YouVersion Logo
Search Icon

1 CHRONICLE 2

2
യെഹൂദായുടെ പിൻഗാമികൾ
1ഇസ്രായേലിന്റെ പുത്രന്മാർ: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, ഇസ്സാഖാർ, 2സെബൂലൂൻ, ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ. 3യെഹൂദായുടെ പുത്രന്മാർ: കനാന്യസ്‍ത്രീയായ ബത്ശൂവയിൽനിന്നു ജനിച്ച ഏർ, ഓനാൻ, ശേലാ; സർവേശ്വരന് അനിഷ്ടമായ പ്രവൃത്തി ചെയ്തതുമൂലം യെഹൂദായുടെ ആദ്യജാതനായ ഏർ കൊല്ലപ്പെട്ടു. 4മരുമകളായ താമാറിൽ യെഹൂദായ്‍ക്കു ജനിച്ച പുത്രന്മാർ പേരെസ്സും സേരഹും. അങ്ങനെ യെഹൂദായുടെ പുത്രന്മാർ ആകെ അഞ്ചു പേർ. 5പേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ. 6സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കല്‌കോൽ, ദാര എന്നീ അഞ്ചു പേർ. 7ശപഥാർപ്പിതവസ്തു അപഹരിച്ച് ഇസ്രായേലിൽ അനർഥം വരുത്തിയ ആഖാൻ, സേരഹിന്റെ പിൻഗാമികളിൽ ഒരാളായ കർമ്മിയുടെ പുത്രനായിരുന്നു. 8ഏഥാന്റെ പുത്രൻ അസര്യാ.
ദാവീദ്‍രാജാവിന്റെ വംശാവലി
9ഹെസ്രോന്റെ പുത്രന്മാർ: യെരഹ്‍മയേൽ, രാം, കെലൂബായി. 10രാമിന്റെ പുത്രൻ അമ്മീനാദാബ്. അമ്മീനാദാബിന്റെ പുത്രൻ യെഹൂദ്യരുടെ പ്രഭുമായ നഹശോൻ. 11നഹശോന്റെ പുത്രൻ ശല്മ. ശല്മയുടെ പുത്രൻ ബോവസ്, 12ബോവസിന്റെ പുത്രൻ ഓബേദ്, ഓബേദിന്റെ പുത്രൻ യിശ്ശായി. 13യിശ്ശായിയുടെ പുത്രന്മാർ പ്രായക്രമത്തിൽ: എലീയാബ്, അബീനാദാബ്, 14ശിമെയ, നഥനയേൽ, രദ്ദായി, ഓസെം, ദാവീദ്; 15-16സെരൂയായും അബീഗയിലും ഇവരുടെ സഹോദരിമാരായിരുന്നു. സെരൂയായുടെ മൂന്നു പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ. 17അബീഗയിലിന്റെ പുത്രൻ അമാസ. ഇശ്മായേല്യനായ യേഥെർ ആയിരുന്നു അവന്റെ പിതാവ്.
ഹെസ്രോന്റെ പിൻഗാമികൾ
18ഹെസ്രോന്റെ മകനായ കാലേബ് അസൂബായെ വിവാഹം കഴിച്ചു. അവരുടെ പുത്രി ആയിരുന്നു യെരിയോത്ത്. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദോൻ. 19അസൂബായുടെ മരണശേഷം കാലേബ് എഫ്രാത്തിനെ വിവാഹം ചെയ്തു. അവളുടെ പുത്രനായിരുന്നു ഹൂർ. 20ഹൂറിന്റെ പുത്രൻ ഊരി. ഊരിയുടെ പുത്രൻ ബെസലേൽ. 21ഹെസ്രോൻ അറുപതാമത്തെ വയസ്സിൽ മാഖീരിന്റെ പുത്രിയെ വിവാഹം ചെയ്തു. അവൾ ഗിലെയാദിന്റെ സഹോദരി ആയിരുന്നു. അവളിൽ ജനിച്ച പുത്രനാണ് സെഗൂബ്. 22സെഗൂബിന്റെ പുത്രൻ യായീർ. അവനു ഗിലെയാദിൽ ഇരുപത്തിമൂന്നു പട്ടണങ്ങൾ ഉണ്ടായിരുന്നു. 23യായീരിന്റെ പട്ടണങ്ങളും കെനാത്തും അതിന്റെ ഗ്രാമങ്ങളും ഉൾപ്പെടെ അറുപതു പട്ടണങ്ങൾ ഗെശൂരും അരാമും പിടിച്ചെടുത്തു. ഇവരെല്ലാം ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ പുത്രന്മാരായിരുന്നു. 24കാലേബ്-എഫ്രാത്തയിൽവച്ചു ഹെസ്രോൻ മരിച്ചു; അവന്റെ ഭാര്യ അബീയാ അയാൾക്ക് അശ്ഹൂരിനെ പ്രസവിച്ചു. അവൻ തെക്കോവ്യരുടെ പൂർവപിതാവായിരുന്നു.
യെരഹ്‍മയേലിന്റെ വംശജർ
25ഹെസ്രോന്റെ ആദ്യജാതനായ യെരഹ്‍മയേലിന്റെ പുത്രന്മാർ: ആദ്യജാതനായ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാ; 26യെരഹ്‍മയേലിന്റെ മറ്റൊരു ഭാര്യയായ അതാരായിൽ ജനിച്ച പുത്രനാണ് ഓനാം. 27യെരഹ്‍മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ. 28ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബീശൂർ. 29അബീശൂരിന്റെ ഭാര്യയായ അബീഹയിലിൽ ജനിച്ച പുത്രന്മാർ: അഹ്ബാൻ, മോലീദ്. 30നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; സേലെദ് മക്കളില്ലാതെ മരിച്ചു. 31അപ്പയീമിന്റെ പുത്രൻ ഇശി. ഇശിയുടെ പുത്രൻ ശേശാൻ. ശേശാന്റെ പുത്രൻ അഹ്ലയീം. 32ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; യേഥെർ മക്കളില്ലാതെ മരിച്ചു. 33യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസ. ഇവരെല്ലാം യെരഹ്‍മയേലിന്റെ പിൻതുടർച്ചക്കാരാണ്. 34ശേശാനു പുത്രിമാരെ ഉണ്ടായിരുന്നുള്ളൂ. 35ശേശാൻ അവരിൽ ഒരാളെ തന്റെ ഈജിപ്ത്യ ഭൃത്യനായ യർഹയെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. അവർക്കു ജനിച്ച പുത്രനാണ് അത്ഥായി. 36അത്ഥായിയുടെ പുത്രൻ നാഥാൻ; നാഥാന്റെ പുത്രൻ സാബാദ്, 37സാബാദിന്റെ പുത്രൻ എഫ്ളാൽ. 38എഫ്ളാലിന്റെ പുത്രൻ ഓബേദ്; ഓബേദിന്റെ പുത്രൻ യേഹൂ; യേഹൂവിന്റെ പുത്രൻ അസര്യാ. 39അസര്യായുടെ പുത്രൻ ഹേലെസ്; ഹേലെസിന്റെ പുത്രൻ എലെയാശാ; 40എലെയാശായുടെ പുത്രൻ സിസ്മായി. 41സിസ്മായിയുടെ പുത്രൻ ശല്ലൂം; ശല്ലൂമിന്റെ പുത്രൻ യെക്കമ്യാ. യെക്കമ്യായുടെ പുത്രൻ എലീശാമ.
കാലേബിന്റെ പിൻഗാമികൾ
42യെരഹ്‍മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: ആദ്യജാതനും സീഫിന്റെ പിതാവുമായ മരേശാ. മരേശായുടെ പുത്രൻ ഹെബ്രോൻ. 43ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമ. 44ശേമയുടെ പുത്രനാണ് യൊർക്കെയാമിന്റെ പിതാവായ രഹം; രേക്കെമിന്റെ പുത്രനാണ് ശമ്മായി. 45ശമ്മായിയുടെ പുത്രനാണ് ബേത്ത്-സൂറിന്റെ പിതാവായ മാവോൻ. 46കാലേബിന്റെ ഉപഭാര്യയായ ഏഫായുടെ പുത്രന്മാർ: ഹാരാൻ, മോസ, ഗാസെസ്. ഹാരാന് ഗാസെസ് എന്നൊരു പുത്രനുണ്ടായിരുന്നു. 47യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്; 48കാലേബിന്റെ ഉപഭാര്യയായ മയഖായുടെ പുത്രന്മാർ: ശേബെർ, തിർഹനാ. 49മദ്മന്നായുടെ പിതാവായ ശയഫ്, മക്ബേനായുടെയും ഗിബെയയുടെയും പിതാവായ ശെവ, കാലേബിന്റെ പുത്രിയായ അക്സാ ഇവരെല്ലാം കാലേബിന്റെ പിൻതുടർച്ചക്കാർ ആയിരുന്നു. 50എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാൽ, 51ബേത്‍ലഹേമിന്റെ പിതാവായ ശല്മ, ബേത്ത്-ഗാദേരിന്റെ പിതാവായ ഹാരേഫ്. 52മെനൂഹോത്തിന്റെ പകുതിഭാഗത്തും, ഹാരോവേയിലും പാർത്തിരുന്നവർ കിര്യത്ത്-യെയാരീമിന്റെ സ്ഥാപകനായ ശോബാലിന്റെ പിൻതുടർച്ചക്കാരാണ്. 53കിര്യത്ത്-യെയാരീമിലെ ഗോത്രങ്ങൾ: യിത്രിയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ എന്നിവരാണ്. സൊരാത്യരും എസ്താവോല്യരും ഇവരിൽനിന്ന് ഉദ്ഭവിച്ചു. 54ശല്മയുടെ പുത്രന്മാർ: ബേത്‍ലഹേം, നെതോഫാത്യർ, അത്രോത്ത്- ബേത്ത്-യോവാബ്, മാനഹത്യരിൽ പകുതിപ്പേർ, സൊര്യർ. 55യബ്ബേസിൽ പാർത്തിരുന്ന കാര്യദർശിമാരുടെ ഗോത്രങ്ങൾ: തിരാത്യർ, ശിമെയാത്യർ, സുഖാത്യർ. ഇവർ രേഖാബ് കുടുംബത്തിന്റെ പിതാവായ ഹാമാത്തിൽനിന്നു ജനിച്ച കേന്യരാണ്.

Currently Selected:

1 CHRONICLE 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy