അപ്പോശ്ത്തലര് തെയ്വ വേലെ 6
6
ഏവൽക്കാറാളെ എടുക്കിനെ
1ചിലെ നാളേക്ക് പുറകോട് കനേംവേരാ ശിശിയരായ് അവറെ കൂട്ടത്തുക്ക് വന്തെ; അമ്പോളെ കിരീക്ക് പാശേ കുരവുടിനവേരാക്ക് എബുറായെ പാശേ കുരവുടുമവേരാളും മത്തും ഒരു തരുക്കമൊണ്ടായെ; ഒവ്വൊരു നാളേലേം ചിലവുക്കായ് തൂക്കാലിച്ചികേക്ക് കൊടുക്കുമെ അണെ ഉടവുറെ കൂട്ടത്തിലെ തൂക്കാലിച്ചികാട്ടുക്ക് കിടയാത്തെ ഒണ്ണെ കുത്തമെ കിരീക്കുകാറാ ചൊല്ലിയെ. 2അത്തുക്ക് അപ്പോശ്ത്തലരുകാട് പന്നണ്ടാളും നമ്പിക്കയാനവേരാളെ വുളിച്ച് കൂട്ടിയാലെ, “തെയ്വ വശനമെ വുളിച്ച് ചൊന്നതെ വുട്ടാലെ അണയെ വായ്ങ്കും കൊടുത്തും ഇരുക്കിനതേ എങ്കാക്ക് ചരിയില്ലെ. 3അതുനാലെ ഉടപ്പുറപ്പുകാടേ, നിങ്കെ കൂട്ടത്തിൽ നൽ പേരെടുത്തവേരാളും തെയ്വ ആത്തുമാവിൽ നുറഞ്ചവേരാളും അറിവൊള്ളവേരാളുമാനെ ഏളാളെ നിങ്കളേ വുളിച്ചെടിൻ; ഇകത്തെ ഏവലയെല്ലാം അവറളക്കൊണ്ട് ചെയ്യെ വയ്ക്കിളെ. 4എങ്കെ വായാതുകേക്കും തെയ്വ വശനമെ വുളിച്ച് ചൊൽകേക്കും കെവുനമെ കൊടുക്കിളെ.” 5ഇകനെ അപ്പോശ്ത്തലരുകാട് ചൊല്ലിയെ ചേതിയെ എല്ലാരും ഏത്തെടുത്തെ; തെയ്വത്തിൽ നമ്പിക്കെ വച്ച് തെയ്വ ആത്തുമാവിൽ നുറഞ്ച തേവാനോശ്, പിലിപ്പോശ്, പൊരുക്കരോശ്, നിക്കനോര്, തീമോൻ, പരുമ്മനാശ്, എകൂതാ ചാതീൽ ചേന്തെ അന്തിയോക്കിയോവിലെ നിക്കോലാവശ് ഒണ്ണെ ഏളാളെ അവറെ വുളിച്ചെടുത്തെ. 6അവറെ ഇം ആണാകാടെ അപ്പോശ്ത്തലരുകാക്ക് കുടത്തെ അപ്പോശ്ത്തലരുകാട് അവറെ തലേക്ക് കയ്യവച്ചു വായാതിയെ. 7തെയ്വ വശനം അങ്കെല്ലാം പരന്തെ; എരുശലേമിൽ കനേംവേരാ ശിശിയരായ് വന്തുകൂടിയെ; എകൂതാ ചാതീലെ കനേം പൂയാരികാടുകൂടി നമ്പിക്കയാ ചേരെ കൂട്ടത്തിൽ വന്തുകൂടിയെ.
തേവാനോശെ പുടിച്ച് കെട്ടിനെ
8തെയ്വത്തുകാൽ നുൺ നൽ വരം കിടച്ചാളും തെയ്വ ചക്കിതി നുറഞ്ച ആളുമാനെ തേവാനോശ് മനിശെ മാനടവനിടേൽ വലിയെ വലിയെ അടകാളമെ ചെയ്യെ. 9ലിവർത്തീനര്#6:9 ലിവർത്തീനര് മിന്നമേ അടിമയാ ഇരുന്തതും വുടുതൽ കിടച്ചോഞ്ച് നമ്പിക്കേക്കുചൂട്ടി അടിമെ ആയവേരാതാൻ ലിവർത്തീനര്. ഒണ്ണെ എകൂതാ പള്ളീൽ കൂടി വരുമെ കുറേനായിലവേരാളും അലക്കിശാന്തിരിയെ, കിലിക്കിയെ, ആശിയ ഒണ്ണെ തേശത്തിലെ വേരാളിൽ ചിലവേരാളും തേവാനോശുകാൽ തെയ്വമെ വെക്കമെ കെടുത്തിയെ. 10ഒണ്ണാ തേവാനോശ് കുരവുടുമവോളെ തെയ്വ ആത്തുമാവ് അവനുക്ക് പുത്തിയെ കൊടുത്തനാലെ അവറാത്തുക്ക് അവനുക്ക് എതിരായ് നിൽപ്പേക്ക് മുടിഞ്ചതില്ലെ. 11അത്തുക്ക് അവറെ കോളാരാ ചിലവേരാളെ ഉടവറെ കൂട്ടത്തിലായ്ക്കി, “ചെൻ തെയ്വത്തുക്കും മോശേക്കും വുറോതമാ കുത്തമെ ചൊന്നതെ എങ്കെ കേട്ടെ” ഒൺ ചൊല്ലെ വച്ചെ. 12അവറെ മാനടവൻകാട്ടുകാലും എകൂതാ ചാതീലെ വലിയോരുകാടുകാലും മോശേലെ ചട്ടമെ പടിയ്ക്കെ വയ്ക്കുമവേരാകാലും ഇകനെ ചൊല്ലി അവറളെ ഉശുപ്പി വുട്ടെ; അവറെ അവനെ പുടിച്ച് കെട്ടി ശന്നത്തിരീം കൂട്ടത്തിൽ കുടത്ത് നുറുത്തിയെ. 13അവനുക്ക് എതിരായ് നരി ശാച്ചിയമെ ചൊൽവചൂട്ടി ചിലവേരാളാം അവറെ കൂട്ടിയെടുത്ത് കുടത്ത് നുറുത്തിയാലെ, അവറളക്കൊണ്ട് ഇകനെ ചൊല്ലവച്ചെ, “ഇം മനിശൻ ആലയമിരുക്കിനെ പണ്ണേക്കും മോശേലെ ചട്ടത്തുക്കും വുറോതമാ എപ്പണും കുത്തമെ ചൊല്ലി നടക്കിനെ. 14അം നശരായൻ ഏശു ഇം ആലയമെ പൂച്ചാകുമൊണ്ണും മോശെ നങ്കാക്ക് തന്തെ പുറമാണമാം ചട്ടമാം മാത്തുമൊണ്ണും ചെൻ വുളിച്ച് ചൊൽമതെ എങ്കെ കേട്ടെ” ഒൺ. 15കൂട്ടമിട്ടവേരാ തേവാനോശെ കുറിപ്പാ നോയ്ക്കവോളെ അവൻ മുകറ് തെയ്വ തൂതരുകാട് മുകറുവോലിരുക്കിനതെ കണ്ടെ.
Արդեն Ընտրված.
അപ്പോശ്ത്തലര് തെയ്വ വേലെ 6: മന്നാൻ
Ընդգծել
Կիսվել
Պատճենել

Ցանկանու՞մ եք պահպանել ձեր նշումները ձեր բոլոր սարքերում: Գրանցվեք կամ մուտք գործեք
@New Life Literature (NLL)