HOSEA മുഖവുര
മുഖവുര
ബി. സി. എഴുനൂറ്റി ഇരുപത്തിയൊന്നിൽ ശമര്യാനഗരത്തിനുണ്ടായ പതനത്തിനുമുമ്പ്, ആമോസ് പ്രവാചകനുശേഷം ഇസ്രായേലിന്റെ ഉത്തരപ്രദേശത്ത് ഹോശേയപ്രവാചകൻ തന്റെ ദൗത്യം നിർവഹിച്ചു. ഇസ്രായേൽജനത്തിന്റെ വിഗ്രഹാരാധനയും ദൈവത്തോടുള്ള അവിശ്വസ്തതയും അദ്ദേഹത്തെ അത്യധികം അസ്വസ്ഥനാക്കി. അവിശ്വസ്തയായ ഒരു സ്‍ത്രീയെ വിവാഹം ചെയ്യുന്നവന്റെ ദുരവസ്ഥപോലെയാണു ദൈവത്തോടുള്ള ഇസ്രായേൽജനത്തിന്റെ അവിശ്വസ്തത എന്ന് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. തന്റെ ഭാര്യയായ ഗോമെർ അവിശ്വസ്തയായിത്തീർന്നതുപോലെ ദൈവജനം സർവേശ്വരനിൽനിന്ന് അകന്നുപോയിരിക്കുന്നതായി ഹോശേയ വിവരിക്കുന്നു. അതിന്റെ ഫലമോ, ഇസ്രായേലിനുണ്ടാകുന്ന ന്യായവിധിതന്നെ. എങ്കിലും, ദൈവത്തിന്റെ സുസ്ഥിരമായ സ്നേഹം നിലനില്‌ക്കും; തന്നിലേക്കു തന്നെ ഇസ്രായേൽജനത്തെ ദൈവം ചേർക്കും. അങ്ങനെ ദൈവവും ഇസ്രായേലും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെടും. ദൈവത്തിന്റെ ഹൃദയസ്പൃക്കായ വാക്കുകളിലൂടെ ആ സ്നേഹം പ്രകടമാക്കുന്നു.
“ഇസ്രായേലേ, എങ്ങനെ ഞാൻ നിന്നെ കൈവിടും? എങ്ങനെ ഞാൻ നിന്നെ ഉപേക്ഷിക്കും? അങ്ങനെ ചെയ്യാൻ എന്റെ ഹൃദയം എന്നെ അനുവദിക്കുകയില്ല; എനിക്കു നിന്നോടുള്ള സ്നേഹം അത്രമാത്രം ശക്തമാണ്.”
പ്രതിപാദ്യക്രമം
ഹോശേയായുടെ കുടുംബവും വിവാഹവും 1:1-3:5
ഇസ്രായേലിനെതിരെയുള്ള സന്ദേശം 4:1-13:16
പശ്ചാത്താപത്തിന്റെ സന്ദേശവും വാഗ്ദാനവും 14:1-9
Iliyochaguliwa sasa
HOSEA മുഖവുര: malclBSI
Kuonyesha
Shirikisha
Nakili

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: