Logo YouVersion
Ikona Hľadať

അപ്പോശ്‌ത്തലര് തെയ്‌വ വേലെ 17

17
പവുലോശും ശീലാശും തെശലോനിക്കാവിൽ
1പവുലോശും ശീലാശും അമ്പിപൊലീശ്, അപ്പലോനിക്കാ വശിയേ തെശലോനിക്കാവുക്ക് പോയെ; ഒരു എകൂതാ പള്ളി അങ്ക് ഇരുന്തെ. 2പവുലോശ് എപ്പണുംവോല അങ്കും പോയ് തെയ്‌വ വശനമെ പേരേത്തി മൂണ് ശബത്ത് നാളിൽ അവറകാക്ക് കുരവുട്ടെ. 3കിരിശ്ത്തു കറുമമടേകേം ചത്തവേരാളിൽ നുൺ ഉശിരോറി എന്തുകേം ചെയ്യിളതാൻ ഒൺ അവൻ തിരുവെളുത്തെ പേരേത്തി തെളിവായ്‌ക്കി കൊടുക്കുകേം, “ഏൻ നിങ്കകാക്ക് വുളിച്ച് ചൊല്ലിയെ ഇം ഏശുതാൻ അം കിരിശ്ത്തു” ഒൺ ചൊൽകേം ചെയ്യെ. 4പവുലോശും ശീലാശും ചൊല്ലിയതെ കേട്ട് എകൂതരുകാട്ടിൽ ചിലവേരാളും ചാമിക്കാറായാനെ കിരീക്കരിൽ ഒരു വലിയെ കൂട്ടമും പട്ടണത്തിൽ പതവിയൊള്ളെ കനേം പെണ്ണാളും നമ്പി അവറെ കൂട്ടത്തുക്ക് ചേന്തെ.
5ഒണ്ണാ ഇത് ചിലെ എകൂതരുക്ക് പുറണിയെ എത്തിയെ. അവറെ കവലെ ചട്ടമ്പികളെ വുളിച്ചുകൂട്ടി മാനടവനിടേൽ കലകമെ ഒണ്ടായ്‌ക്കി പവുലോശാം ശീലാശാം മാനടവനുക്ക് മില്ലോട് കുടത്ത് നുറുത്തുവച്ചൂട്ടി അവറെ ആശോൻ ഒണ്ണാ കൂരയെ വളഞ്ചെ. 6ഒണ്ണാ അവറളെ അവുടെ കാണാപ്പോയത്തുക്ക് ആശോനാം ചിലെ നമ്പിക്കയാനവേരാളാം പുടിച്ച് വലിച്ച് ഊരിലെ മൂപ്പരുകാട്ടുക്ക് മില്ലോട് കുടത്തായ്‌ക്കാലെ, “ഇം പൂമിനാട്ടുക്ക് കലകമെ ഒണ്ടാക്കിനവേരാ നങ്കെ നാട്ടുക്കും വന്തേയെ; 7ആശോൻ അവറളെ വിരുന്താളിയാ വച്ചിരുക്കിനെ; ഏശുവൊണ്ണെ വോറേ രാശാവ് ഒള്ളതൊൺ ചൊല്ലി ചേരെ റോമൻ രാശാവ് കൽപ്പനേക്ക് വതിലെ ചെയ്യിനെ” ഒൺ അവറെ ചൊല്ലിയാലെ തീവോലെ നുണ്ണെ. 8ഇതെ കേട്ടതും ഊരു മൂപ്പനുക്കും മാനടവൻകാട് മുച്ചൂട്ടുക്കും കിരുക്കുറയ്ങ്കി കുലവപ്പട്ടിയെ. 9പിന്നെ ഊരിലെ മൂപ്പരുകാട് ആശോൻകാലും കൂട്ടത്തിലവേരാകാലും അണയെ വായ്‌ങ്കി ജാമിയാനിൽ കടത്തിവുട്ടെ.
പവുലോശും ശീലാശും ബരോവായിൽ
10റാവായാവോളയേ നമ്പിക്കയാനവേരാ പവുലോശാം ശീലാശാം ബെരോവായ്‌ക്ക് കടത്തിവുട്ടെ. അങ്ക് പോയവോളെ അവറെ എകൂതാ പള്ളീക്ക് പോയെ. 11അങ്കിളവേരാ തെശലോനിക്കാവിലവേരാളക്കാട്ടിലും പവുലോശ് ചൊൽമതെ കോപ്പേക്ക് മനമൊള്ളവേരാതാൻ. അവറെ കുറുപ്പാ തെയ്‌വ വശനമെ കേട്ടും പവുലോശ് ചൊൽമത് ചരിതാനീ ഒൺ തിക്കിലൊണ്ടാകേക്ക് ഒവ്വൊരുനായും തെയ്‌വ വശനമെ നന്തീം പടിയ്‌ക്കുമെ. 12അകനെ അങ്ക് ഇരുന്തെ എകൂതരാനെ കനേം ആളുകെ നമ്പിയെ. കിരീക്കിലവേരാളിൽ വലിയെ വലിയെ പതവീൽ ഇരുക്കിനെ പെണ്ണാകാടും കിരീക്കിലെ ആണാകാടും പവുലോശ് ചൊൽമെ തെയ്‌വ വശനമെ നമ്പിയെ. 13ബെരോവായിലും പവുലോശ് തെയ്‌വ വശനമെ വുളിച്ച് ചൊന്നതൊണ്ണെ ചേതി തെശലോനിക്കാവിലെ എകൂതരുക്ക് തിക്കിനൊണ്ടായതും അവുടെ വന്ത് കലകമെ ചെയ്‌വെ അങ്കിളവേരാകാക്ക് ചൊല്ലി ഉശുപ്പിയെ. 14അം തന്നിക്കാടേ അങ്കിളെ നമ്പിക്കയാനവേരാ പവുലോശെ കടലരുകുക്ക് കടത്തിവുട്ടെ; ശീലാശും തിമോത്തിയോശും ബെരോവായിലേ ഇരുന്തെ. 15പവുലോശെ കൊണ്ടേയവേരാ അതേനാവ് വരേക്ക് അവൻ കൂട്ടത്തിൽ പോയെ; പിന്നെ അവറെ ബെരോവായ്‌ക്ക് തിരുമ്പി വന്തെ; ശീലാശും തിമോത്തിയോശും വേമാതാൻ ഉടയാകാക്ക് വരട്ടെ ഒൺ അവറകാൽ ചൊല്ലിവുട്ടെ.
പവുലോശ് അതേനാവിൽ
16ശീലാശും തിമോത്തിയോശും വരുകേക്കുചൂട്ടി പവുലോശ് അതേനാവിൽ കാത്ത് ഇരുന്തവോളെ പട്ടണത്തിൽ മതെ ചിലകാട് നുറഞ്ചിരുക്കുമതെ കണ്ടെ; ഇത് പവുലോശുക്ക് തിക്കിമുട്ടലായ്‌ക്കെ. 17അതുനാലെ അവൻ എകൂതാ പള്ളീൽ വന്തു കൂടുമെ എകൂതരുകാലും ചാമിക്കാറായാനെ എകൂതരല്ലാത്തവേരാകാലും ചന്തേൽ ഒവ്വൊരുനാളും കാൺമവേരാകാലും തെയ്‌വ വശനമെ കുരവുട്ടെ. 18എപ്പിക്കൂറിയരും ശ്‌തോയിക്കുകളുമാനെ അറിവാളികെ പവുലോശുകാൽ ഏയിലെ വാനമെ കെട്ടിയെ; അവറളിൽ ചിലവേരാ ഇകനെ കേട്ടെ, “ഇം വിടുവായൻ എന്തെ ചൊൽവെ പോനെ?”
വോറേ ചിലവേരാ വതിലെ ചൊല്ലിയത്, “അവൻ അന്നിയെ തെയ്‌വമെചൊല്ലിതാൻ കുരവുടിനത് ഒൺ തോണെ.” ഏശുവെപ്പത്തീം ചത്തോഞ്ചത്തുക്ക് പുറകോട് പിശയ്‌ക്കിനതെപ്പത്തീം വുളിച്ച് ചൊല്ലിയനാലതാൻ ഇകനെ ചൊല്ലിയത്. 19പിന്നെ അവറെ അവനെ കൂട്ടിയെടുത്ത് ഊരു കൂട്ടം നടക്കിനെ അരയോപകെ#17:19 അരയോപകെ എപശോശിലെ ഒരു ഇടം താൻ ഇത്. ഇങ്ക് തേവാതികാടെ കുമിടെ വാങ്കുമെ. കുമ്പീക്ക് കൂട്ടി കൊണ്ടേയാലെ ഇകനെ ചൊല്ലിയെ, “നീ വുളിച്ച് ചൊന്നെ ഇം പുതുവൻ ഉവതേശമെ എങ്കാക്ക് കോപ്പേക്ക് പിരിയമിരുക്കിനെ.” 20മതെ എങ്കാക്ക് ഇതുവരെ കേൾവിപ്പടാത്തെ കാരിയമാ താൻ നീ ചൊന്നത്; അത്തിലെ പൊരുൾ എന്തൊൺ തിക്കിലൊണ്ടാളത്തുക്ക് എങ്കാക്ക് ആശയിരുക്കിനെ. 21അതേനാക്കാറാളും അങ്ക് പിശയ്‌ക്കിനെ പുറനാട്ടുകാറാളും പുതുവൻ കാരിയം ചൊൽകേക്കും പുതുവൻ കാരിയമെ ചൊൽകേക്കും പിരിയമൊള്ളവേരാതാൻ.
പവുലോശ് നല്ലെ പുത്തിയെചൊല്ലി വുളിച്ച് ചൊന്നെ
22അരയോപകെ കുമ്പീൽ നുൺ പവുലോശ് ഇകനെ ചൊല്ലിയെ, “അതേനാവിലവേരാളേ, നിങ്കെ വൻ ചാമിക്കാറാതാൻ ഒൺ ഏൻ കണ്ടിരുക്കിനെ. 23ഏൻ പട്ടണമെ ചുത്തി നടന്ത് കണ്ടവോളെ നിങ്കെ വിളക്കെ കത്തി കുമിടെ വാങ്കിനെ ഇടത്തിലെ കല്ലെ കണ്ടെ; അവുടെ ‘തിക്കിനാത്തെ തേവാതീക്ക്’ ഒൺ എളുതിയിരുക്കിനാനാം കണ്ടെ; നിങ്കാക്ക് തിക്കിനാതവോയപ്പണും അതെ കുമിടെ വാങ്കിനെ; അതതാൻ ഏൻ വുളിച്ച് ചൊന്നത്. 24ഇം ഉലകമാം അത്തിൽ ഒള്ളതെല്ലാം പടച്ചാളും മേലോകത്തുക്കും പൂമീക്കുമെല്ലാം ഉടേമനുമാനെ തെയ്‌വം മനിശൻ ചെയ്യിനെ ആലയത്തിൽ ഇരാത്ത്. 25മനിശനുക്ക് ഉശിരാം മൂച്ചാം ഒണ്ണതില്ലെ തേവയാനതെ എല്ലാം കൊടുക്കിനത് അവൻതാൻ. അതുനാലെ ഒണ്ണും നാത്താവോലെ മനിശെ മാനടവൻ കയ്യാരെ ചെയ്യിനതൊണ്ണുമേ തെയ്‌വത്തുക്ക് തേവയില്ലെ. അതുനാലെ മനിശൻ ഉതവി ഒണ്ണും അവനുക്ക് തേവയില്ലെ. 