അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 80 ദിവസം

പാപം ചെയ്യുന്ന മനുഷ്യന്റെ ധാരണ ആരും തന്റെ പ്രവര്‍ത്തികള്‍ കാണുകയോ അറിയുകയോ ചെയ്യുന്നില്ല എന്നാണ്. ഭൂമിയിലെ മനുഷ്യനോ സ്വര്‍ഗ്ഗത്തിലെ ദൈവമോ അവന്റെ പ്രവൃത്തികള്‍ കാണുന്നില്ലെന്ന ധാരണയില്‍ പാപത്തിന്റെ ആഴങ്ങളിലേക്ക് അവന്‍ അനുദിനം വീണുകൊണ്ടിരിക്കുന്നു. ദൈവവചനത്തിന് അവന്റെ ഹൃദയത്തില്‍ പാപബോധമുണ്ടാക്കുവാനോ, പരിവര്‍ത്തനമുളവാക്കുവാനോ കഴിയുന്നില്ല. അഭിവൃദ്ധിയുടെ ആധിക്യത്തില്‍, തന്റെ ദുഷ്ടത ദൈവം മറന്നിരിക്കുന്നുവെന്നും, ദൈവം ഒരുനാളും ഇതൊന്നും കാണുകയില്ലെന്നുമാണ് അവന്‍ ഹൃദയത്തില്‍ പറയുന്നത്. പ്രാചീന ലോകത്തിലെ അതിമനോഹരവും അതിശക്തവുമായിരുന്ന സാമ്രാജ്യങ്ങളിലൊന്നായിരുന്ന ബാബിലോണിനെക്കുറിച്ച് ദൈവം തന്റെ പ്രവാചകനിലൂടെ അരുളിച്ചെയ്തത് ഇപ്രകാരം പാപത്തിലൂടെ ഓടുന്ന ഓരോരുത്തര്‍ക്കും പാഠമാകണം. തന്നെ മറന്ന് അന്യദൈവങ്ങളെ ആരാധിച്ച തന്റെ ജനത്തെ ശിക്ഷിക്കുവാനായി, അവരെ കീഴടക്കി അടിമകളാക്കുവാന്‍ ബാബിലോണിന് അത്യുന്നതനായ ദൈവം അധികാരം നല്‍കി. എന്നാല്‍ ദൈവം തങ്ങളെ കാണുന്നില്ലെന്ന് അഹങ്കരിച്ചുകൊണ്ട് അവരെ ക്രൂരമായി പീഡിപ്പിച്ച ബാബിലോണിന്റെ നാശം പെട്ടെന്ന് വരുമെന്നും പുത്രനാശവും വൈധവ്യവും ബാബിലോണിന് ഒരു ദിവസംതന്നെ സംഭവിക്കുമെന്നും യഹോവയായ ദൈവം അരുളിച്ചെയ്തു. ഭര്‍ത്തൃവിയോഗവും പുത്രനാശവും ഒരേ ദിവസം നേരിടുന്ന ഒരു സ്ത്രീയുടെ അതിദാരുണമായ അവസ്ഥയിലേക്ക് യഹോവയാം ദൈവം ബാബിലോണിനെ തള്ളിക്കളഞ്ഞു. 

                      സഹോദരാ! സഹോദരീ! ദൈവം നിന്നെ കാണുന്നില്ലെന്നും നീ ചെയ്യുന്നത് അറിയുന്നില്ലെന്നും ഉള്ള ധാരണയിലാണോ പാപത്തിന്റെ പ്രവര്‍ത്തനങ്ങളുമായി നീ മുമ്പോട്ടു പോകുന്നത്? വീണ്ടും വീണ്ടും നിന്നിലുണ്ടാകുന്ന പാപത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദൈവം അറിയുന്നില്ലെന്നുമാണോ നീ ധരിച്ചിരിക്കുന്നത്? നീ ഇന്നനുഭവിക്കുന്ന അനുഗ്രഹങ്ങളിലേക്കു നിന്നെ കരംപിടിച്ചു നടത്തിയത് ദൈവമാണെന്നത് മറന്നുകൊണ്ടാണോ നീ മുമ്പോട്ടു പോകുന്നത്? നീ മടങ്ങിവരുമെന്നുള്ള പ്രതീക്ഷയിലാണ് ദൈവം മൗനമായി നിനക്കുവേണ്ടി കാത്തിരിക്കുന്നത്? ദൈവത്തിന്റെ ശിക്ഷ പെട്ടെന്ന് നിന്റെമേല്‍ വരുന്നതിനുമുമ്പ് നിന്റെ പാപം ഏറ്റു പറഞ്ഞ് അവന്റെ സ്‌നേഹത്തിലേക്കു മടങ്ങിവരുക! 

എന്‍ പാപങ്ങള്‍ കടുംചുവപ്പാകിലും 

യേശുവേ നിന്‍ നിത്യസ്‌നേഹത്താല്‍ 

ഹിമംപോല്‍ വെളുപ്പിച്ചെന്നെ നീ 

വെണ്മയായ് തീര്‍ക്കേണമേ.                   സമര്‍പ്പിക്കുന്നേ....

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com