1 തെശലോനിയര് 3

3
1നിങ്കളെ ഇനീം പുറിഞ്ചിരുപ്പേക്ക് കൂടാത്തനാലെ ഏനും ശീലാശും അതേനാവിൽ എങ്കെ എങ്കവാട്ടിലേ ഇരുക്കവേണ്ടി വന്താലും നിങ്കളചൊല്ലിയൊള്ളെ ചേതി നല്ലാ അറിയോണും ഒൺ നിനച്ചെ. 2അകനെ നങ്കെ തമ്പിയും കിരിശ്‌ത്തുവിലെ നല്ലെ ചേതിയെ വുളിച്ച് ചൊന്നത്തിൽ തെയ്‌വത്തിലെ വേലക്കാറനുമാനെ തിമോത്തിയോശെ എങ്കെ കടത്തിവുട്ടെ. നിങ്കളെ നമ്പിക്കേൽ ചക്കിതിപ്പടുത്തുകേക്കും നിങ്കളെ ചുണയേത്തുകേക്കുംതാൻ എങ്കെ അവനെ കടത്തിവുട്ടത്. 3അതുനാലെ ഇം തണ്ടനനാലെ ആരും നമ്പിക്കേലിരുന്ത് തിരുമ്പി മണ്ടുകേക്ക് ഇടവാരാത്ത്. എന്തൊണ്ണാ ഇകത്തെ തണ്ടനകാട് നങ്കളചൊല്ലിയൊള്ളെ തെയ്‌വത്തിലെ പിരിയമൊൺ നിങ്കാക്കേ തിക്കിനൊള്ളതാനേ? 4എങ്കെ നിങ്കകാൽ ഇരുന്തവോളെ നങ്കെ തണ്ടനെ ഏൽക്കെ വേണ്ടി വരുമൊൺ എങ്കെ മിന്നമേ ചൊല്ലിയിരുന്തതാനേ? നിങ്കാക്ക് തിക്കിനൊള്ളവോലെ അത് അകനെ നടമായേയെ. 5ഇതുനാലെ എനക്ക് ഒരുത്തിനകൂടി കാത്ത് ഇരുപ്പേക്ക് മുടിയാത്തതുനാലെ നിങ്കളിലെ നമ്പിക്കയെ ചൊല്ലി തിക്കിനൊണ്ടാളത്തുക്ക് ഏൻ നിങ്കകാക്ക് തിമോത്തിയോശെ കടത്തിവുട്ടെ. ഉരുമൻ നിങ്കളെ ചോതനെ ചെയ് എങ്കെ ഉളപ്പെ വുറുതാവായ്‌ക്കാച്ചതീ ഒൺ നിനച്ച് ഏൻ അരണ്ടിരുന്തെ.
6ഒണ്ണാ ഇപ്പെ തിമോത്തിയോശ് തിരുമ്പി വന്ത് നിങ്കെ നമ്പിക്കയചൊല്ലീം ആത്തിരമചൊല്ലീം നല്ലെ ചേതിയെ ചൊല്ലിയെ. അതുമട്ടുമില്ലെ നിങ്കളെ കാൺമ്പേക്ക് എങ്കെ ആശിക്കിനവോലെ നിങ്കളും എങ്കളെ കാൺമ്പേക്ക് ആശിക്കിനെ ഒണ്ണും എങ്കളെ ചൊല്ലി നല്ലെ നല്ലെ നിനപ്പുകാടും നിങ്കാക്ക് ഒള്ളെ ഒണ്ണും ചൊല്ലിയെ. 7അതുനാലെ ഇണങ്കരേ, എങ്കെ അടേനെ എല്ലാ കറുമത്തുക്കും ചിക്കേക്കും നടുവെ നിങ്കെ നമ്പിക്കനാലെ എങ്കാക്ക് അമതി കിടച്ചെ. 8എന്തൊണ്ണാ നിങ്കെ കരുത്താവിൽ ഉറപ്പാ നിക്കിനനാലെ ഇപ്പതാൻ എങ്കാക്ക് ഉശിര് ബൂന്തത്. 9നിങ്കനാലെ എങ്കാക്ക് നങ്കെ തെയ്‌വത്തുക്ക് മില്ലോട് കിടച്ചെ എല്ലാ പിരിയത്തുക്കും പകറം തെയ്‌വത്തുക്ക് എത്തിനെ നണ്ണിയെ ചൊല്ലിയാലും മതിയാകാത്ത്. 10നിങ്കെ മുകറു കാൺമ്പേക്കും നിങ്കാക്കിരുക്കിനെ നമ്പിക്കേലെ കുറവെ നികത്തുവേക്ക് തേവയാനതെ തരുകേക്കും എങ്കെ റാപ്പകൽ മനശോടെ നിങ്കാക്കുചൂട്ടി ഇടതടവുനാതെ വായാതികിട്ടേ ഇരുന്തെ.
11നങ്കെ തെയ്‌വമും തകപ്പനുമാനവനും നങ്കെ കരുത്താവാനെ ഏശുവും നിങ്കകാക്ക് വരുകേക്കൊള്ളെ വശിയെ എങ്കാക്ക് ഒരുക്കി തരട്ടെ. 12എങ്കാക്ക് നിങ്കകാലൊള്ളെ ആത്തിരം നുറഞ്ച് വരിനതുവോലെ നിങ്കെ അക്കുമിക്കും നിങ്കാക്ക് വോറെ ഒള്ളവേരാകാക്കും ഒള്ളെ ആത്തിരം കനേമാ നുറഞ്ച് കവിഞ്ചു വരുകേക്ക് കരുത്താവ് ഉതവിയെ ചെയ്യട്ടെ. 13ഇകനെ നങ്കെ കരുത്താവാനെ ഏശു അവനിലെ ചുത്തമാനവേരാളും മത്തും ഇനീം വരിനവോളെ നങ്കെ തെയ്‌വമും തകപ്പനുമാനവനുക്ക് മില്ലോട് നിങ്കെ കുറവുനാത്തവേരാളും ചുത്തമാനവേരാളുമായിരുപ്പേക്ക് അവൻ നിങ്കെ ഇതയങ്കാട്ടുക്ക് ചക്കിതിയെ തരട്ടെ.

Ընդգծել

Կիսվել

Պատճենել

None

Ցանկանու՞մ եք պահպանել ձեր նշումները ձեր բոլոր սարքերում: Գրանցվեք կամ մուտք գործեք