Chapa ya Youversion
Ikoni ya Utafutaji

ZAKARIA 2

2
അളവുനൂൽ
1ഞാൻ പിന്നെയും മറ്റൊരു ദർശനത്തിൽ അളവുനൂലുമായി നില്‌ക്കുന്ന ഒരുവനെ കണ്ടു. 2“അങ്ങ് എവിടെപ്പോകുന്നു” എന്നു ഞാൻ ചോദിച്ചു. അപ്പോൾ ആ ദൂതൻ പറഞ്ഞു: “ഞാൻ യെരൂശലേമിനെ അളന്ന് അതിന്റെ നീളവും വീതിയും തിട്ടപ്പെടുത്താൻ പോകുകയാണ്.” 3അപ്പോൾ എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതൻ മുന്നോട്ടു വന്നു. അദ്ദേഹത്തെ എതിരേല്‌ക്കാൻ മറ്റൊരു ദൂതനും വന്നു. 4അയാൾ പറഞ്ഞു: “മനുഷ്യരും മൃഗങ്ങളും പെരുകിയ മതിലുകളില്ലാത്ത ഗ്രാമങ്ങൾപോലെ യെരൂശലേമാകും എന്ന് ഓടിച്ചെന്ന് അളവുനൂൽ കൈയിലുള്ള യുവാവിനോടു പറയുക.” 5എന്നാൽ ഞാൻ അതിനു ചുറ്റും അഗ്നിമതിലായിരിക്കും; അവരുടെ മധ്യത്തിൽ ഞാൻ അതിന്റെ മഹത്ത്വമായിരിക്കുകയും ചെയ്യും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
6“വടക്കേദേശം വിട്ട് ഓടുവിൻ! ആകാശത്തിലെ കാറ്റ് എന്നപോലെ ഞാൻ നിങ്ങളെ നാലു ദിക്കിലേക്കും ചിതറിച്ചിരിക്കുന്നുവല്ലോ” എന്നും സർവേശ്വരൻ അരുളിച്ചെയ്യുന്നു. 7ബാബിലോണിൽ പാർക്കുന്ന നിങ്ങൾ സീയോനിലേക്കു പോയി രക്ഷപെടുക. 8സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിങ്ങളെ കൊള്ളചെയ്ത ജനതകളുടെ അടുക്കലേക്കു മഹത്തായ ഒരു ദൗത്യവുമായി എന്നെ അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്ന ഏതൊരുവനും അവിടുത്തെ കൃഷ്ണമണിയെയാണു സ്പർശിക്കുന്നത്. 9അവരുടെ നേരെ എന്റെ കൈ ചലിക്കും; അവർ തങ്ങളുടെ ദാസന്മാരുടെ കവർച്ചയ്‍ക്ക് ഇരയാകും. സർവശക്തനായ സർവേശ്വരൻ എന്നെ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും. 10‘സീയോൻ നിവാസികളേ, നിങ്ങൾ ആഹ്ലാദപൂർവം ഉച്ചത്തിൽ ഘോഷിക്കുവിൻ. ഇതാ ഞാൻ വരുന്നു; നിങ്ങളുടെ മധ്യേ ഞാൻ വസിക്കും’ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 11ആ നാളിൽ പല ജനതകളും സർവേശ്വരനോടു ചേരും. അവർ എന്റെ ജനമായിത്തീരും. ഞാൻ നിങ്ങളുടെ മധ്യേ വസിക്കും. സർവശക്തനായ സർവേശ്വരൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അപ്പോൾ അറിയും. 12സർവേശ്വരൻ വിശുദ്ധനാട്ടിലുള്ള തന്റെ ഓഹരിയായി യെഹൂദായെ സ്വന്തമാക്കും. യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കും.
13മർത്യരേ, നിങ്ങളെല്ലാവരും സർവേശ്വരന്റെ സന്നിധിയിൽ നിശ്ശബ്ദരായിരിക്കുവിൻ. അവിടുന്ന് തന്റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നള്ളിയിരിക്കുന്നുവല്ലോ.

Iliyochaguliwa sasa

ZAKARIA 2: malclBSI

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia