 LALTE മുഖവുര

മുഖവുര
രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലെ രണ്ട് ഇസ്രായേൽരാജ്യങ്ങളുടെയും ചരിത്രത്തിന്റെ തുടർച്ചയാണ് 2 രാജാക്കന്മാരിലെ പ്രതിപാദ്യം. ഈ ഗ്രന്ഥത്തെ രണ്ടായി വിഭജിക്കാം:
1) ബി.സി. ഒൻപതാം ശതകത്തിന്റെ മധ്യംമുതൽ ശമര്യയുടെ പതനംവരെയും വടക്കേ രാജ്യത്തിന്റെ അഥവാ ഇസ്രായേൽരാജ്യത്തിന്റെ അന്ത്യംവരെയും നടന്ന സംഭവങ്ങൾ.
2) ഇസ്രായേൽരാജ്യത്തിന്റെ പതനത്തിനുശേഷം ബാബിലോൺരാജാവായ നെബുഖദ്നേസർ ബി.സി. 586 ൽ യെരൂശലേം പിടിച്ചടക്കി നശിപ്പിക്കുന്നതുവരെയുള്ള യെഹൂദാ രാജ്യത്തിന്റെ ചരിത്രം.
ബാബിലോണിന്റെ കീഴിൽ ഗെദല്യാ യെഹൂദ്യയുടെ ഗവർണർ ആകുന്നതും അല്പകാലത്തിനുള്ളിൽ വധിക്കപ്പെടുന്നതും യെഹൂദ്യയിലെ രാജാവായിരുന്ന യെഹോയാഖീൻ ബാബിലോണിലെ തടവറയിൽനിന്നു വിമോചിതനാകുന്നതും വിവരിച്ചുകൊണ്ട് ഈ ഗ്രന്ഥം അവസാനിപ്പിക്കുന്നു. ഇസ്രായേലിലെയും യെഹൂദ്യയിലെയും രാജാക്കന്മാരുടെയും ജനങ്ങളുടെയും അവിശ്വസ്തതയാണ് അവരുടെ ദേശീയ ദുരന്തത്തിനുള്ള കാരണം. യെരൂശലേമിന്റെ വിനാശവും യെഹൂദാജനത്തിന്റെ രാജ്യഭ്രംശവും ഇസ്രായേല്യചരിത്രത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവുകളാണ്.
ഈ പുസ്തകത്തിലെ പ്രധാന പ്രവാചകനാണ് ഏലിയായുടെ പിൻഗാമിയായ എലീശ.
പ്രതിപാദ്യക്രമം
വിഭജിക്കപ്പെട്ട രാജ്യം 1:1-17:41
a) എലീശാപ്രവാചകൻ 1:1-8:15
b) യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാർ 8:16-17:4
c) ശമര്യയുടെ പതനം 17:5-41
യെഹൂദ്യ 18:1-24:20
a) ഹിസ്ക്കീയാമുതൽ യോശീയാവരെ 18:1-21:26
b) യോശീയായുടെ ഭരണം 22:1-23:30
c) യെഹൂദ്യയിലെ അവസാന രാജാക്കന്മാർ 23:31-24:20
യെരൂശലേമിന്റെ പതനം 25:1-30

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy