1
സദൃശവാക്യങ്ങൾ 12:25
സമകാലിക മലയാളവിവർത്തനം
MCV
ഉത്കണ്ഠ ഹൃദയഭാരമുണ്ടാക്കുന്നു, എന്നാൽ ഒരു നല്ലവാക്ക് ഉത്സാഹം നൽകുന്നു.
Compare
Explore സദൃശവാക്യങ്ങൾ 12:25
2
സദൃശവാക്യങ്ങൾ 12:1
ശിക്ഷണം ഇഷ്ടപ്പെടുന്നവർ പരിജ്ഞാനം ഇഷ്ടപ്പെടുന്നു, എന്നാൽ ശാസന വെറുക്കുന്നവർ മണ്ടന്മാരാണ്.
Explore സദൃശവാക്യങ്ങൾ 12:1
3
സദൃശവാക്യങ്ങൾ 12:18
വീണ്ടുവിചാരമില്ലാത്തവരുടെ വാക്കുകൾ വാളുകൾപോലെ തുളച്ചുകയറുന്നു, എന്നാൽ ജ്ഞാനിയുടെ നാവു സൗഖ്യദായകമാകുന്നു.
Explore സദൃശവാക്യങ്ങൾ 12:18
4
സദൃശവാക്യങ്ങൾ 12:15
ഭോഷർ തങ്ങളുടെ വഴികൾ ശരിയെന്നു കരുതുന്നു, എന്നാൽ ജ്ഞാനി മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധിക്കുന്നു.
Explore സദൃശവാക്യങ്ങൾ 12:15
5
സദൃശവാക്യങ്ങൾ 12:16
ഭോഷർ തങ്ങളുടെ നീരസം ഉടൻതന്നെ പ്രകടിപ്പിക്കുന്നു, എന്നാൽ വിവേകി അവഹേളനത്തെ അവഗണിക്കുന്നു.
Explore സദൃശവാക്യങ്ങൾ 12:16
6
സദൃശവാക്യങ്ങൾ 12:4
ചാരുശീലയാം പത്നി തന്റെ പതിക്കൊരു മകുടം, എന്നാൽ മാനംകെട്ടവൾ പതിയുടെ അസ്ഥികളിൽ ബാധിച്ച അർബുദംപോലെയും.
Explore സദൃശവാക്യങ്ങൾ 12:4
7
സദൃശവാക്യങ്ങൾ 12:22
കളവുപറയുന്ന അധരങ്ങൾ യഹോവ വെറുക്കുന്നു, എന്നാൽ സത്യസന്ധരിൽ അവിടന്നു സന്തുഷ്ടനാണ്.
Explore സദൃശവാക്യങ്ങൾ 12:22
8
സദൃശവാക്യങ്ങൾ 12:26
നീതിനിഷ്ഠർ തങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നു, എന്നാൽ ദുഷ്കർമികളുടെ മാർഗം അവരെ വഴിതെറ്റിക്കുന്നു.
Explore സദൃശവാക്യങ്ങൾ 12:26
9
സദൃശവാക്യങ്ങൾ 12:19
സത്യസന്ധമായ നാവു സദാകാലത്തേക്കും നിലനിൽക്കുന്നു, എന്നാൽ വ്യാജംപറയുന്ന അധരം നൈമിഷികമാണ്.
Explore സദൃശവാക്യങ്ങൾ 12:19
Home
Bible
Plans
Videos