26പൂമിനാട്ടിൽ ബൂറാ കുടി ഇരുക്കിളത്തുക്ക് ഒരു മനിശനേത്തിലിരുന്ത് മനിശെ മാനടവൻകാടെ അവൻ പടച്ചെ; ഇം മനിശെ മാനടവൻ എത്തിനകാലം ഏടേട പിശയ്‌ക്കോണും ഒണ്ണതുകൂടി അവൻ വച്ചിരുക്കിനെ. 27അവറെ തെയ്‌വമെ തേടി കണ്ടു പുടിയ്‌ക്കിളത്തുക്കുതാൻ ഇകനെ ചെയ്യത്. ഒണ്ണിരുന്താലും അവൻ നങ്കെ ഒരാളേത്തിലിരുന്തുകൂടി അകന്ത് ഇരുക്കിനതില്ലെ. 28ആരോ ഒരാ ചൊല്ലിയവോലെ, ‘നങ്കെ കിടന്ത്, നടന്ത്, ഇരുന്ത് പിശയ്‌ക്കിനതെല്ലാം തെയ്‌വ ചക്കിതീൽ താൻ’. നിങ്കെ പാട്ടുക്കാറാളിൽ ഒരാ പാടിയിരുക്കിനവോലെ ‘നങ്കളും അവൻ മക്കതാൻ’.
29നങ്കെ തെയ്‌വ മക്കനാലെ ചിലകാടെ തെയ്‌വമൊൺ എൻമ്പാനില്ലെ; മനിശൻ ഉടവുറെ പുത്തീലും കയ്യിലും ചെയ്യെടുത്തെ തങ്കം വെള്ളി കൽകാട് ഇത്തിൽ ചെയ്യിനെ ചിലതാൻ ഇത്. 30മാനടവൻ തെയ്‌വമെ തിക്കിനാതിരുന്തെ കാലത്തിൽ ചെയ്യതെ തെയ്‌വം നിനയാത്ത് ഒണ്ണാ ഇപ്പെ എല്ലാ ഇടത്തിലും എല്ലാ മനിശെ മാനടവനും ഉടവനുടവൻ പാപമെ വുട്ട് മനം തിരുപ്പോണും ഒൺ തെയ്‌വം കൽപ്പിച്ചിരുക്കിനെ. 31താൻ വുളിച്ചെടുത്തെ ആളക്കൊണ്ട് ഇം ഉലകമെ ഒത്തേ നീതിയോടെ നായമിടുകേക്ക് ഒരു നാളെ അവൻ വച്ചിരുക്കിനെ. അവനുക്ക് ഉശിരെ കൊടുത്ത് ചാവിലിരുന്ത് എത്തിയതോടെ അത്തുക്ക് തെളിവാം തന്തിരുക്കിനെ.”
32ചത്ത് മണ്ണോട് മണ്ണായവേരാ ചത്തയാളുകെ കൂട്ടത്തിൽ ഇരുന്ത് ഉശിരോറി പിശയ്‌ക്കിനത്തിലെ കാരിയമെ ചൊല്ലിയതെ കേട്ടവോളെ ചിലരെ ഒടിയോറെ ചൊല്ലിയെ; ചിലരെ “ഇം കാരിയമെ ഇനീം കേട്ടതായപ്പെ നല്ലതാൻ” ഒണ്ണെ. 33അതുനാലെ പവുലോശ് അവറെ കൂട്ടത്തിൽ ഇരുന്ത് മണ്ടിയേയെ. 34ചിലവേരാ അവൻ കൂട്ടത്തിൽ നമ്പിക്കേലായെ; അവറളിൽ അരയോപകെ ഊരു കൂട്ടത്തിലെ ഒരാളാനെ തിയോനിശോശും തമരീശ് ഒണ്ണെ പെൺമ്പുള്ളേം വോറേ ചിലവേരാളും ഒണ്ടായെ.

Zvýraznenie

Zdieľať

Kopírovať

None

Chceš mať svoje zvýraznenia uložené vo všetkých zariadeniach? Zaregistruj sa alebo sa prihlás