1 കൊരിന്തിയര് 2
2
ശിലുവേലെ ചേതി
1ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, ഏൻ നിങ്കകാക്ക് വന്തവോളെ തെയ്വമെചൊല്ലിയൊള്ളെ മറുമമെ വൻ അറിവാലയോ കടിനമാനെ പേച്ച് വാത്തയാലോ നാത്തെ വുളിച്ച് ചൊല്ലിയത്. 2ശിലുവേൽ തറച്ചെ ഏശുകിരിശ്ത്തുവെ അല്ലാതെ വോറൊണ്ണും തിക്കിനാത്തവനായ് നിങ്കെ ഇടേൽ ഇരുക്കോണും ഒൺതാൻ ഏൻ തീരുമാനമെ എടുത്തത്. 3നിങ്കെ ഇടേൽ ഇരുന്തവോളെ തുറം നാതേം അരണ്ടും ചരിയാനത്തിൽ തറു തറുത്തും താൻ ഇരുന്തത്. നിങ്കെ നമ്പിക്കെ മനിശെ മാനടവൻ അറിവുവോലനാത്തെ തെയ്വ ചക്കിതീൽ അടിയുറച്ച് ഇരുക്കോണും. 4-5നിങ്കെ നമ്പിക്കേക്ക് മനിശെ മാനടവൻ അറിവില്ലെ, തെയ്വ ചക്കിതിയേ താൻ അടിത്താനമായിരുക്കിളത്. എന്തൊണ്ണാ ഏൻ വശനമെ വുളിച്ച് ചൊല്ലിയതും പടിയ്ക്കെ വച്ചതും വശപ്പടുത്തിനെ അറിവാലയില്ലെ തെയ്വ ആത്തുമാവ് തന്തെ ചക്കിതിയാലതാൻ.
തെയ്വത്തിലെ അറിവ്
6ഒണ്ണാലും അറിവ് തികഞ്ചവേരാ ഇടേൽ എങ്കെ അറിവെ കുരവുടിനെ; അത് ഇം ഉലകത്തിലെ അറിവുവോലേമില്ലെ; നാതിനാതയായ് പോനെ അതികാരികെ അറിവുവോലേമില്ലെ. 7തെയ്വത്തിലെ അറിവ് മറഞ്ചിരുന്തതും നങ്കെ മകിമേക്കുചൂട്ടി തെയ്വം ഉലകമെ പടയ്ക്കിനത്തുക്ക് മിന്നേ നിനച്ചിരുന്തെ അറിവുമേതാൻ; തെയ്വത്തിലെ മറഞ്ചിരുക്കിനെ അറിവമേതാൻ എങ്കെ വുളിച്ച് ചൊന്നത്. 8അം മറുമമെ ഇം കാലത്തിലെ അതികാരികേക്ക് തിക്കിനാപ്പോയെ; തിക്കിനൊണ്ടായതായപ്പെ മകിമേലെ കരുത്താവെ ശിലുവേൽ തറയാതവോവനായെ.
9“തെയ്വത്തുകാൽ ആത്തിരമായിരുക്കിനവനുക്ക് ഒരിയ്ക്കി ഇരുക്കിനത് എന്തൊൺ ഒരു മനിശനും കണ്ടിരുക്കിനതുമില്ലെ, ഒരു മനിശനുക്കും കേൾവിപ്പട്ടിരുക്കിനതുമില്ലെ, ഒരു മനിശൻ മനശീലും അത് തോണതുമില്ലെ”
ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനതാനെ? 10ഒണ്ണാ അതെ തെയ്വം ഉടയാ ആത്തുമാവിൽ നങ്കാക്ക് വെളിപ്പടുത്തി തന്തിരുക്കിനെ; എന്തൊണ്ണാ എല്ലാ കാരിയമാം തെയ്വമെചൊല്ലിയൊള്ളെ മറഞ്ചിരുക്കിനെ കാരിയങ്കാടകൂടീം ആത്തുമാവുക്ക് തിക്കിനൊണ്ട്. 11ഒരു മനിശൻ നിനവുകാടെ അവൻ ആത്തുമാവുക്കല്ലാതെ വോറാരുക്കുനേ തിക്കിനൊള്ളത്? അതുവോലെ തെയ്വത്തിലെ നിനവുകാടെ തെയ്വ ആത്തുമാവുക്കല്ലാതെ വോറാരുക്കും തിക്കിലെ. 12തെയ്വം നങ്കാക്ക് പിന്നിയമോടെ തന്തിരുക്കിനതെ തിക്കിനൊണ്ടാളത്തുക്കുചൂട്ടി നങ്കെ ഇവ്വുലകത്തിലെ ആത്തുമാവയില്ലെ, തെയ്വത്തിലെ ആത്തുമാവുതാൻ നേടിയിരുക്കിനത്.
13എങ്കെ നിങ്കകാൽ വുളിച്ച് ചൊല്ലിയതൊണ്ണും മനിശെ മാനടവൻ അറിവാലെ ഇല്ലെ. പിന്നയോ തെയ്വ ആത്തുമാവ് എങ്കളെ പടിയ്ക്കെ വച്ചതേതാൻ. ഇം ആത്തുമാവാലെ ആത്തുമാവെ നേടിയവേരാക്ക് ആത്തുമീകമാനെ കാരിയങ്കാടെ പടിയ്ക്കെ വയ്ക്കിനെ. 14ഒണ്ണാ തെയ്വ ആത്തുമാവു നാത്തെ മനിശൻ തെയ്വ ആത്തുമാവിൽ നുൺ വരിനതെ ഒണ്ണാം ഏത്തെടുക്കിനതില്ലെ; എന്തൊണ്ണാ അത് വന്ത് അവനുക്ക് പുത്തി കെട്ടതുതാൻ; ഇത് ആത്തുമാവിലെ ഉതവീൽ മട്ടും വുളങ്കിളെ കാരിയമായനാലെ അത് അവറാത്തുക്ക് തിക്കിലൊണ്ടാനതുമില്ലെ. 15തെയ്വ ആത്തുമാവ് ഒള്ളെ മനിശനുക്ക് എല്ലാ കാരിയമും ഏളത് നല്ലത് ഏളത് കെട്ടത് ഒൺ തിക്കിലൊണ്ടാകും; ഒണ്ണാ അവനെ വിതിപ്പേക്ക് ആരുനാലേം മുടിയാത്ത്. 16“കരുത്താവിലെ മനശെ ആരുക്ക് തിക്കിലൊണ്ടാകേക്ക് മുടിയും? അവനുക്ക് പുത്തിയെ ചൊല്ലി കൊടുക്കേക്ക് ആരുനാലെ മുടിയും?” ഒണ്ണാ നങ്കളോ കിരിശ്ത്തുവിലെ മനശൊള്ളവേരാ താൻ.
Одоогоор Сонгогдсон:
1 കൊരിന്തിയര് 2: മന്നാൻ
Тодруулга
Хуваалцах
Хувилах
Тодруулсан зүйлсээ бүх төхөөрөмждөө хадгалмаар байна уу? Бүртгүүлэх эсвэл нэвтэрнэ үү
@New Life Literature (NLL)