YouVersion Logo
Search Icon

1 KORINTH 12:12-20

1 KORINTH 12:12-20 MALCLBSI

ശരീരം ഒന്നാണെങ്കിലും അതിന് പല അവയവങ്ങളുണ്ടല്ലോ. അവയവങ്ങൾ പലതായിരിക്കുമ്പോൾത്തന്നെ അവയെല്ലാം ചേർന്ന് ശരീരം ഒന്നായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും. യെഹൂദനെന്നോ വിജാതീയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ ഉള്ള ഭേദംകൂടാതെ, നാമെല്ലാവരും സ്നാപനംമൂലം ഏകശരീരമാക്കപ്പെട്ടിരിക്കുന്നു; നമുക്കു പാനം ചെയ്യുന്നതിന് ഒരേ ആത്മാവിനെ നല്‌കുകയും ചെയ്തിരിക്കുന്നു. നമ്മുടെ ശരീരംതന്നെ, പല അവയവങ്ങൾ ചേർന്നതാണ്. “ഞാൻ കൈയല്ലാത്തതുകൊണ്ട് ശരീരത്തിന്റെ ഭാഗമല്ല” എന്നു കാലു പറയുകയാണെങ്കിൽ, അതു ശരീരത്തിന്റെ അവയവം അല്ലെന്നു വരുമോ? അതുപോലെതന്നെ, “ഞാൻ കണ്ണല്ലാത്തതുകൊണ്ട് ശരീരത്തിന്റെ ഭാഗമല്ല” എന്നു ചെവി പറയുന്നെങ്കിൽ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? ശരീരം ആസകലം ഒരു കണ്ണായിരുന്നെങ്കിൽ കേൾക്കുന്നത് എങ്ങനെ? ചെവിമാത്രമായിരുന്നെങ്കിൽ എങ്ങനെ മണക്കുമായിരുന്നു? എന്നാൽ ദൈവം സ്വന്തം ഇച്ഛയനുസരിച്ച് ഓരോ അവയവവും ശരീരത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. എല്ലാം ഒരവയവം മാത്രമായിരുന്നെങ്കിൽ, ശരീരം ഉണ്ടാകുമായിരുന്നില്ല. എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഏകമാണ്.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy