NAHUMA 1
1
1എല്‌ക്കോശിലെ നഹൂമിന്റെ ദർശനഗ്രന്ഥം - നിനെവേയെക്കുറിച്ചുള്ള അരുളപ്പാട്:
നിനെവേയുടെമേൽ ന്യായവിധി
2സർവേശ്വരൻ തീക്ഷ്ണതയുള്ളവനും പ്രതികാരം ചെയ്യുന്നവനുമായ ദൈവമാണ്. അവിടുന്ന് പ്രതികാരം ചെയ്യുന്നവനും ക്രോധം നിറഞ്ഞവനുമാണ്. സർവേശ്വരൻ പ്രതിയോഗികളോടു പക വീട്ടുന്നു. ശത്രുവിനെതിരെ അമർഷംകൊള്ളുന്നു. 3സർവേശ്വരൻ ക്ഷമാശീലനും മഹാശക്തനും ആകുന്നു. കുറ്റവാളികളെ അവിടുന്ന് ഒരിക്കലും വെറുതെ വിടുകയില്ല. കൊടുങ്കാറ്റിലും ചുഴലിക്കാറ്റിലുമാണ് അവിടുത്തെ വഴി. മേഘങ്ങൾ അവിടുത്തെ കാല്‌ക്കീഴിലെ പൊടിയാണ്. 4അവിടുന്നു സമുദ്രത്തെ ശാസിച്ച് വറ്റിക്കുന്നു. എല്ലാ നദികളെയും വരളുമാറാക്കുന്നു; ബാശാൻപുൽമേടുകളും കർമ്മേൽമലയും ഉണങ്ങിക്കരിയുന്നു; ലെബാനോനിലെ പുഷ്പങ്ങൾ വാടുന്നു. 5തിരുമുമ്പിൽ പർവതങ്ങൾ കിടിലംകൊള്ളുന്നു. കുന്നുകൾ ഉരുകുന്നു. തിരുസന്നിധിയിൽ ഭൂമി കുലുങ്ങുന്നു. ഭൂമിയും അതിലെ ജീവജാലങ്ങളും വിറയ്‍ക്കുന്നു.
6അവിടുത്തെ രോഷത്തിനു മുമ്പിൽ ആർക്കു നില്‌ക്കാൻ കഴിയും? അവിടുത്തെ കോപത്തിന്റെ ചൂട് ആർക്കു സഹിക്കാനാവും? അവിടുന്നു ക്രോധം അഗ്നിപോലെ ചൊരിയുന്നു; അവിടുന്നു പാറകളെ തകർക്കുന്നു. 7സർവേശ്വരൻ നല്ലവനും കഷ്ടതയുടെ നാളിൽ രക്ഷാസങ്കേതവും ആകുന്നു. തന്നിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു. 8എന്നാൽ കവിഞ്ഞൊഴുകുന്ന ജലപ്രവാഹത്താൽ അവിടുന്ന് വൈരികളെ ഉന്മൂലനം ചെയ്യും; അവിടുന്ന് അവരെ അന്ധകാരത്തിലേക്കു നയിക്കുന്നു. 9സർവേശ്വരനെതിരെ നിങ്ങൾ എന്തു ഗൂഢാലോചനയാണ് നടത്തുന്നത്? അവിടുന്ന് അത് നിശ്ശേഷം തകർക്കും. ശത്രുക്കൾക്ക് എതിരെ രണ്ടാമതൊരു പ്രതികാരം അവിടുത്തേക്ക് വേണ്ടിവരികയില്ല. 10കെട്ടുപിണഞ്ഞു കിടക്കുന്ന #1:10 മുൾപ്പടർപ്പ് = എബ്രായ മൂലപാഠം അവ്യക്തം.മുൾപ്പടർപ്പുപോലെയോ ഉണങ്ങിയ വയ്‍ക്കോൽപോലെയോ അവരെ അഗ്നിക്കിരയാക്കും. 11സർവേശ്വരനെതിരെ ദുരാലോചന നടത്തുകയും വഞ്ചന ഉപദേശിക്കുകയും ചെയ്ത ഒരുവൻ നിന്നിൽനിന്ന് ഉദ്ഭവിച്ചില്ലേ?
12സർവേശ്വരൻ അരുളിച്ചെയ്യുന്നു: അവർ ബലിഷ്ഠരും സംഖ്യാബലം ഉള്ളവരുമെങ്കിലും ഛേദിക്കപ്പെട്ട് ഇല്ലാതാകും. “ഞാൻ നിങ്ങളെ പീഡിപ്പിച്ചെങ്കിലും ഇനിമേൽ അങ്ങനെ ചെയ്കയില്ല. 13നിങ്ങളുടെമേൽ ഇരിക്കുന്ന അസ്സീറിയായുടെ നുകം ഞാൻ തകർത്തുകളയും. നിങ്ങളുടെ ബന്ധനങ്ങൾ ഞാൻ തകർക്കും.” 14അവിടുന്നു അസ്സീറിയായെക്കുറിച്ചു കല്പിച്ചിരിക്കുന്നു. നിന്റെ നാമം ഇനിമേൽ നിലനിർത്തുകയില്ല; നിന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽനിന്ന് ശില്പരൂപങ്ങളും വാർപ്പുവിഗ്രഹങ്ങളും ഞാൻ തകർത്തുകളയും. നിന്റെ ദുഷ്ടത നിമിത്തം ഞാൻ നിനക്കു ശവക്കുഴി തോണ്ടും.
15ഇതാ സദ്‍വാർത്തകൊണ്ടുവരുന്നവന്റെ- സമാധാനം ആശംസിക്കുന്നവന്റെ പാദങ്ങൾ മലമുകളിൽ! യെഹൂദായേ, നിന്റെ ഉത്സവങ്ങൾ ആചരിക്കുക; നിന്റെ നേർച്ചകൾ കഴിക്കുക; ദുഷ്ടജനം ഇനി നിന്റെ ദേശം ആക്രമിക്കുകയില്ല; അവർ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു.
Iliyochaguliwa sasa
NAHUMA 1: malclBSI
Kuonyesha
Shirikisha
Nakili

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: