1 കൊരിന്തിയര് 6
6
നമ്പിക്കെ നാത്തവേരാകാൽ നായം ഇടുകേക്ക് പോവാനില്ലെ
1നിങ്കളിൽ ഒരാക്ക് ഇനിയൊരാകാൽ പിണക്കൊള്ളതൊണ്ണാ അത്തിലെ തീര്‌പ്പുക്ക് തെയ്‌വ മക്കകാക്ക് വേണും പോകേക്ക്. അല്ലാട്ടി ഏശുവെ നമ്പാത്തവേരാകാക്ക് നാത്തെ. 2തെയ്‌വ മക്കകാട് ഇം ഉലകത്തുക്ക് നായമിടുമൊൺ നിങ്കാക്ക് തിക്കിനൊള്ളതാനെ? ഇം ഉലകത്തുക്ക് നായമിടിളവേരാതാൻ നിങ്കയൊണ്ണാ ഇം കുഞ്ചികുഞ്ചി കാരിയത്തുക്ക് നായമിടുകേക്ക് നിങ്കാക്ക് ഓയ്‌ക്കിയം നാത്തതീ? 3തൂതരുകാട്ടുക്ക് നങ്കെ നായമിടുമൊൺ തിക്കിനൊള്ളതാനെ? അകനയൊണ്ണാ ഇം ഉലകത്തിലെ കാരിയങ്കാടെ എത്തിനാരം? 4അതുനാലെ അകത്തെ കാരിയങ്കാട്ടിൽ ഏയിലെ കെട്ടിയാ ശവേക്ക് മതിപ്പെ നാത്തവനെ നിങ്കെ നായമിടുകേക്ക് വയ്‌ക്കുമീ? 5നിങ്കാക്ക് വെക്കം നാത്തതീ? നമ്പിക്കയാനവേരാളിലേ ഒള്ളെ പിണക്കുക്ക് മുടിവെടുപ്പേക്ക് തക്കെ അറിവാളിയാനെ ഒരാ കൂടി നിങ്കെ കൂട്ടത്തിൽ നാത്തതീ? 6അത്തുക്ക് പകറം ഒരു നമ്പുകാറൻ ഇനിയോരു നമ്പുകാറൻ പിണക്കുക്ക് മുടിവെടുപ്പേക്ക് പോനെ; അതും നമ്പിക്കെ നാത്തവേരാകാക്ക്.
7നിങ്കെ ഇടേൽ പിണക്കൊണ്ടായതേ നിങ്കെ തോൽവിതാൻ; നിങ്കകാൽ കെട്ടതെ ചെയ്യിനതാം നിങ്കാക്ക് നട്ടം വരുത്തിനതാം ഏത്തെടാപ്പോയത് എന്ത്? 8അത്തുക്ക് പകറം നിങ്കെ നമ്പിക്കേൽ കൂട്ടാളികയാനവേരാക്ക് അന്നിയായമെ ചെയ്‌കേം നട്ടം വരുത്തുകേം ചെയ്യിനെ. 9കെട്ടെ കാരിയങ്കാടെ ചെയ് നടക്കിനവൻ തെയ്‌വ രാച്ചത്തിൽ പോകാത്ത് ഒൺ നിങ്കാക്ക് തിക്കിനൊള്ളതാനെ? നിങ്കളമേ ചതിവെ ചെയ്യാതേൻ; മുറേ വുട്ടു നടക്കിനവേരാ, ചിലേ കുമുടിനവേരാ, എടാൺ എടുപെൺ കിടന്ത് നടക്കിനവേരാ, ആണാ ആണാകാലും മത്തും പെണ്ണാ പെണ്ണാളും മത്തും കിടക്കിനെ കെട്ടെ പളക്കക്കാറാ, 10കളവാണികെ, പഞ്ചതൂതരുകാട്, കുടികാറാ, തിശകെട്ടെ കാരിയമെ ചൊല്ലി നടക്കിനവേരാ, പുടിയ്‌ങ്ക് എടുക്കിനവേരാ ഇകത്തവേരായെല്ലാം തെയ്‌വ രാച്ചത്തുക്ക് അവകാശികെ ആകാത്ത്. 11നിങ്കളിൽ ചിലവേരാ അകത്തവേരായായിരുന്തെ; ഒണ്ണാ കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ നാമത്താലേം നങ്കെ തെയ്‌വത്തിലെ ആത്തുമാവാലേം നിങ്കളെ കശുവി തെയ്‌വത്തുക്ക് ഏത്തു കൊടുക്കുകേം നീതിയൊള്ളവേരായാക്കുകേം ചെയ്യെ.
തെയ്‌വ മകിമേക്കുചൂട്ടി നിങ്കെ ഉടമ്പുകാടെ ഒപ്പണേൻ
12“എനക്ക് എല്ലാം ചെയ്‌കേക്കൊള്ളെ അതികാരം ഒണ്ട്” ഒൺ നിങ്കളിൽ ചിലവേരാ ചൊന്നെ; ഒണ്ണാ എല്ലാ കാരിയങ്കാടും നിങ്കാക്ക് തേവയൊള്ളതീ? “എനക്ക് എല്ലാം ചെയ്‌കേക്കൊള്ളെ അനുമതി ഒണ്ട്” അപ്പണും അതൊണ്ണും എന്നേത്തിൽ അതികാരം നടത്തുകേക്ക് ഏൻ അനുമതിക്കിനതില്ലെ. 13“തീൻ വകുത്തുക്കും വകുറ് തീനുക്കും” ഒൺ ചിലവേരാ ചൊന്നെ; ഒണ്ണാ തെയ്‌വം ഇതുകാടെ ഇരണ്ടാം നാതയായ്‌ക്കാകും. ഉടമ്പ് തിശകെട്ടെ കിടത്തേക്ക് ഒള്ളതില്ലെ; ഉടമ്പ് കരുത്താവിലെ വേലേക്കൊള്ളതാൻ. കരുത്താവ് നങ്കെ ഉടമ്പുക്ക് തേവയാനതയെല്ലാം തരിനെ. 14തെയ്‌വം ഉടയാ ചക്കിതീൽ കരുത്താവെ ചത്തവേരാ ഇടേൽനുൺ എത്തിയെ; അതുവോലെ അവൻ നങ്കളാം ചാവിൽ നുൺ എത്തെ വയ്‌ക്കും.
15നിങ്കെ ഉടമ്പുകാട് കിരിശ്‌ത്തുവിലെ ഉടമ്പിലെ ഓരോരോ പാകം താൻ ഒൺ നിങ്കാക്ക് തിക്കിനാത്തതീ? അകനയൊണ്ണാ കിരിശ്‌ത്തുവിലെ ഉടമ്പിലെ പാകങ്കാടെ ഏൻ എടുത്തു വേശിയാവുക്ക് തൊറിച്ച് നടക്കിനെ പെണ്ണാകാടും മത്തും ചേത്ത് വയ്‌ക്കാമീ? അകനെ ഒരുനാളും ചെയ്‌വാനില്ലെ. 16വേശിയാവും മത്തും കിടന്ത് നടക്കിനവൻ അപ്പിണും മത്തും ഒരേ ഉടമ്പാനതൊൺ തിക്കിനാത്തതീ? “ഇരണ്ടാളും ഒരേ ഉടമ്പാകും” ഒൺ തിരുവെളുത്തിൽ ചൊല്ലിയിരുക്കിനതാനേ? 17ഒണ്ണാ കരുത്താവുകാൽ ചേന്ത് നിക്കിനവൻ ആത്തുമാവിൽ അവനും മത്തും ഒരേ ഒണ്ണാകും.
18തിശകെട്ടെ നടത്തേവുട്ട് ഓടി പോനിൻ. ഒരാ ചെയ്യിനെ വോറേ ഏളെ പാപമും ഉടയാ ഉടമ്പുക്ക് പുറത്തിൽ താൻ ചെയ്യിനത്. ഒണ്ണാ എടാൺ എടുപെൺ കിടന്ത് നടക്കിനവൻ ഉടയാ ഉടമ്പുക്ക് വുറോതമാ പാപമെ ചെയ്യിനെ. 19തെയ്‌വത്തിൽ നുൺ നിങ്കാക്ക് കിടച്ചതും നിങ്കളിൽ ഇരുക്കിനതുമാനെ തെയ്‌വ ആത്തുമാവിലെ ആലയംതാൻ നിങ്കെ ഉടമ്പുകാട് ഒൺ നിങ്കാക്ക് തിക്കിനാത്തതീ? നിങ്കെ ഉടമ്പിലെ ഉടമെ നിങ്കെ നാത്തെ. 20എന്തൊണ്ണാ നിങ്കളെ വൻ വിലേ കൊടുത്ത് വായ്‌ങ്കിരുക്കിനെ; അതുനാലെ നിങ്കെ ഉടവൻ ഉടമ്പിൽ തെയ്‌വത്തുക്ക് മകിമെ കൊടിൻ.
Արդեն Ընտրված.
1 കൊരിന്തിയര് 6: മന്നാൻ
Ընդգծել
Կիսվել
Պատճենել
Ցանկանու՞մ եք պահպանել ձեր նշումները ձեր բոլոր սարքերում: Գրանցվեք կամ մուտք գործեք
@New Life Literature (NLL)