അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 67 ദിവസം

മനുഷ്യന്‍ മുമ്പെന്നത്തെക്കാളും ഇന്ന് നീതിയെക്കുറിച്ച് ബോധവാനാണ്. ലോകത്തില്‍ ദൈവജനത്തിന് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ നീതിനടത്തിത്തരുന്നതിന് ദൈവം മാത്രമാണ് അവര്‍ക്ക് ആശ്രയമായുള്ളത്. എന്തെന്നാല്‍ അവന്‍ നീതിയുടെ ന്യായാധിപതിയാണ്. ദൈവത്തിന്റെ നീതി നമുക്കായി പ്രവര്‍ത്തിക്കണമെങ്കില്‍ വിശ്വാസത്തോടും പ്രത്യാശയോടും പ്രാര്‍ത്ഥനാപൂര്‍വ്വം ആത്മാവില്‍ നാം കാത്തിരിക്കണം. ഒരു പ്രാവശ്യമോ പല പ്രാവശ്യമോ അപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ നീതിമാനായ ദൈവം, നമുക്കു നിഷേധിക്കപ്പെട്ട നീതി മദ്ധ്യാഹ്നംപോലെ പ്രകാശമയമാക്കണമെങ്കില്‍, താന്‍ തിരഞ്ഞെടുക്കുന്ന നിമിഷംവരെയും പ്രത്യാശ കൈവിടാതെ പ്രാര്‍ത്ഥനയാല്‍ പൊരുതണം. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു വ്യക്തിക്കു മാത്രമേ അപ്രകാരം കാത്തിരിക്കുവാന്‍ കഴിയുകയുള്ളു. പരിശുദ്ധാത്മാവ് ഒരു വ്യക്തിയില്‍ വസിക്കണമെങ്കില്‍ ആ വ്യക്തിയുടെ ജീവിതം വിശുദ്ധിയുള്ളതായിരിക്കണം. എത്രയധികം വിശ്വാസമോ പ്രത്യാശയോ ഉണ്ടെന്ന് അവകാശപ്പെട്ടാലും പാപസ്വഭാവങ്ങള്‍ക്ക് അടിമയായ ഒരുവന് ആത്മാവിനാല്‍ കാത്തിരിക്കുവാന്‍ കഴിയുകയില്ല. പാരമ്പര്യങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും ഊറ്റംകൊള്ളുന്നവര്‍, പിതാക്കന്മാര്‍ ഏല്പിച്ചുതന്നിരിക്കുന്ന വിശ്വാസത്തിനുവേണ്ടി എന്തും ത്യജിക്കുവാനും സഹിക്കുവാനും തയ്യാറാകുന്നവര്‍ തുടങ്ങി എല്ലാവരും പ്രാര്‍ത്ഥിക്കുന്നവരാണ്. വിശ്വാസസംരക്ഷണത്തിനുവേണ്ടി വ്യവഹാരങ്ങള്‍ നടത്തുന്നവരും അജഗണങ്ങളെ കൊള്ളയിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്നവരും പ്രാര്‍ത്ഥിക്കുന്നവരാണ്. പക്ഷേ അവരുടെ പ്രാര്‍ത്ഥനകള്‍ക്കു സൗഖ്യവും സാന്ത്വനവും സമാധാനവും നല്‍കുവാന്‍ കഴിയുന്നില്ല. കാരണം, തങ്ങളുടെ ജീവിതങ്ങളില്‍ ക്രിസ്തുവിന്റെ സ്വഭാവം പകര്‍ത്താതെയുള്ള, അവന്റെ പരിശുദ്ധാത്മ മന്ദിരങ്ങളായി രൂപാന്തരപ്പെടുവാന്‍ കഴിയാതെയുള്ള പ്രാര്‍ത്ഥനകള്‍ക്ക് ദൈവത്തില്‍നിന്നു മറുപടി ലഭിക്കുകയില്ല. 

                           സഹോദരാ! സഹോദരീ! പരിശുദ്ധാത്മ നിറവില്ലാതെ, നീ ഒരു വിശ്വാസിയാണെന്നും പ്രാര്‍ത്ഥനാജീവിതം നയിക്കുന്ന വ്യക്തിയാണെന്നും അഭിമാനിക്കുന്നുണ്ടോ? എങ്കില്‍ പരിശുദ്ധാത്മ നിറവില്ലാതെയുള്ള നിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവത്തിന്റെ സന്നിധിയില്‍ യാതൊരു പ്രാഗത്ഭ്യവുമില്ലെന്ന് നീ മനസ്സിലാക്കുമോ? കര്‍ത്താവില്‍ പ്രത്യാശവച്ച് അവന്‍ പ്രവര്‍ത്തിക്കുന്നതുവരെയും കാത്തിരിക്കുവാന്‍ നിനക്ക് കഴിയുമോ? 

പരിശുദ്ധാത്മാവാല്‍ നാം കൃപാവരങ്ങള്‍ നേടിടാം 

പ്രാര്‍ത്ഥനയില്‍ പോരാടി നാം ആത്മാക്കളെ നേടീടാം                   സൗഖ്യമാക്കും......

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com