YouVersion Logo
Search Icon

1 KORINTH മുഖവുര

മുഖവുര
കൊരിന്തിലെ ക്രൈസ്തവസഭ സ്ഥാപിച്ചത് വിശുദ്ധ പൗലൊസ് ആണ് (അപ്പോ. പ്ര. 18:1-8). വിവിധ മതക്കാരും സമുദായക്കാരും ദേശക്കാരും ഇടകലർന്നു നിവസിച്ചിരുന്ന നഗരമായിരുന്നു കൊരിന്ത്. അക്കാലത്ത് അഖായ എന്ന റോമൻ നഗരത്തിന്റെ തലസ്ഥാനവും ഈ ഗ്രീക്കു നഗരമായിരുന്നു.
വാണിജ്യത്തിനും ഉന്നതസമ്പന്നതയ്‍ക്കും പേരുകേട്ട കൊരിന്ത് എല്ലാവിധ ദുർമാർഗങ്ങൾക്കും കുപ്രസിദ്ധി നേടിയിരുന്നു. ഭിന്നസംസ്കാരങ്ങളും മതവിശ്വാസങ്ങളും നിലനിന്നിരുന്ന പ്രസ്തുത നഗരത്തിൽ വിശ്വാസസംബന്ധമായ പല പ്രശ്നങ്ങളും ആവിർഭവിച്ചു. ഈ പരിതഃസ്ഥിതിയിലാണ് പൗലൊസ് ഈ കത്തെഴുതുന്നത്.
അവിടത്തെ സങ്കീർണമായ പ്രശ്നങ്ങളെക്കുറിച്ച് അപ്പോസ്തോലന് അത്യധികമായ ഉൽക്കണ്ഠ ഉണ്ടായിരുന്നു. കൊരിന്തിലെ സഭയിലുണ്ടായിരുന്ന വിഭാഗീയ ചിന്തകൾ, ദുർമാർഗം, വിവാഹം സംബന്ധിച്ചും മറ്റുമുള്ള പ്രശ്നങ്ങൾ, സഭയുടെ ക്രമവ്യവസ്ഥകൾ, പരിശുദ്ധാത്മാവിന്റെ വരങ്ങൾ, പുനരുത്ഥാനം മുതലായ വിഷയങ്ങളെക്കുറിച്ച് ഈ കത്തിൽ അപ്പോസ്തോലൻ പരാമർശിച്ചിട്ടുണ്ട്. അദ്ദേഹം കേട്ടറിഞ്ഞ കാര്യങ്ങളെ സംബന്ധിച്ചുള്ള പ്രതികരണവും കൊരിന്തിലെ സഭാംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്കുള്ള മറുപടിയും ഈ കത്തിൽ അടങ്ങിയിരിക്കുന്നു.
ഈ കത്തിലെ അധ്യായം 13 സുപ്രസിദ്ധമാണ്. ദൈവം തന്റെ ജനങ്ങൾക്കു നല്‌കുന്ന മുഖ്യവരമായ സ്നേഹത്തെക്കുറിച്ചാണ് ഈ അധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
പ്രതിപാദ്യക്രമം
ആമുഖം 1:1-9
സഭയിലെ കക്ഷിവഴക്കുകൾ 1:10-4:21
ലൈംഗിക സദാചാരവും കുടുംബജീവിതവും 5:1-7:40
ക്രൈസ്തവരും വിജാതീയരും 8:1-11:1
സഭാജീവിതവും ആരാധനയും 11:2-14:40
ക്രിസ്തുവിന്റെയും വിശ്വാസികളുടെയും പുനരുത്ഥാനം 15:1-58
ദൈവജനത്തിനുള്ള സംഭാവന 16:1-4
വ്യക്തിപരമായ ചില കാര്യങ്ങളും ഉപസംഹാരവും 16:5-24

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy