ആകയാൽ സർവേശ്വരന്റെ സഭയായ ഇസ്രായേലിന്റെ സമസ്തജനങ്ങളുടെയും മുമ്പിൽവച്ച് ദൈവം കേൾക്കെ ഞാൻ കല്പിക്കുന്നു: “ഐശ്വര്യപൂർണമായ ഈ ദേശം കൈവശമാക്കാനും നിങ്ങൾക്കുശേഷം നിങ്ങളുടെ മക്കൾ അതു ശാശ്വതമായി അവകാശപ്പെടുത്താനുമായി നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകളെല്ലാം ശ്രദ്ധാപൂർവം പാലിക്കണം.” “എന്റെ മകനേ ശലോമോനേ, നീ നിന്റെ പിതാവിന്റെ ദൈവത്തെ അറിയുകയും പൂർണഹൃദയത്തോടും നല്ല മനസ്സോടുംകൂടി അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുക. അവിടുന്ന് സർവഹൃദയങ്ങളും പരിശോധിച്ച് വിചാരങ്ങളും ആലോചനകളുമെല്ലാം ഗ്രഹിക്കുന്നു; നീ സർവേശ്വരനെ അന്വേഷിച്ചാൽ കണ്ടെത്തും; ഉപേക്ഷിച്ചാൽ അവിടുന്നു നിന്നെ എന്നേക്കും തള്ളിക്കളയും. ശ്രദ്ധിക്കുക, വിശുദ്ധ മന്ദിരം പണിയാൻ അവിടുന്ന് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അചഞ്ചലനായി അതു നിർവഹിക്കുക.”
Read 1 CHRONICLE 28
Share
Compare All Versions: 1 CHRONICLE 28:8-10
Save verses, read offline, watch teaching clips, and more!
YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy
Home
Bible
Plans
Videos