HOSEA 8
8
കൊടുങ്കാറ്റു കൊയ്യുന്നു
1കാഹളം നിന്റെ ചുണ്ടുകളോട് അടുപ്പിക്കുക; ഒരു കഴുകൻ സർവേശ്വരന്റെ ആലയത്തിനുമീതെ പറക്കുന്നു. കാരണം അവർ എന്റെ ഉടമ്പടി ലംഘിച്ചു. എന്റെ ധർമശാസ്ത്രം പാലിച്ചില്ല. 2‘ദൈവമേ, ഇസ്രായേലാകുന്ന ഞങ്ങൾ അങ്ങയെ അറിയുന്നു’ എന്ന് അവർ എന്നോടു നിലവിളിച്ചു പറയുന്നു. 3ഇസ്രായേൽ നന്മയെ വെറുത്തു തള്ളിയിരിക്കുന്നു; ശത്രു അവരെ പിന്തുടരും.
4എന്റെ ഹിതം അന്വേഷിക്കാതെ അവർ രാജാക്കന്മാരെ വാഴിച്ചു; എന്റെ അറിവുകൂടാതെ അവർ പ്രഭുക്കന്മാരെ നിയമിച്ചു. അവർ പൊന്നും വെള്ളിയുംകൊണ്ടു വിഗ്രഹങ്ങൾ നിർമിച്ചു; അത് അവരുടെ വിനാശത്തിനു കാരണമായി. 5ശമര്യേ, നീ ആരാധിക്കുന്ന കാളക്കുട്ടിയെ ഞാൻ വെറുക്കുന്നു. എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു. അവർ ശുദ്ധരായിത്തീരാൻ ഇനി എത്രകാലം വേണ്ടിവരും? 6ഇസ്രായേലിലെ ഒരു ശില്പി നിർമിച്ചതാണ് ആ വിഗ്രഹം. അതു ദൈവം അല്ല. ശമര്യയിലെ കാളക്കുട്ടിയെ ഞാൻ തകർത്തു തരിപ്പണമാക്കും.
7അവർ കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യും. നിവർന്നു നില്‌ക്കുന്ന ചെടികളിൽ കതിരില്ല; അവ ധാന്യമാവ് നല്‌കുകയില്ല, നല്‌കിയാൽത്തന്നെ അന്യർ അതു തിന്നുതീർക്കും. 8ഇസ്രായേൽ വിഴുങ്ങപ്പെട്ടു; അവർ ജനതകളുടെ ഇടയിൽ ഉപയോഗമില്ലാത്ത പാത്രംപോലെ ആയിരിക്കുന്നു. 9അവർ കൂട്ടംവിട്ട് അലഞ്ഞുനടക്കുന്ന കാട്ടുകഴുതയെപ്പോലെ അസ്സീറിയായിലേക്കു പോയി. എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു. 10അവർ കൂലി കൊടുത്തു ജനതകളുമായി സഖ്യം ഉണ്ടാക്കിയാലും ഇപ്പോൾ ഞാൻ അവരെ ഒന്നിച്ചുകൂട്ടും. രാജാക്കന്മാരെയും പ്രഭുക്കന്മാരെയും വാഴിക്കുന്നതിൽനിന്ന് അവർ കുറെക്കാലത്തേക്കു വിരമിക്കും.
11പാപപരിഹാരത്തിന് എഫ്രയീം ഉണ്ടാക്കിയ അനേകം യാഗപീഠങ്ങൾ പാപഹേതുവായിത്തീർന്നു. 12ഞാൻ നിരവധി നിയമങ്ങൾ അവർക്ക് എഴുതിക്കൊടുത്തിട്ടും അവ അപരിചിതമായി പരിഗണിക്കപ്പെട്ടു. 13യാഗങ്ങൾ അവർക്കു പ്രിയങ്കരമാണ്. അവർ മാംസം യാഗമായി അർപ്പിക്കുന്നു. അത് അവർ ഭക്ഷിക്കുന്നു. എന്നാൽ ഇവയിലൊന്നും സർവേശ്വരൻ പ്രസാദിക്കുന്നില്ല. ഇപ്പോൾ അവിടുന്ന് അവരുടെ അകൃത്യങ്ങൾ ഓർക്കും. അവരുടെ പാപങ്ങൾക്ക് അവരെ ശിക്ഷിക്കും; അവർ ഈജിപ്തിലേക്കു മടങ്ങിപ്പോകും! 14കാരണം ഇസ്രായേൽ തന്റെ സ്രഷ്ടാവിനെ മറന്ന് കൊട്ടാരങ്ങൾ നിർമിച്ചിരിക്കുന്നു. യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളുടെ എണ്ണം വർധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവരുടെ നഗരങ്ങളിന്മേൽ അഗ്നിയെ അയയ്‍ക്കും; അത് അവരുടെ ശക്തിദുർഗങ്ങളെ ദഹിപ്പിച്ചുകളയും.
Iliyochaguliwa sasa
HOSEA 8: malclBSI
Kuonyesha
Shirikisha
Nakili

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.