YouVersion Logo
Search Icon

1 JOHANA 2:7-11

1 JOHANA 2:7-11 MALCLBSI

പ്രിയപ്പെട്ടവരേ, പുതിയ കല്പനയല്ല ഞാൻ നിങ്ങൾക്ക് എഴുതുന്നത്, പിന്നെയോ ആദിമുതൽ നിങ്ങൾക്കുണ്ടായിരുന്ന പഴയ കല്പനയാണ്. ആ പഴയ കല്പന നിങ്ങൾ കേട്ട വചനമാകുന്നു. എന്നിരുന്നാലും ഞാൻ നിങ്ങൾക്ക് എഴുതുന്നത് ഒരു പുതിയ കല്പനയാണെന്നും വേണമെങ്കിൽ പറയാം. അത് ക്രിസ്തുവിലും നിങ്ങളിലും യഥാർഥമായിരിക്കുന്നു. എന്തെന്നാൽ അന്ധകാരം അകലുന്നു; സത്യവെളിച്ചം പ്രകാശിച്ചു തുടങ്ങി. താൻ പ്രകാശത്തിൽ ജീവിക്കുന്നു എന്നു പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നവൻ ഇപ്പോഴും ഇരുട്ടിലാണു കഴിയുന്നത്. സഹോദരനെ സ്നേഹിക്കുന്നവൻ പ്രകാശത്തിൽ നിവസിക്കുന്നു. അതുകൊണ്ട് അവൻ തട്ടിവീഴാനിടയാകുന്നില്ല. എന്നാൽ സഹോദരനെ വെറുക്കുന്നവൻ ഇരുളിൽ ഇരിക്കുന്നു, ഇരുട്ടിൽ നടക്കുകയും ചെയ്യുന്നു. എങ്ങോട്ടാണു താൻ പോകുന്നതെന്ന് അവന് അറിഞ്ഞുകൂടാ. എന്തുകൊണ്ടെന്നാൽ ഇരുട്ട് അവന്റെ കണ്ണുകളെ അന്ധമാക്കിയിരിക്കുന്നു.

Free Reading Plans and Devotionals related to 1 JOHANA 2:7-11