NAHUMA 2
2
നിനെവേയുടെ പതനം
1വിനാശകൻ നിനക്കെതിരെ വരുന്നു. കോട്ടകൾക്കു കാവൽ ഏർപ്പെടുത്തുക. വീഥികൾ കാത്തുസൂക്ഷിക്കുക. നിന്റെ അരമുറുക്കുക, സർവശക്തിയും സംഭരിക്കുക. 2സർവേശ്വരൻ യാക്കോബിന്റെ മഹത്ത്വം ഇസ്രായേലിന്റെ മഹത്ത്വംപോലെ പുനഃസ്ഥാപിക്കാൻ പോകുന്നു. കവർച്ചക്കാർ അവരെ കൊള്ളയടിച്ചു; അവരുടെ ശിഖരങ്ങൾ എല്ലാം നശിപ്പിച്ചു.
3ശത്രുവിന്റെ വീരയോദ്ധാക്കൾ ചെമ്പരിച കൈയിലേന്തിയിരിക്കുന്നു. അവരുടെ പടയാളികൾ ചെങ്കുപ്പായം അണിഞ്ഞിരിക്കുന്നു. അവർ ആക്രമിക്കാൻ ഒരുങ്ങുന്നു, അവരുടെ രഥങ്ങൾ തീജ്വാലപോലെ മിന്നിത്തിളങ്ങുന്നു. അവരുടെ പടക്കുതിരകൾ കുതിച്ചുചാടുന്നു. 4രഥങ്ങൾ വീഥികളിലൂടെ ഇരമ്പിപ്പായുന്നു; നഗരവീഥികളിൽ അവ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. തീപ്പന്തങ്ങൾപോലെ അവ കാണപ്പെടുന്നു. മിന്നൽപ്പിണർപോലെ അവ പായുന്നു. 5അവരുടെ പടനായകരെ വിളിച്ചുകൂട്ടുന്നു. അവർ മുന്നോട്ട് അടുക്കുമ്പോൾ ഇടറിവീഴുന്നു. അവർ തിടുക്കത്തിൽ കോട്ടയോടടുക്കുന്നു. അവിടെ ലോഹമറ സജ്ജമാക്കിയിരിക്കുന്നു. 6നദികൾ തുറന്നുവിട്ടിരിക്കുന്നു; രാജകൊട്ടാരം കൊടുംഭീതിയിലമർന്നിരിക്കുന്നു. 7രാജ്ഞിയെ നഗ്നയാക്കി പിടിച്ചുകൊണ്ടു പോയിരിക്കുന്നു. ദാസിമാർ പ്രാവു കുറുകുംപോലെ മാറിലടിച്ചു വിലപിക്കുന്നു. 8നിനെവേ വെള്ളം വാർന്നൊഴുകുന്ന കുളംപോലെയാണ്. “നില്‌ക്കൂ, നില്‌ക്കൂ എന്ന് അവർ വിളിച്ചുപറയുന്നു. പക്ഷേ, ആരും തിരിഞ്ഞു നോക്കുന്നില്ല. 9സ്വർണം കൊള്ളയടിക്കുക, വെള്ളിയും പിടിച്ചെടുക്കുക, നിധികൾക്കു അന്തമില്ല, എല്ലാത്തരം അമൂല്യവസ്തുക്കളും അവിടെയുണ്ട്.
10എങ്ങും ശൂന്യത! ശൂന്യത! വിനാശം! ഹൃദയം തളരുന്നു. കാൽമുട്ടുകൾ വിറയ്‍ക്കുന്നു; അരക്കെട്ടിലെങ്ങും കൊടിയവേദന; എല്ലാ മുഖങ്ങളും വിളറുന്നു! 11സിംഹങ്ങൾ ഇരയെ കൊണ്ടുവന്ന ഗുഹ എവിടെ? യുവസിംഹങ്ങളും സിംഹിയും കുട്ടികളും നിർബാധം വിഹരിച്ചിരുന്ന സ്ഥലങ്ങൾ എവിടെ? 12കുട്ടികൾക്കുവേണ്ട മാംസം സിംഹം കടിച്ചു കീറി വച്ചിരിക്കുന്നു. സിംഹികൾക്കായും ഇരയെ ഞെരിച്ചു കൊന്നുവച്ചിരിക്കുന്നു. ഇരയെക്കൊണ്ടു ഗുഹയും കടിച്ചുകീറിയ മാംസംകൊണ്ടു മാളവും നിറച്ചിരിക്കുന്നു.
13“ഇതാ, ഞാൻ നിനക്ക് എതിരായിരിക്കുന്നു” ഇത് സർവശക്തനായ സർവേശ്വരന്റെ വചനം. “നിന്റെ രഥങ്ങൾ ഞാൻ ചുട്ടുകളയും. നിന്റെ യുവസിംഹങ്ങളെ ഞാൻ വാളിന് ഇരയാക്കും; ഇനി ഞാൻ നിനക്ക് ഭൂമിയിൽ ഇര ശേഷിപ്പിക്കുകയില്ല. നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കുകയുമില്ല.”
Iliyochaguliwa sasa
NAHUMA 2: malclBSI
Kuonyesha
Shirikisha
Nakili

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: