Logo YouVersion
Ikona Hľadať

അപ്പോശ്‌ത്തലര് തെയ്‌വ വേലെ 18

18
പവുലോശ് കൊരിന്തിയാവിൽ തെയ്‌വ വശനമെ വുളിച്ച് ചൊന്നെ
1അതോഞ്ച് പവുലോശ് അതേനാവിലിരുന്ത് കൊരിന്തിയാ പട്ടണത്തുക്ക് പോയെ. 2അവുടെ വച്ച് പൊന്തോശുകാറൻ അക്കിലാവ് ഒണ്ണെ എകൂതനാം അവൻ പെൺ പിരിശ്‌ക്കിലാവാം കണ്ടെ; എല്ലാ എകൂതരും റോമാ പട്ടണത്തിലിരുന്ത് മണ്ടോണും ഒൺ കിലോതിയശ് രാശാവ് കൽപ്പനേ ഇട്ടനാലെ അവ്വിടേക്ക് ഇത്തലി ഒണ്ണാനിലിരുന്ത് വന്തവേരാതാൻ ഇം ആണും പെണ്ണും. പവുലോശ് അവറളെ പോയ് കണ്ടെ. 3അവറെ ചെയ്‌മവോലെ പവുലോശും കൂടാരെ#18:3 കൂടാരം തുണീലോ ചീവാതികാട്ടിലെ തോലിലോ കൊഞ്ചനാളേക്ക് ചെയ്യിനെ കൂരതാൻ കൂടാരം വേലേ ചെയ്‌താൻ പിശപ്പുക്ക് തേവയാനെ അണയെ ചുരയ്‌ക്കുമത്; അതുനാലെ അവൻ അവറളും മത്തും ഇരുന്ത് വേലയെ ചെയ്‌മെ. 4ഒണ്ണാ ശബത്തുനായെല്ലാം എകൂതാ പള്ളീക്ക് പോയ് എകൂതരുക്കും എകൂതരല്ലാത്തവേരാക്കും റൂപ്പ്‌റൂപ്പായ് തെയ്‌വ വശനമെ ചൊല്ലി കൊടുത്ത് തിട്ടമായ്‌ക്കെ.
5ശീലാശും തിമോത്തിയോശും മക്കതോനിയാവിലിരുന്ത് വന്തവോളെ പവുലോശ് തെയ്‌വ വശനമെ എപ്പണും വുളിച്ച് ചൊല്ലികിടന്ത് ഏശുതാൻ കിരിശ്ത്തു ഒൺ എകൂതരുകാക്ക് വെളിവായ്‌ക്കി കൊടുത്തെ. 6അവറെ പവുലോശെ എതിരുത്ത് നിച്ചനാതയെല്ലാം ചൊല്ലിയനാലെ ഉടയാ ചീലമുണ്ടെ കുടഞ്ചാലെ അവറാത്തുക്ക് എതിരിയാ ഇകനെ ചൊല്ലിയെ, “നിങ്കെ നാശമാ പോയാ അത്തുക്ക് ഏനില്ലെ കുത്തക്കാറൻ. അത് നിങ്കെ കുത്തമേ താൻ. ഇപ്പെ ഇരുന്ത് ഏൻ എകൂതരല്ലാത്തവേരാകാക്ക് മണ്ണെ” ഒൺ ചൊല്ലിയെ. 7പിന്നെ പവുലോശ് അവറളെ വുട്ടു എകൂതനല്ലാത്താളും ഒണ്ണാ ചാമിക്കാറനുമാനെ തീത്തോശ് ഉശ്‌ത്തോശ് ഒണ്ണാ കൂരേക്ക് പോയെ. എകൂതാ പള്ളീക്ക് കിട്ടതാൻ ഉശ്‌ത്തോശ് കൂര ഇരുന്തത്. 8പള്ളീലെ അതികാരിയാനെ കിരിശ്‌പ്പോശും അവൻ കൂരേലവേരാളും കരുത്താവെ നമ്പിയെ; കൊരിന്തിലും കനേമാളുകെ തെയ്‌വ വശനമെ കേട്ട് നമ്പി വന്ത് രാടിപിരാടിയെ.
9ഒരുനാ റാവ് കനാത്തിൽ കരുത്താവ് പവുലോശുകാക്ക്, “നീ പേടിയാതെ, ചുണയോടെ തെയ്‌വ വശനമെ വുളിച്ച് ചൊൽ; ബുറീനെ ഇരുപ്പാനില്ലെ. 10എന്തൊണ്ണാ ഏൻ നിൻ കൂട്ടത്തിൽ ഇരുക്കിനെ; ആരും നിന്നെ അടിച്ച് നിച്ചനാതെ ചെയ്യാത്ത്; ഇം പട്ടണത്തിൽ ഇരുക്കിനെ കനേം ആളുകേം എൻ ആൾകെ താൻ” ഒൺ കരുത്താവ് ചൊല്ലിയെ. 11അകനെ അവൻ ഒരു വരിയമും ആറു മാശമും കൊരിന്തിലവേരാക്ക് തെയ്‌വ വശനമെ പടിയ്‌ക്കെ വച്ച് അങ്ക് ഇരുന്തെ.
12കെല്ലിയോൻ അക്കായാ തേശമെ അതികാരമെ നടത്തുമവോളെ എകൂതര് പവുലോശുക്ക് എതിരാ കൂട്ടമിട്ട് അവനെ അതികാരീക്ക് മില്ലോട് കുടത്ത് നുറുത്തിയെ. 13ഇം മനിശൻ നായപുറമാണത്തുക്ക് വതിലായ് തെയ്‌വമെ കുമിടുകേക്ക് മനിശെ മാനടവനെ കട്ടായം പുടിയ്‌ക്കിനെ.
14പവുലോശ് കുരവുടുകേക്ക് തുടയ്‌ങ്കവോളെ കെല്ലിയോൻ എകൂതരുകാക്ക്, “എകൂതരാനവേരാളേ, ചെൻ വല്ലെ അന്നിയായമമോ വലിയെ കുത്തമമോ ചെയ്യതായപ്പെ നിങ്കെ കവലയെ കെവുനമാ കേട്ട് ഇരുപ്പനായെ. 15ഒണ്ണാ ഇത് ചിലെ വാക്കുകളാം പേരുകളാം നിങ്കെ നായപുറമാണമപ്പത്തീമായതുനാലെ നിങ്കളേ അതെ നോയ്‌ക്കോകോണും; അത്തുക്ക് നായമിടുകേക്ക് ഏനാളില്ലെ.” 16ഒണ്ണാലെ അവൻ അവറളെ റോമൻ കോടതീൽ നുൺ പുറത്തുക്ക് വുട്ടെ. 17അതോഞ്ച് അവറെ എല്ലാരും എകൂതര് പള്ളീലെ അതികാരിയാനെ ശോശ്‌ത്തനേശെ പുടിച്ച് കോടതീക്ക് മില്ലോട് വച്ചേ അടിച്ചെ; ഒണ്ണാ കെല്ലിയോൻ ഇതെ ഒണ്ണും കെവുനിച്ചതില്ലെ.
പവുലോശ് ശിറിയാവിലെ അന്തിയോക്കിയാവുക്ക് തിരുമ്പി വരിനെ
18ചിലനാ കൂടി പവുലോശ് കൊരിന്തിയാവിലെ നമ്പിക്കയാനവേരാളും മത്തും ഇരുന്തെ; പിന്നെ അവറളെ വുട്ട് പിരിശ്‌ക്കിലാവും അക്കിലാവും മത്തും കപ്പലിൽ ഓറി ശിറിയാവുക്ക് പോയെ; മിന്നേയേ തെയ്‌വത്തുകാൽ എടുത്തെ തീരുമാനംവോലെ കെങ്കിരാവിൽ ഇരുന്ത് കപ്പലിലോറി പോനത്തുക്ക് മിന്നേ പവുലോശ് തലയെ വടിച്ചെ. 19അവറെ എപശോശിൽ പോയ് ചേന്തവോളെ പിരിശ്‌ക്കിലാവാം അക്കിലാവാം അങ്ക് വുട്ടാലെ പവുലോശ് അങ്കിളെ എകൂതാ പള്ളീക്ക് പോയ് എകൂതരുക്ക് തെയ്‌വ വശനമെ പടിയ്‌ക്കെ വച്ചെ. 20കൊഞ്ചനാ കൂടി അങ്ക് ഇരുപ്പേക്ക് അങ്കിളവേരാ വിലയ്‌ക്കെ ഒണ്ണാ പവുലോശ് മടിച്ചേയെ. 21തെയ്‌വം അനുമതി തന്തതൊണ്ണാ ഏൻ തിരുമ്പി വരിളെ ഒൺ ചൊല്ലി അക്കിലാവാം പിരിശ്‌ക്കിലാവാം എപശോശിലേ വുട്ടാലെ അവൻ അവുടെ ഇരുന്ത് കപ്പലിലോറി പോയെ.
22അവൻ കയ്‌ശരിയാവില് പോയോഞ്ച്, എരുശലേമുക്ക് പോയ് ശവേലവേരാളെ കണ്ട് ചേതിയെ കേട്ട് പിന്നെ അന്തിയോക്കിയാവുക്ക് പോയെ. 23കൊഞ്ചനാ അവുടെ ഇരുന്ത് കെലാത്തിയാ, പെരുക്കിയാവ്, ഒണ്ണാനെല്ലാം പോയ് നമ്പിക്കയാനവേരാളെ നമ്പിക്കേൽ ഉറപ്പായ്‌ക്കെ.
അപ്പല്ലോശ് കൊരിന്തിയാവിലും എപശോശിലും
24അക്കാലത്തിൽ അലക്കിശാന്തിരിയാവുകാറൻ അപ്പല്ലോശ് ഒണ്ണെ എകൂതൻ എപശോശുക്ക് വന്തെ. തെയ്‌വ വശനമെചൊല്ലി നല്ലെ അറിവാളിയും ചന്തമാ കുരവുടുമാളും താൻ അവ്വാൾ. 25അപ്പല്ലോശ് കരുത്താവിലെ വശിയെചൊല്ലി നന്തി പടിച്ചിരുന്താ താൻ; അവൻ ഉശാരായിരുന്ത് ഏശുവിലെ കാരിയമെ ചത്തിയമായ് കുരവുട്ടും നയമായും പടിയ്‌ക്കെ വയ്‌ക്കുമെ; ഒണ്ണപ്പണും ഓകന്നാൻ രാട്ടിപിരാട്ടുകയെ മട്ടുംതാൻ അവനുക്ക് തിക്കിനൊണ്ടായത്. 26അവൻ എകൂതാ പള്ളീൽ പേടിയാതെ വുളിച്ച് ചൊൽവെ തലവച്ചെ. അക്കിലാവും പിരിശ്‌ക്കിലാവും അപ്പല്ലോശ് വുളിച്ച് ചൊന്നത കേട്ട്, അവനെ ഉടവുറെ കൂരേക്ക് കൂട്ടി എടുത്തു പോയ് തെയ്‌വ വശിയെ തെളിവാ റൂപ്പു റൂപ്പായ്‌ക്കി കൊടുത്തെ. 27അപ്പല്ലോശ് അക്കായാ കൂറാക്ക് പോകേക്ക് നിനച്ചവോളെ അങ്കിളെ നമ്പിക്കയാനവേരാ അവനുക്ക് ഉതവിയെ ചെയ്‌വച്ചൂട്ടി എപശോശിലെ നമ്പിക്കയാനവേരാ എളുത്തെ എളുതിയെ; അവൻ അങ്ക് പോയ് ചേന്തത് തെയ്‌വ ഇരക്കത്തിൽ നമ്പിക്കയായവേരാക്ക് ചരിയാനത്തിൽ ഉതവി ആയെ. 28ഏശു താൻ കിരിശ്ത്തു ഒൺ അപ്പല്ലോശ് എകൂതരുകാൽ ചരിയാനത്തിൽ വെളിവായ്‌ക്കി തെയ്‌വ വശനത്തിൽ നുൺ തെളിവെ കൊടുത്ത് മാനടവനുക്ക് മില്ലോട് വച്ച് അവറളെ അവൻ തോൽവി അടയെ വച്ചെ.

Zvýraznenie

Zdieľať

Kopírovať

None

Chceš mať svoje zvýraznenia uložené vo všetkých zariadeniach? Zaregistruj sa alebo sa prihlás