1 കൊരിന്തിയര് 13

13
ആത്തിരം
1ഏൻ മനിശൻ പാശേലോ തൂതരുകാട് പാശേലോ കുരവുട്ടാലും എനക്ക് ആത്തിരം ഇല്ലാട്ടി മത്താളംവോലേം ചാരൽവോലേം ഒച്ചേ കോക്കെ വയ്‌ക്കിനത് മട്ടുംതാൻ. 2എനക്ക് പലകപ്പാട്ട് വരം കിടച്ചാലും മറഞ്ചിരുക്കിനെ കാരിയങ്കാടെ മുച്ചൂടും തിക്കിനൊണ്ടായാലും എല്ലാ അറിവും തിക്കിനൊണ്ടായാലും മലകാടെ മാത്തുകേക്ക് നമ്പിക്കെ ഒണ്ടായാലും ആത്തിരം ഇല്ലാട്ടി ഏൻ ഒണ്ണുമില്ലെ. 3എനക്കിരുക്കിനെ ചൊത്തുകാടെ ബൂറാ ഏൻ താനതറുമമെ ചെയ്യാലും എൻ ഉടമ്പെ തീയിലിട്ട് ചുട്ട് ചാമ്പലായ്‌ക്കാലും എനക്ക് ആത്തിരമില്ലാട്ടി ഏൻ ഒണ്ണുമില്ലെ.
4ആത്തിരമൊണ്ണത് പൊറുപ്പും പിന്നിയമൊള്ളതും താൻ. ആത്തിരം പുറണി പടുകയോ പൊങ്കാരപ്പടുകയോ എട്ടിത്തനമെ കോക്കയോ ചെയ്യാത്ത്. 5ആത്തിരം ഓയ്‌ക്കിയം നാതെ നടക്കിനതില്ലെ, തനക്കേ എല്ലാം വേണും ഒൺ നിനയാത്ത്, പിണക്കപ്പത്താത്ത്, വയ്‌രായ്‌ക്കമെ ചങ്കിലെടുത്ത് വയ്യാത്ത്. 6ആത്തിരം നീതി നാത്തതിൽ പിരിയപ്പടിനതില്ലെ; ചത്തിയത്തിൽ പിരിയപ്പടും. 7ആത്തിരം എല്ലാം ഏത്തെടുക്കുകേം എല്ലാം നമ്പുകേം എല്ലാം ആശിക്കുകേം ചെയ്യിനെ. ആത്തിരം ഒരു കാലത്തിലും തോൽവി അടേനതില്ലെ.
8പലകപ്പാട്ട് വരമോ നാതയായോകും, വൊവ്വോറേ പാശാ വരം നുണ്ണോകും, അറിവ് നീങ്കി മണ്ടും ഒണ്ണാ ആത്തിരമോ എണ്ണേക്കും നിലെനിക്കും. 9നങ്കാക്ക് ഇത്തിനേ മട്ടും തിക്കിനൊണ്ടാകേം ഇത്തിനേ മട്ടും പലകേൽ പാടുകേം ചെയ്യിനെ. 10മൊത്തമായൊള്ളത് വരിനവോളെ തികവുനാത്തത് നീയ്‌ങ്കി പോകും.
11ഏൻ കുഞ്ചത്തിൽ കുഞ്ചിക്കാട് കുരവുടിനവോലെ കുരവുട്ടെ, കുഞ്ചിക്കാടുവോലെ നിനച്ചെ, കുഞ്ചിക്കാട്ടുക്കുവോലെ വിളക്കമാകേം ചെയ്യെ; ആൺപുള്ളെ ആയവോളെ കുഞ്ചത്തിലെ പുത്തിയെ വുട്ടൊറിഞ്ചെ. 12ഇപ്പെ നങ്കെ കണ്ണാടീൽ കാണവോലെ തെളിവ് നാതെ കാണെ; അണ്ണേക്കോ നങ്കെ മുകറുക്ക് മുകറായ് കാണും; ഇപ്പെ എനക്ക് ഇത്തിനെ മട്ടും തിക്കിലൊണ്ടാനെ; ഇപ്പെ എന്നെ തെയ്‌വത്തുക്ക് തിക്കിനൊള്ളതുവോലെ അണ്ണേക്ക് എനക്ക് തെയ്‌വമെ മൊത്തമാ തിക്കിനൊണ്ടാകും.
13അകനെ നമ്പിക്കെ, ആശെ, ആത്തിരം ഇതുകാടു മൂണും നിലെ നിൽക്കും. ഇത്തിൽ വലിയതോ ആത്തിരം താൻ.

Ընդգծել

Կիսվել

Պատճենել

None

Ցանկանու՞մ եք պահպանել ձեր նշումները ձեր բոլոր սարքերում: Գրանցվեք կամ մուտք գործեք