YouVersion Logo
Search Icon

1 CHRONICLE 6

6
മഹാപുരോഹിതവംശജർ
1ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി. 2കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, ഇസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. 3അമ്രാമിന്റെ മക്കൾ: അഹരോൻ, മോശ, മിര്യാം. അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. 4എലെയാസാറിന്റെ സന്തതികൾ തലമുറക്രമത്തിൽ: ഫീനെഹാസ്, അബീശുവ, 5ബുക്കി, ഉസ്സി, സെരഫ്യാ, മെരായോത്ത്, 6,7അമര്യാ, അഹീത്തൂബ്, സാദോക്ക്, അഹീമാസ്, 8-9അസര്യാ, യോഹാനാൻ, 10ശലോമോൻ യെരൂശലേമിൽ പണിയിച്ച ദേവാലയത്തിലെ പുരോഹിതനായിരുന്ന അസര്യാ, അമര്യാ, 11-12അഹീത്തൂബ്, സാദോക്ക്, ശല്ലൂം, ഹില്‌കീയാ, 13-14അസര്യാ, സെരായാ, യെഹോസാദാക്ക്. 15സർവേശ്വരൻ നെബുഖദ്നേസറിന്റെ കരത്താൽ യെഹൂദായെയും ഇസ്രായേലിനെയും പ്രവാസികളാക്കിയപ്പോൾ യെഹോസാദാക്കും കൂട്ടത്തിൽ ഉണ്ടായിരുന്നു.
ലേവിയുടെ ഇതര വംശജർ
16ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി. 17ഗേർശോമിന്റെ പുത്രന്മാർ: ലിബ്നി, ശിമെയി. 18കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, ഇസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. 19ഇവരാണ് ലേവ്യഗോത്രത്തിലെ കുലത്തലവന്മാർ. 20ഗേർശോമിന്റെ സന്തതികൾ തലമുറക്രമത്തിൽ: ലിബ്നി, യഹത്ത്, സിമ്മാ, യോവാഹ്, 21ഇദ്ദോ, സേരഹ്, യെയഥ്രായി. 22കെഹാത്തിന്റെ പുത്രന്മാർ തലമുറക്രമത്തിൽ: അമ്മീനാദാബ്, കോരഹ്, അസ്സീർ, എൽക്കാനാ, എബ്യാസാഫ്, 23അസ്സീർ, തഹത്ത്, ഊരീയേൽ, 24ഉസ്സീയാ, ശൗൽ. 25എൽക്കാനായുടെ പുത്രന്മാർ: അമാസായി, അഹീമോത്ത്. 26അഹീമോത്തിന്റെ സന്തതികൾ തലമുറക്രമത്തിൽ: എൽക്കാനാ, സോഫായി, നഹത്ത്, 27എലിയാബ്, യെരോഹാം, എൽക്കാനാ. 28ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, അബീയാ. 29മെരാരിയുടെ പുത്രന്മാർ തലമുറക്രമത്തിൽ: മഹ്ലി, ലിബ്നി, ശിമെയി, 30ഉസ്സാ, ശിമെയ, ഹഗ്ഗീയാ, അസായാ.
ദേവാലയ ഗായകർ
31പെട്ടകം ദേവാലയത്തിൽ പ്രതിഷ്ഠിച്ചതിനുശേഷം സർവേശ്വരന്റെ സന്നിധിയിൽ സംഗീതശുശ്രൂഷയ്‍ക്കു ദാവീദു നിയമിച്ചത് ഇവരെയാണ്. 32ശലോമോൻ യെരൂശലേമിൽ സർവേശ്വരന്റെ ആലയം പണിയുന്നതുവരെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പിൽ മുറപ്രകാരം ഇവർ സംഗീതശുശ്രൂഷ ചെയ്തുപോന്നു. 33അവരുടെ വംശപരമ്പര: കെഹാത്യകുലത്തിൽനിന്നു ഗായകൻ ഹേമാൻ; ഹേമാന്റെ പിതാക്കന്മാർ തലമുറക്രമത്തിൽ: യോവേൽ, ശമൂവേൽ, എല്‌ക്കാനാ, 34യെരോഹാം, എലീയേൽ, തോഹാ, സൂഫ്, 35എൽക്കാനാ, മഹത്ത്, അമാസായി, 36എല്‌ക്കാനാ, യോവേൽ, അസര്യാ, സെഫന്യാ, 37തഹത്ത്, അസ്സീർ, എബ്യാസാഫ്, കോരഹ്, ഇസ്ഹാർ, 38കെഹാത്ത്, ലേവി, ഇസ്രായേൽ, 39ഹേമാന്റെ വലതു ഭാഗത്തു നിന്ന അയാളുടെ സഹോദരൻ ആസാഫ്. അയാളുടെ പിതാക്കന്മാർ തലമുറക്രമത്തിൽ: ബേരെഖ്യാ, ശിമെയ, 40മീഖായേൽ, ബയശേയാ, മല്‌കി, എത്നി, 41-42സേരഹ്, അദായാ, ഏഥാൻ, സിമ്മാ, ശിമെയി, യഹത്ത്, 43-44ഗേർശോം, ലേവി. അവരുടെ സഹോദരന്മാരായ മെരാരിപുത്രന്മാർ ഇടതു ഭാഗത്തു നിന്നു; ഏഥാൻ ആയിരുന്നു അവരിൽ പ്രമുഖൻ. അവന്റെ പിതാക്കന്മാർ തലമുറക്രമത്തിൽ: കീശി, ഏഥാൻ, അബ്ദി, മല്ലൂക്ക്, 45-46ഹശബ്യാ, അമസ്യാ, ഹില്‌കീയാ, അംസി, ബാനി, 47ശാമെർ, മഹ്ലി, മൂശി, മെരാരി, ലേവി. 48അവരുടെ സഹോദരന്മാരായ ലേവ്യർ ദേവാലയത്തിലെ എല്ലാ ശുശ്രൂഷയ്‍ക്കുമായി നിയമിക്കപ്പെട്ടിരുന്നു.
അഹരോന്റെ വംശജർ
49ദൈവത്തിന്റെ ദാസനായ മോശ കല്പിച്ചപ്രകാരം അഹരോനും പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അർപ്പണം ചെയ്യാനും ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കാനും നിയമിക്കപ്പെട്ടിരുന്നു. 50അഹരോന്റെ പുത്രന്മാർ തലമുറ ക്രമത്തിൽ: എലെയാസാർ, ഫീനെഹാസ്, അബീശുവാ, ബുക്കി, 51,52ഉസ്സി, സെരഹ്യാ, മെരായോത്ത്, 53അമര്യാ, അഹീത്തൂബ്, സാദോക്, അഹീമാസ്.
ലേവ്യരുടെ നിവാസസ്ഥലങ്ങൾ
54ഗ്രാമം ഗ്രാമമായി അവർക്കു ലഭിച്ച വാസസ്ഥലങ്ങൾ: അഹരോന്റെ പുത്രന്മാരിൽ കെഹാത്യർക്കു ആദ്യം കുറി വീണു. 55അവർക്കു യെഹൂദാദേശത്ത് ഹെബ്രോനും ചുറ്റുമുള്ള മേച്ചിൽസ്ഥലങ്ങളും ലഭിച്ചു. 56എന്നാൽ പട്ടണത്തിലെ വയലുകളും ഗ്രാമങ്ങളും യെഫുന്നെയുടെ മകനായ കാലേബിനു കൊടുത്തു. 57അഹരോന്റെ പുത്രന്മാർക്ക് സങ്കേതനഗരങ്ങളായ ഹെബ്രോൻ, ലിബ്നാ, യത്ഥീർ, എസ്തെമോവ, ഹീലേൻ, ദെബീർ, 58,59ആശാൻ, ബേത്ത്-ശേമെശ് എന്നിവയും ഇവയുടെ മേച്ചിൽസ്ഥലങ്ങളും. 60ബെന്യാമീൻഗോത്രത്തിൽനിന്ന് ഗേബ, അല്ലേമെത്ത്, അനാഥോത്ത് എന്നിവയും ഇവയുടെ മേച്ചിൽസ്ഥലങ്ങളും കൊടുത്തു. കുലംകുലമായുള്ള വിഹിതമനുസരിച്ച് അവർക്ക് ആകെ പതിമൂന്നു പട്ടണങ്ങൾ കിട്ടി. 61കെഹാത്തിന്റെ ശേഷിച്ച പുത്രന്മാർക്ക് കുറി വീണതനുസരിച്ച് മനശ്ശെയുടെ പകുതി ഗോത്രത്തിൽനിന്ന് പത്തു പട്ടണങ്ങൾ നല്‌കി. 62ഗേർശോമിന്റെ പുത്രന്മാർക്ക് കുലംകുലമായി വിഹിതം അനുസരിച്ച് ഇസ്സാഖാർ, ആശേർ, നഫ്താലി, ബാശാനിലെ മനശ്ശെ എന്നീ ഗോത്രങ്ങളിൽനിന്നു പതിമൂന്നു പട്ടണങ്ങൾ കൊടുത്തു. 63മെരാരീപുത്രന്മാർക്ക് കുലംകുലമായി വിഹിതപ്രകാരം രൂബേൻ, ഗാദ്, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നു പന്ത്രണ്ടു പട്ടണങ്ങൾ കൊടുത്തു. 64ഇസ്രായേൽജനം ഈ പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും ലേവ്യർക്കും നല്‌കി. 65യെഹൂദാ, ശിമെയോൻ, ബെന്യാമീൻ എന്നീ ഗോത്രത്തിൽനിന്ന് ഈ പട്ടണങ്ങൾ കുറി ഇട്ടു നല്‌കി. 66കെഹാത്യരുടെ ചില കുടുംബങ്ങൾക്ക് എഫ്രയീംഗോത്രത്തിൽനിന്ന് ചില പട്ടണങ്ങൾ അവകാശമായി ലഭിച്ചിരുന്നു. 67അഭയനഗരമായ എഫ്രയീംമലനാട്ടിലെ ശെഖേം, ഗേസെർ, 68യൊക്മെയാം, ബേത്ത്-ഹോരോൻ, 69അയ്യാലോൻ, ഗത്ത്-രിമ്മോൻ, 70മനശ്ശെയുടെ പകുതി ഗോത്രത്തിൽനിന്ന് ആനേർ, ബിലെയാം എന്നിവയും ഇവയുടെയെല്ലാം മേച്ചിൽസ്ഥലങ്ങളും കെഹാത്യരുടെ ശേഷിച്ച കുലങ്ങൾക്കു നല്‌കി. 71ഗേർശോമിന്റെ പുത്രന്മാർക്കു മനശ്ശെയുടെ പകുതി ഗോത്രത്തിൽനിന്നു ബാശാനിലെ ഗോലാനും, അസ്തരോത്തും അവയുടെ മേച്ചിൽപ്പുറങ്ങളും 72ഇസ്സാഖാർഗോത്രത്തിൽനിന്നു കേദെശും, ദാബെരത്തും, 73രാമോത്തും ആനേമും ഇവയുടെയെല്ലാം മേച്ചിൽപ്പുറങ്ങളും, 74ആശേർഗോത്രത്തിൽനിന്നു മാശാലും, അബ്ദോനും, 75ഹുക്കോക്കും, രെഹോബും അവയുടെ മേച്ചിൽസ്ഥലങ്ങളും, 76നഫ്താലിഗോത്രത്തിൽനിന്നു ഗലീലയിലെ കേദെശും ഹമ്മോനും കിര്യഥയീമും ഇവയുടെയെല്ലാം മേച്ചിൽപ്പുറങ്ങളും കൊടുത്തു. 77മെരാരീപുത്രന്മാരിൽ ശേഷിച്ചവർക്കു സെബൂലൂൻഗോത്രത്തിൽനിന്നു രിമ്മോനോയും, താബോരും അവയുടെ മേച്ചിൽസ്ഥലങ്ങളും 78രൂബേൻഗോത്രത്തിൽനിന്നു യെരീഹോവിനു സമീപം യോർദ്ദാനക്കരെ കിഴക്കു മരുഭൂമിയിലെ ബേസെരും, 79യഹസായും, കെദേമോത്തും, മേഫാത്തും ഇവയുടെ മേച്ചിൽപ്പുറങ്ങളും 80ഗാദ്ഗോത്രത്തിൽനിന്നു ഗിലെയാദിലെ രാമോത്തും, 81മഹനയീമും, ഹെശ്ബോനും, യസേരും ഇവയുടെ മേച്ചിൽപ്പുറങ്ങളും കൊടുത്തു.

Currently Selected:

1 CHRONICLE 6: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy