നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ?
എന്റെ സന്നിധിയിൽ വിറയ്ക്കുകയില്ലയോ”
എന്നു യഹോവയുടെ അരുളപ്പാടു;
ഞാൻ കടലിന് കവിഞ്ഞുകൂടാത്തവണ്ണം നിത്യപ്രമാണമായി
മണൽ അതിരാക്കി വച്ചിരിക്കുന്നു;
തിരകൾ അലച്ചാലും ഒന്നും സംഭവിക്കുകയില്ല;
എത്രതന്നെ ഇരച്ചാലും അതിനെ മറികടക്കുകയില്ല.