ZEFANIA 2
2
അനുതപിക്കാനുള്ള ആഹ്വാനം
1നാണംകെട്ട ജനതേ, പാറിപ്പോകുന്ന പതിരുപോലെ നിങ്ങളെ പറത്തിക്കളയുന്നതിനുമുമ്പ്, സർവേശ്വരന്റെ ഉഗ്രകോപം നിങ്ങളിൽ പതിക്കുന്നതിനു മുമ്പ്, 2ഉഗ്രരോഷദിവസം നിങ്ങളെ നേരിടുന്നതിനുമുമ്പ് നിങ്ങൾ ഒരുമിച്ചുകൂടുവിൻ. 3വിനീതരായ ദേശവാസികളേ, കർത്തൃകല്പനകൾ അനുസരിക്കുന്നവരേ, നിങ്ങളെല്ലാവരും സർവേശ്വരനിലേക്കു തിരിയുവിൻ. നീതിയും വിനയവും തേടുവിൻ. അവിടുത്തെ ക്രോധദിവസത്തിൽ നിങ്ങൾ ശിക്ഷാവിധിയിൽനിന്ന് ഒരുവേള ഒഴിവാക്കപ്പെട്ടേക്കാം. 4ഗസ്സാ നിർജനമാകും; അസ്കലോൻ ശൂന്യമായിത്തീരും. അസ്തോദിലെ ജനങ്ങളെ നട്ടുച്ചയ്‍ക്ക് ഓടിച്ചുകളയും; എക്രോൻ ഉന്മൂലനം ചെയ്യപ്പെടും.
5സമുദ്രതീരനിവാസികളായ ക്രേത്യജനതേ, നിങ്ങൾക്കു ഹാ! ദുരിതം! ഫെലിസ്ത്യരുടേതായ കനാൻദേശമേ, സർവേശ്വരന്റെ വിധി നിങ്ങൾക്ക് എതിരാണ്. 6സമുദ്രതീരപ്രദേശമേ, നീ മേച്ചിൽപ്പുറമാകും. നീ ഇടയന്മാർക്കു പുൽപ്പുറങ്ങളും ആട്ടിൻപറ്റത്തിനുള്ള ആലകളും ആകും. 7സമുദ്രതീരം യെഹൂദാഗോത്രത്തിൽ ശേഷിക്കുന്നവരുടെ കൈവശമാകും. അവിടെ അവർ ആടുമേയ്‍ക്കും. അസ്കലോന്റെ ഭവനങ്ങളിൽ അവർ അന്തിയുറങ്ങും. അവരുടെ ദൈവമായ സർവേശ്വരൻ അവരെ സ്മരിക്കുകയും അവരുടെ സുസ്ഥിതി വീണ്ടെടുക്കുകയും ചെയ്യും.
8മോവാബ്യരുടെ അധിക്ഷേപവും എന്റെ ജനത്തെ നിന്ദിക്കുകയും അവരുടെ ദേശത്തിനെതിരെ വമ്പു പറയുകയും ചെയ്തുകൊണ്ടുള്ള അമ്മോന്യരുടെ പരിഹാസവും ഞാൻ കേട്ടിരിക്കുന്നു. 9അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ സത്യം ചെയ്തു പറയുന്നു. മോവാബ് സൊദോമിനെപ്പോലെയും അമ്മോന്യദേശം ഗൊമോറായെപ്പോലെയും മുൾപ്പടർപ്പുകളും ഉപ്പുകുഴികളും നിറഞ്ഞ് നിത്യശൂന്യങ്ങളായിത്തീരും. എന്റെ ജനത്തിൽ അവശേഷിക്കുന്നവർ അവരെ കവർച്ച ചെയ്യും. എന്റെ ജനതകളിൽ ശേഷിക്കുന്നവർ അവ കൈവശമാക്കും. 10ഇതാണ് അവരുടെ അഹങ്കാരത്തിനു ലഭിക്കുന്ന പ്രതിഫലം. അവർ സർവശക്തനായ സർവേശ്വരന്റെ ജനത്തോടു നിന്ദയും ധിക്കാരവും കാട്ടിയിരിക്കുന്നുവല്ലോ. 11അവിടുന്ന് അവർക്കു ഭീതിജനകനായിരിക്കും. അവിടുന്നു ഭൂമിയിലെ സകലദേവന്മാരെയും മുട്ടു കുത്തിക്കും. സർവജനതകളും താന്താങ്ങളുടെ ദേശത്ത് സർവേശ്വരനെ നമിക്കും.
12എത്യോപ്യരേ, നിങ്ങളും എന്റെ വാളിന് ഇരയാകും. 13അവിടുന്ന് ഉത്തരദിക്കിലേക്കു കൈ നീട്ടി അസ്സീറിയായെ നശിപ്പിക്കും. നിനെവേയെ ശൂന്യവും മരുഭൂമിപോലെ വരണ്ടതും ആക്കും. 14അതിന്റെ മധ്യത്തിൽ കാലിക്കൂട്ടങ്ങളും മറ്റു മൃഗങ്ങളും കിടക്കും. തകർന്ന തൂണുകളുടെ ഇടയിൽ കഴുകനും മുള്ളൻപന്നിയും കുടിപാർക്കും. കിളിവാതിൽക്കൽ മൂങ്ങ മൂളും. ഉമ്മരപ്പടിയിൽ ഇരുന്നു മലങ്കാക്ക കരയും. ദേവദാരുശില്പവേലകൾ ശൂന്യമാക്കപ്പെടും. 15“ഞാനേയുള്ളൂ; ഞാനല്ലാതെ മറ്റാരുമില്ല” എന്ന ഭാവത്തിൽ തിമിർപ്പോടെ സുരക്ഷിതമായി നിന്നിരുന്ന നഗരമാണിത്. അതു ശൂന്യമായി മൃഗങ്ങളുടെ കിടപ്പിടമായിത്തീർന്നത് എങ്ങനെ? അതിനരികിൽകൂടി കടന്നുപോകുന്നവർ പരിഹാസശബ്ദം പുറപ്പെടുവിക്കുകയും കൈ വീശുകയും ചെയ്യുന്നു.
Iliyochaguliwa sasa
ZEFANIA 2: malclBSI
Kuonyesha
Shirikisha
Nakili

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: