സമുദ്രത്തിലൂടെ വഴിയും
പെരുവെള്ളത്തിലൂടെ പാതയും സൃഷ്ടിച്ച്,
രഥം, കുതിര, സൈന്യം, പോഷകസൈന്യം
എന്നിവയെ ഒരുമിച്ചു പുറപ്പെടുവിച്ച്,
അവരെ ഒരുപോലെവീഴ്ത്തി, ഒരിക്കലും എഴുന്നേൽക്കാൻ ഇടയാകാതെ,
അണച്ചുകളഞ്ഞ; വിളക്കുതിരിപോലെ കെടുത്തിക്കളഞ്ഞ,
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു