അപ്പോശ്‌ത്തലര് തെയ്‌വ വേലെ 16:25-26
അപ്പോശ്‌ത്തലര് തെയ്‌വ വേലെ 16:25-26 മന്നാൻ
നടുക്കൂർ ചാമത്തിൽ പവുലോശും ശീലാശും വായാതി തെയ്‌വമെ പാടി മകത്തപ്പടുത്തിയെ. വോറേ തടവുകാറാ ഇതെ നോയ്‌ക്കിതാൻ ഇരുക്കുമെ. പെട്ടൊൺ ചരിയാനെ പൂമി കുലുക്കം ഒണ്ടായെ; അത് ഇരുട്ടറേലെ അടിത്താനമെ കൂടി ഉളക്കുമതുതാൻ; പുടീയൊൺ ഇരുട്ടറേലെ എല്ലാ വാതലും തുറന്ത്, എല്ലാരാം കെട്ടിയിരുന്തെ ചങ്കിലീം തൻബാട്ടിൽ പൂഞ്ച് അടീക്ക് കൊട്ടിയെ.


