Chapa ya Youversion
Ikoni ya Utafutaji

ZAKARIA 12

12
യെരൂശലേമിന്റെ മോചനം
1ഇസ്രായേലിനെക്കുറിച്ചുള്ള സർവേശ്വരന്റെ അരുളപ്പാട്: “ആകാശവിതാനം നിവർക്കുകയും ഭൂമിയുടെ അടിസ്ഥാനം ഉറപ്പിക്കുകയും മനുഷ്യന്റെ ഉള്ളിൽ ആത്മാവിനെ രൂപപ്പെടുത്തുകയും ചെയ്ത സർവേശ്വരൻ അരുളിച്ചെയ്യുന്നു: 2“യെരൂശലേമിനെയും യെഹൂദായെയും ആക്രമിക്കാൻ വരുന്ന ചുറ്റുമുള്ള ജനതകൾക്ക് ഞാൻ യെരൂശലേമിനെ പരിഭ്രാന്തി നല്‌കുന്ന ഒരു പാനപാത്രം ആക്കാൻ പോകുകയാണ്. 3അന്നു ഞാൻ യെരൂശലേമിനെ ഒരു ജനതയ്‍ക്കും എടുത്തുമാറ്റാൻ അരുതാത്ത ഭാരമേറിയ ഒരു പാറയാക്കിത്തീർക്കും. അതിനെ പൊക്കുന്നവർക്ക് ഗുരുതരമായ പരുക്കേല്‌ക്കും. ഭൂമിയിലെ സകല ജനതകളും അതിനെതിരെ ഒത്തുകൂടും. 4അന്നു സകല കുതിരകൾക്കും പരിഭ്രാന്തിയും അവയുടെ പുറത്തിരിക്കുന്നവർക്കു ഭ്രാന്തും പിടിപ്പിക്കുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്നാൽ ജനതകളുടെ കുതിരകൾക്കെല്ലാം അന്ധത വരുത്തുമ്പോൾ യെഹൂദാജനത്തെ ഞാൻ കടാക്ഷിക്കും. 5യെരൂശലേംനിവാസികൾക്കു തങ്ങളുടെ ദൈവവും സർവശക്തനുമായ സർവേശ്വരൻ നിമിത്തം കരുത്തു ലഭിക്കുന്നു എന്നു യെഹൂദാവംശജർ പറയും.
6“അന്നു ഞാൻ യെഹൂദാവംശങ്ങളെ വിറകിന്റെ നടുവിൽ ഇരുന്നു ജ്വലിക്കുന്ന കനൽ നിറച്ച ചട്ടിപോലെയും കറ്റകളുടെ നടുവിലെ തീപ്പന്തംപോലെയും ആക്കും; അവർ ഇടത്തും വലത്തും ചുറ്റും ഉള്ള എല്ലാ ജനതകളെയും നശിപ്പിക്കും. അപ്പോൾ യെരൂശലേം നിവാസികൾ സുരക്ഷിതരായി വസിക്കും.
7ദാവീദുവംശജർക്കും യെരൂശലേംനിവാസികൾക്കും ലഭിക്കുന്ന കീർത്തി യെഹൂദായെക്കാൾ ഏറിപ്പോകാതിരിക്കാൻ സർവേശ്വരൻ ആദ്യം യെഹൂദാവംശജർക്ക് വിജയം നല്‌കും. 8അന്നു ഞാൻ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറയ്‍ക്കും. അവരിൽ ഏറ്റവും ദുർബലൻപോലും ദാവീദിനെപ്പോലെ ശക്തിയുള്ളവനാകും. ദാവീദുവംശജർ മാലാഖയെപ്പോലെയും ദൈവത്തെപ്പോലെയും അവരെ നയിക്കും. 9അന്ന് യെരൂശലേമിന്റെ നേർക്കു വരുന്ന സകല ജനതകളെയും ഞാൻ നശിപ്പിക്കും.”
ഒരു വിലാപദിനം
10ഞാൻ ദാവീദുവംശജരുടെമേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും പ്രാർഥനയുടെയും ആത്മാവിനെ പകരും. തങ്ങൾ കുത്തിത്തുളച്ചവനെ നോക്കി, ഏക ശിശുവിനെക്കുറിച്ചു വിലപിക്കുന്ന ഒരുവനെപ്പോലെ അവർ വിലപിക്കും; അതേ, ആദ്യജാതനെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ അവർ അവനെക്കുറിച്ച് അതിവേദനയോടെ ദുഃഖിക്കും. 11അന്ന് #12:11 ഹദദ് = സസ്യസമൃദ്ധിയുടെ ദേവനായി സിറിയായിലും കനാനിലും കരുതപ്പെട്ടിരുന്ന ദേവൻ. സസ്യജാലങ്ങൾ നശിക്കുമ്പോൾ ദേവനും മരിച്ചു എന്നു കരുതി ജനം വിലാപം ആചരിച്ചിരുന്നു.ഹദദ്-രിമ്മോനെക്കുറിച്ച് മെഗിദ്ദോതാഴ്‌വരയിൽ ഉയർന്ന വിലാപം പോലെ യെരൂശലേമിൽ ഒരു മഹാവിലാപം ഉണ്ടാകും. 12ദേശത്തിലെ ഓരോ ഭവനവും വെവ്വേറെ വിലപിക്കും. 13ദാവീദുവംശജരിലും നാഥാൻവംശജരിലും ലേവിവംശജരിലും ശിമെയിവംശജരിലും മറ്റുള്ള വംശജരിലും ഉള്ള 14സ്‍ത്രീകളും പുരുഷന്മാരും പ്രത്യേകം പ്രത്യേകമായി വിലപിക്കും.

Iliyochaguliwa sasa

ZAKARIA 12: malclBSI

Kuonyesha

Shirikisha

Nakili

None

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia