കെലാത്തിയര് 6

6
നമ്പിക്കയാനവേരാ അങ്കോട്ടുക്കുമിങ്കോട്ടുക്കും ആതരവാ ഇരുക്കോണും
1ഇണങ്കരേ, ഒരു മനിശൻ ഏളതൊണ്ണാലും പാപത്തിൽ അകപ്പട്ട് പോയതൊണ്ണാ തെയ്‌വ ആത്തുമാവിൽ ചൊൽപ്പടീക്ക് നടക്കിനെ നിങ്കെ അവനെ എളിമയാ പാപത്തിൽ നുൺ തിരുപ്പി കുടക്കോണും; നീയും അം പാപത്തിൽ ബൂന്തോകാതെ ഇരുപ്പേക്ക് ചൂതാനമാ ഇരുന്തോകോണും. 2നങ്കെ അക്കുമിക്കും ഒവ്വൊരാ കറുമമെ ഏത്തെടുത്ത് കിരിശ്ത്തു പിരിയമെ ചെയ്യിൻ. 3ഒരാ പുശു മനിശനായിരുക്കയിലേ അവൻ ഉടയാളമേ വലിയവനൊൺ നിനച്ചാ ഉടയാക്കേ ചതിവെ ചെയ്യിനെ. 4ഒവ്വൊരാളും ഉടവനുടവൻ ചെയ്യിനത് എന്തനേത്തൊൺ ചോതനെ ചെയ്യോണും; അകനെ ചെയ്യിനതൊണ്ണാ വോറൊള്ളാളെ ഉടയാളും മത്തും ഒത്തു നോക്കാതെ ഉടവനുക്ക് ഉടവനിൽ പെരുമപ്പടാമില്ലേ. 5ഒവ്വോരാളും ഉടവനുടവൻ കടമേ ചെയ്യോകോണും.
6തെയ്‌വ വശനമെ പടിയ്‌ക്കിനവൻ കിടയ്‌ക്കിനെ എല്ലാത്തിലും ഒരു ഓകരിയെ പടിയ്‌ക്കെ വയ്‌ക്കിനാക്ക് കൊടുക്കോണും.
7നിങ്കെ വഞ്ചനേൽ അകപ്പടാതെ ഇരുപ്പേക്ക് നോയ്‌ക്കോകോണും; തെയ്‌വമെ ഒടിയോറെ ചൊൽകേക്ക് ആരുനാലേം കൂടാത്ത്; ഒരു മനിശൻ എന്തെ വിതയ്‌ക്കിനതോ അതമേതാൻ അവൻ അറുത്തെടുക്കിനതും. 8പാപത്തിലെ പുത്തീക്കൊത്തെ ആശെ പിരിയപ്പടുത്തുവെ പിശയ്‌ക്കിനവനുക്ക് അത്തിലേ എണ്ണെണ്ണേക്കുമൊളെള നാശം കിടയ്‌ക്കും; തെയ്‌വ ആത്തുമാവിലെ ആശേ പിരിയപ്പടുത്തുവെ പിശയ്‌ക്കിനവനുക്കോ അത്തിലിരുന്ത് എണ്ണെണ്ണേക്കുമൊളെള ഉശിര് കിടയ്‌ക്കും. 9നൽമെ ചെയ്യിനത്തിൽ നങ്കെ മടുത്ത് പുറക്ക് പോവാനില്ലെ; ചോന്ത് പോകാതിരുന്താ തക്കെ നേരത്തിൽ നൽവരത്തിലെ വിളവ് കിടയ്‌ക്കും. 10അതുനാലെ ഉതവിയെ ചെയ്‌കേക്ക് കിടയ്‌ക്കിനെ നേരമെല്ലാം നങ്കെ എല്ലാ മനിശനുക്കും നൽമെ ചെയ്യോണും; മുയ്‌ക്കമാ കൂട്ടത്തിൽ നമ്പിക്കേൽ ഇരുക്കിനവേരാക്ക്.
കടശീലെ മുന്നറിയിപ്പും വണക്കമും
11ഇതെ കാൺ, ഏൻ എൻ ചൊന്തെ കയ്യാരെ എത്തിനെ വലിയെ അച്ചരത്തിൽ#6:11 ഇവ്വിടത്തിൽ പവുലോശ് വലിയെ അച്ചരത്തിൽ നിങ്കാക്ക് എളുതിയിരുക്കിനെ ഒണ്ണത് എന്തെ ചൊല്ലിയിരുക്കിനെ ഒൺ തെളിവാ തിക്കിലെ. തടങ്കലിൽ കിടന്തവോളെ കായപ്പട്ടെ കയ്‌കാട്ടിൽ എളുതിയതോ അതോ കൺ മയ്‌ങ്കനാലയോ എളുതിയതുനാലെ വലിയെ അച്ചരമായ് എളുതിയിരുക്കാം ഒൺതാൻ തെയ്‌വ വശനമെ നന്തി പടിയ്‌ക്കിനവേരാ ചൊല്ലിയിരുക്കിനത് നിങ്കാക്ക് എളുതിയിരുക്കിനെ. 12വോറാളുകളിൽ നുൺ പേരും പെരുമേം കിടയ്‌ക്കോണും ഒൺ ആശിക്കിനവേരാതാൻ പരിച്ചേതനെ എടുക്കോണും ഒൺ നിങ്കളെ കട്ടായപ്പടുത്തിനത്. എന്തുനാലയൊണ്ണാ കിരിശ്‌ത്തുവിലെ ശിലുവനാലെ തണ്ടനേ ഏലാതെ ഇരുപ്പേക്ക് മട്ടുംതാൻ അവറെ ഇകനെ ചെയ്യിനത്. 13പരിച്ചേതനെ ഏത്തെടുത്തവേരാളേ നായപുറമാണത്തിലെ ചട്ടപ്പടീക്ക് പിശയ്‌ക്കിനതില്ലെ; നിങ്കളും അതെ ഏത്തെടുത്തേയെ ഒൺ അവറെ പെരുമപ്പടുകേക്കുതാൻ നിങ്കളും പരിച്ചേതനെ ഏൽക്കോണും ഒൺ അവറെ ആശിക്കിനത്. 14നങ്കെ കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ ശിലുവേൽ അല്ലാതെ വോറേ ഒണ്ണിലും ഏൻ പെരുമപ്പടാത്ത്; അം ശിലുവനാലെ ഇവ്വുലകത്തിലൊള്ളതുകാട്ടുക്ക് ഒണ്ണുക്കും ഏൻ വിലേ കൽപ്പിക്കിനതില്ലെ; ഏൻ വിലേ കൽപ്പിക്കിനത് എന്തനേത്തൊൺ ഇം ഉലകത്തിൽ ഒള്ളവേരാക്ക് തിക്കിലാത്തെ താൻ. 15പരിച്ചേതനെ ഏൽക്കിനത്തിലോ ഏലാതെ ഇരുക്കിനത്തിലോ കാരിയമില്ലെ; ഒരാ പുതുവൻ പിശപ്പിലാനത്തിൽ താൻ കാരിയം. 16ഇം പുറമാണമെ കേട്ട് പിശയ്‌ക്കിനെ എല്ലാരുക്കും തെയ്‌വത്തിലെ അമതീം ഇരക്കമും ഒണ്ടാകട്ടെ; ചേരതാൻ തെയ്‌വത്തിലെ പുതുവൻ ആളുകെ.
17കടശീക്ക് ഏൻ ചൊന്നത്, ഇനി ആരും എനക്ക് ഒരു തൊല്ലയാം ചെയ്‌വാനില്ലെ; എന്തൊണ്ണാ ഏൻ ഏശുവുക്കൊള്ളാ ഒണ്ണത്തിലെ അടകാളം താൻ എൻ ഉടമ്പിൽ കാണത്.
18എൻ ഇണങ്കരേ, നങ്കെ കരുത്താവാനെ ഏശു കിരിശ്‌ത്തുവു ഇരക്കം നിങ്കെ ആത്തുമാവ് കൂട്ടത്തിൽ ഇരുക്കട്ടെ. ആമേൻ.

Ընդգծել

Կիսվել

Պատճենել

None

Ցանկանու՞մ եք պահպանել ձեր նշումները ձեր բոլոր սարքերում: Գրանցվեք կամ մուտք գործեք