1
1 യോഹ. 2:15-16
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
IRVMAL
ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവിതത്തെക്കുറിച്ചുള്ള നിഗളഭാവം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവിൻ്റെതല്ല, എന്നാൽ ലോകത്തിൻ്റെതത്രെ ആകുന്നു.
Compare
Explore 1 യോഹ. 2:15-16
2
1 യോഹ. 2:17
ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; എന്നാൽ ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു.
Explore 1 യോഹ. 2:17
3
1 യോഹ. 2:6
‘ദൈവത്തിൽ വസിക്കുന്നു’ എന്നു പറയുന്നവൻ യേശുക്രിസ്തു നടന്നതുപോലെ നടക്കുവാൻ കടപ്പെട്ടവനാണ്.
Explore 1 യോഹ. 2:6
4
1 യോഹ. 2:1
എന്റെ പ്രിയ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ ഞാൻ ഇത് നിങ്ങൾക്ക് എഴുതുന്നു. എന്നാൽ ആരെങ്കിലും പാപംചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന മദ്ധ്യസ്ഥൻ നമുക്ക് പിതാവിന്റെ അടുക്കൽ ഉണ്ട്.
Explore 1 യോഹ. 2:1
5
1 യോഹ. 2:4
‘ഞാൻ ദൈവത്തെ അറിയുന്നു’ എന്നു പറയുകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നവൻ നുണയൻ ആകുന്നു; സത്യം അവനിൽ ഇല്ല.
Explore 1 യോഹ. 2:4
6
1 യോഹ. 2:3
നാം അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ അവനെ നാം അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു.
Explore 1 യോഹ. 2:3
7
1 യോഹ. 2:9
വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറയുകയും സഹോദരനെ പകയ്ക്കുകയും ചെയ്യുന്നവൻ ഇന്നയോളം ഇരുട്ടിൽ ഇരിക്കുന്നു.
Explore 1 യോഹ. 2:9
8
1 യോഹ. 2:22
യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നെ എതിർക്രിസ്തു ആകുന്നു.
Explore 1 യോഹ. 2:22
9
1 യോഹ. 2:23
പുത്രനെ നിഷേധിക്കുന്നവനൊന്നും പിതാവില്ല; പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്.
Explore 1 യോഹ. 2:23
Home
Bible
Plans
Videos