YouVersion Logo
Search Icon

Popular Bible Verses from EFESI 1

ഏതൊരു പ്രത്യാശയിലേക്കാണു നിങ്ങളെ വിളിച്ചിരിക്കുന്നതെന്നും, തന്റെ ജനത്തിന് അവിടുന്നു വാഗ്ദാനം ചെയ്യുന്ന അദ്ഭുതകരമായ അനുഗ്രഹങ്ങൾ എത്ര അമൂല്യമാണെന്നും വിശ്വസിക്കുന്നവരായ നമ്മിൽ പ്രവർത്തിക്കുന്ന ശക്തി എത്ര വലുതാണെന്നും നിങ്ങൾ മനസ്സിലാക്കേണ്ടതിന് ദൈവത്തിന്റെ പ്രകാശം ദർശിക്കുവാൻ നിങ്ങളുടെ അന്തർനേത്രങ്ങൾ തുറക്കുന്നതിനുവേണ്ടി ഞാൻ അപേക്ഷിക്കുന്നു. ദൈവം മരണത്തിൽനിന്ന് ക്രിസ്തുവിനെ ഉയിർപ്പിച്ച് സ്വർഗത്തിൽ തന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാക്കിയത് ഈ മഹാശക്തികൊണ്ടാണ്. എല്ലാ സ്വർഗീയഅധികാരങ്ങൾക്കും, ആധിപത്യങ്ങൾക്കും, ശക്തികൾക്കും, പ്രഭുത്വങ്ങൾക്കും അധീശനായി ക്രിസ്തു വാഴുന്നു. അവിടുത്തെ അധികാരപദവി ഈ ലോകത്തിലെയും വരുവാനുള്ള ലോകത്തിലെയും സകല അധികാരപദവികൾക്കും മീതേയുള്ളതാണ്.

Free Reading Plans and Devotionals related to EFESI 1

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy