AMOSA 2
2
മോവാബ്
1സർവേശ്വരൻ അരുളിച്ചെയ്യുന്നു: മോവാബ്യരുടെ നിരന്തരപാപം നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. “എദോംരാജാവിന്റെ അസ്ഥികൾ അവർ ചുട്ടെരിച്ചല്ലോ. 2അതുകൊണ്ട് മോവാബ്യരുടെമേൽ ഞാൻ തീ വർഷിച്ചു കെരിയോത്തിന്റെ കോട്ടകളെ ദഹിപ്പിക്കും. മോവാബ്യർ യുദ്ധകോലാഹലത്തിനിടയിൽ നശിക്കും; 3അവരുടെ രാജാവിനെയും പ്രഭുക്കന്മാരെയും ഞാൻ നശിപ്പിക്കും. ഇതു സർവേശ്വരന്റെ വചനം.”
യെഹൂദാ
4സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹൂദാനിവാസികളുടെ നിരന്തരപാപം നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവർ സർവേശ്വരന്റെ ധർമശാസ്ത്രം തിരസ്കരിച്ച്, അവരുടെ പൂർവികരുടെ വ്യാജദേവന്മാരെ അനുസരിച്ചല്ലോ. 5അതുകൊണ്ട് യെഹൂദ്യരുടെമേൽ തീ വർഷിപ്പിച്ച് യെരൂശലേമിന്റെ കോട്ടകളെ ഞാൻ ദഹിപ്പിക്കും.”
ഇസ്രായേലിനുള്ള ന്യായവിധി
6സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്റെ നിരന്തരപാപം നിമിത്തം ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല. അവർ നിർദോഷികളെ പണത്തിനും ദരിദ്രരെ ഒരു ജോഡി ചെരുപ്പിനും വിറ്റുകളയുന്നു. അവർ എളിയവരെ ചവുട്ടിമെതിക്കുന്നു; 7അവർ പീഡിതർക്കു നീതി നിരസിക്കുന്നു. അപ്പനും മകനും ഒരേ യുവതിയെ പ്രാപിച്ച് എന്റെ വിശുദ്ധനാമം മലിനപ്പെടുത്തുന്നു. 8പണയം വാങ്ങിയ വസ്ത്രം വിരിച്ച് അവർ യാഗപീഠത്തിനടുത്ത് അന്തിയുറങ്ങുന്നു; പിഴയായി ഈടാക്കിയ വീഞ്ഞ് ദേവാലയത്തിൽവച്ച് കുടിക്കുന്നു.
9-10ഞാൻ നിങ്ങളെ ഈജിപ്തിൽനിന്നു പുറപ്പെടുവിച്ചു; നാല്പതു വർഷം മരുഭൂമിയിലൂടെ നയിച്ചു. അമോര്യരുടെ ദേശം നിങ്ങൾക്കു സ്വന്തമാക്കി തന്നു. ആ മല്ലന്മാരെ ഞാൻ ഉന്മൂലനം ചെയ്തു; ദേവദാരുക്കളെപ്പോലെ ഉയരവും കരുവേലകംപോലെ ശക്തിയുള്ളവരുമായ അവരെ ഞാൻ നശിപ്പിച്ചു. 11ഇസ്രായേൽജനമേ, പറയൂ, ഞാൻ നിങ്ങളിൽനിന്നു പ്രവാചകരെയും നാസീർവ്രതസ്ഥരെയും ഉയർത്തിയില്ലേ? 12എന്നിട്ടും നിങ്ങൾ അവരോട് എന്തു ചെയ്തു? നാസീർവ്രതസ്ഥരെ നിങ്ങൾ മത്തരാക്കിയില്ലേ? പ്രവാചകന്മാരെ നിങ്ങൾ വിലക്കിയില്ലേ?
13കറ്റ നിറച്ച വണ്ടി മണ്ണിലമരുമ്പോലെ നിങ്ങളെ ഞാൻ അമർത്തിക്കളയും. നിങ്ങളുടെ യുദ്ധവീരന്മാർ രക്ഷപെടുകയില്ല. 14അതിവേഗം ഓടുന്നവനും രക്ഷപെടാനാവില്ല, ബലവാന്മാരുടെ ശക്തി ക്ഷയിച്ചുപോകും. 15വില്ലാളിവീരൻ ഉറച്ചു നില്ക്കയില്ല. വേഗത്തിൽ ഓടുന്നവൻ രക്ഷപെടുകയില്ല. കുതിരപ്പുറത്തു പായുന്ന യോദ്ധാവിനും തന്റെ ജീവൻ രക്ഷിക്കാനാവില്ല. 16ധീരനായ യോദ്ധാവുപോലും ആ ദിവസം ആയുധം ഉപേക്ഷിച്ചു പലായനം ചെയ്യും. ഇതു സർവേശ്വരന്റെ വചനം.
Iliyochaguliwa sasa
AMOSA 2: malclBSI
Kuonyesha
Shirikisha
Nakili

Je, ungependa vivutio vyako vihifadhiwe kwenye vifaa vyako vyote? Jisajili au ingia
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: