ലൂക്കോശ് 13
13
മനശ് മാറ്റ് ഇല്ലന്റെ ചാക്
1കെലീലയില ചെല ആള്കള് തെയ്‌വത്ത്ക്ക് കാവ് കൊടത്തിരന്നപ്പൻ പീലാത്തോശ് അവങ്ങള കൊല്ലിച്ചാൻ ഇന്റൊള്ള ശേതി അപ്പിനിക്കി അവടയൊണ്ടാഞ്ഞ ചെല ആള്കള് ഏശുവോട പേശിയാര്. 2ഏശു തിരിച്ച് പേശിയാൻ, “ഈ കെലീലക്കാറ്ക്ക് ഈണ പെറ്റീത് കൊണ്ട് അവങ്ങ മീതിയൊള്ള കെലീലക്കാറീക്കായും തെറ്റ്കുറ്റം ചെയ്യന്റ ആള്കള് ഇന്റ് നെനയ്‌ക്കിന്റരാ? 3ആണയില്ല, മനശ് മാറ്റാണ്ടിയിരന്നെ നിങ്ങയും ആണതിന്ന നയിച്ച്കെട്ട് പോവ്റ്” ഇന്റ് നാന് നിങ്ങളോട പേശന്റൻ. 4ആണയില്ല, ശീലോകാമില കോട്ട ഇടിഞ്ഞ് ചത്ത്കെട്ട് പിയ്യ ആ പതിനെട്ട് ആള്കള് എര്ശലേമില് പൊളയ്‌ക്കന്റ ആള്കളക്കായും കുറ്റക്കാറ് ഇന്റ് നിങ്ങ നെനയ്‌ക്കിന്റരാ? 5ആണയില്ല, നിങ്ങ മനശ്‌മാറ്റിലിങ്ങി അത്പേലതിന്ന നിങ്ങ ഒക്കളം നയിച്ച്കെട്ട് പോവ്റ് ഇന്റ് നാന് നിങ്ങളോട പേശന്റൻ.
പയം ഇല്ലാത്ത അത്തിമരത്ത്ന്റ കത
6ഏശു കതപേല ഈണ പേശിയാൻ, ഒരത്തൻ അവന്റ മുന്തിരിത്തോപ്പീല് ഒര അത്തിമരം നാട്ടീവെച്ചിരന്നാൻ; ആ മരത്തീല് പയം ഒണ്ടാ ഇന്റ് പാപ്പാനിക്കി പിയ്യപ്പൻ അതീല് ഒന്റും ഇല്ലാഞ്ഞ്ത്. 7അത്കൊണ്ട് അവൻ അവന്റ തോട്ടക്കാറനോട പേശിയാൻ, “മുന്തി മൂന്റ് വെരിശം ആഞ്ഞ് ഈ അത്തിമരത്തീല് പയം ഒണ്ടാ ഇന്റ് നാന് പാത്ത് നടക്കന്റൻ; ഇന്റെ ഇത്‌വെരയം ഒന്റുപോലും കിട്ടീല; നിങ്ങ ഈ മരത്ത്ന വെട്ടി കളയൻ; ആ താവ്ന വെറ്തെ നയിപ്പിച്ച് കളയ്‌ന്റത് എന്തന്ക്ക്?” ഇന്റ് പേശിയാൻ 8അപ്പിനിക്കി അവൻ, ഏമാനേ, ഇയ്യ മരം ഒര വെരിശം കൂടി നെക്കട്ടൻ നാന് ഇത്‌ന്റ എടിയൊക്ക വെട്ടിക്കെളച്ച് വളമിട്‌വിൻ. 9മേലാണ്ടിക്കി ഈ മരം കായ്‌ച്ചാലാ ഇന്റെ? ഈ മരം കായിച്ചലിങ്ങി നമ്മ്ക്ക് ഈ മരത്ത്ന വെട്ടിക്കളയാം ഇന്റ് പേശിയാൻ.
ശവത്ത് നാളക്കി ഏശു കൂന്റിര്ക്ക്ന്റ ഒര്ത്തിക്കി ശൊകം കൊടക്കന്റാൻ
10ഒര ശവത്ത് നാളക്കി ഏശു എകൂതപള്ളിയില് തെയ്‌വവയനം പടിപ്പിക്കിത്താഞ്ഞ്ത്; 11പതിനെട്ട് വെരിശം പൂതം പിടിച്ച് ഇത്ത്റിപ്പോലും എള്മ്പിനെപ്പാനിക്കി നോക്കണ്ടാത്ത കൂന്റിര്ക്ക്ന്റ ഒര്ത്തി അവടയൊണ്ടാഞ്ഞ്ത്. 12ഏശു അവള കണ്ടപ്പൻ കിട്ട വിളിച്ച്, “പിള്ളേ, നിക്ക് ചീക്ക് മാറിയിര്ക്ക്ന്റ്” ഇന്റ് പേശി അവള തേകത്ത് കെയ്യ് വെച്ചാൻ. 13പിടിയിന്റ് അവ്ള് എള്മ്പി നേരനെന്റ് തെയ്‌വത്ത്ന പൊക്കിപ്പേശീത്.
14ശവത്ത് നാളക്കി ഏശു ചീക്ക് മാറ്റീത് കൊണ്ട് എകൂത പള്ളിയില മൂപ്പന്ക്ക് ചെനം വന്ത് ആള്കളോട ഈണ പേശിയാൻ, “വേല എടപ്പാൻ ആറ്നാള് ഒണ്ട്; അത്കൊണ്ട് ആ നാളക്കി വന്ത് ചീക്ക് മാറ്റൻ; ശവത്ത് നാളക്കി ചീക്ക് മാറ്റ്‌വാനിക്കി വെരേറ്ത്.”
15അപ്പിനിക്കി കർത്താവ് അവങ്ങളോട, “കള്ളനോയ്‌മ്പ്കാറേ, നിങ്ങ ഒക്കളം ശവത്ത് നാളക്കി നിങ്ങള കാളയനിയോ കയതീനിയോ മാട്ട്കടയിനെന്റ് കെയിച്ച് എട്ത്ത് പിയ്യ് തണ്ണി കൊട്ക്കിലിയാ?” 16കെയിഞ്ഞ പതിനെട്ട് വെരിശം ഇച്ചരാതീന്റ കെട്ട്പാടിലാഞ്ഞവളും അപ്പ്റ്കാമ്‌ന്റ പിള്ളയും ആഞ്ഞ ഇവള ശവത്ത് നാളക്കി ശൊകപ്പെട്ത്തണ്ടയാ? ഇന്റ് കേട്ടാൻ. 17ഏശു ഇത് പേശീപ്പൻ അവന കുറ്റം പേശിയ ഒക്ക ആള്കളും നാണം കെട്ടാര്; ഏശു ചെയ്ഞ്ഞ അത്‌ശകങ്ങള് കണ്ട് ഒക്ക ആള്കളും കൂയ് എടത്താര്.
കെട്ക്‌വിത്ത്ന്റ കത
മത്തായ് 13:31–32; മർക്കോശ് 4:30–32
18പിന്ന ഏശു പേശിയാൻ, “തെയ്‌വം വായന്റ ഒലകം എന്തനപ്പേലയാണും? അത്‌ന എന്തനോട ചേത്ത് പേശ്‌വാനിക്കി പെറ്റും? 19ഒര മന്ശൻ അവന്റ പടപെയ്‌ര് തോട്ടത്തീല് ഇട്ട കെട്ക് വിത്ത് പേലയാണും മേലോകം; അത് വളന്ന് മരമാഞ്ഞ് മാനത്തീല പക്കികള് വന്ത് അത്‌ന്റ കൊമ്പീല് കൂട് കെട്ടീത്. 20തെയ്‌വം വായന്റ ഒലകത്ത്ന എന്തനോട ചേത്ത് പേശണം ഇന്റ് പിന്നയം അവൻ കേട്ടാൻ? 21ഇത് പുളിച്ച മാവ് പേലയാണും അത് ഒര പിള്ള എട്ത്ത് മൂന്റ് പെടി മാവീല് ചേത്ത് കലത്തി മൊത്തം മാവ് പുളിച്ച് വെന്റത്‌വെരയം എട്ത്ത് മൂട്ടി വെച്ച്ത്” ഇന്റ് പേശിയാൻ.
ഇട്ക്ക് വാച്ച
മത്തായ് 7:13–14,21–23
22പിന്ന ഏശു പട്ടണങ്ങളീലും കുടികളീലും ഏറി എറങ്ങി നടന്ന് പടിപ്പിച്ച് എര്ശലേമ്ക്ക് പിയ്യാൻ. 23അപ്പിനിക്കി ഒരത്തൻ ഏശുവോട കേട്ടാൻ, “കർത്താവേ, ഇത്ത്റി ആള്കള് മാട്ട്ക്ക്മേ രെച്ചപെട്ത്തൊള്ളാ?” അത്ക്ക് ഏശു അവനോട, 24ഇട്ക്ക് വാച്ചതിന്ന കടപ്പാനിക്കി പാക്കണം. എന്തനിന്റെ കൊള്ളയാള്കള് കടപ്പാനിക്കി പാപ്പ്റ് ഇന്റാലും അവ്ങ്ങ്ക്ക് അത് നോക്കണ്ടാകും ഇന്റ് നാന് നിങ്ങളോട പേശന്റൻ. 25വീട്ട്കാറൻ വാച്ച അടച്ച് കെയ്‌വിനിക്കി നിങ്ങ പൊറത്ത് നെന്റ്, “ഏമാനേ, വാച്ച തൊറക്കണമേ” ഇന്റ് പേശി വാച്ചക്കി മുട്ട്വ്നിക്കി “നിങ്ങ ഏടനെന്റ് വന്തതിന്റ് എക്ക് തിക്ക്‌ല” ഇന്റ് അവൻ തിരിച്ച് പേശും. 26അപ്പിനിക്കി നിങ്ങ, “എങ്ങ നിന്റ കൂട്ടത്ത് തിനത്തം കുടിക്കിത്തം ചെയ്ഞ്ഞം; നീ എങ്ങള കുടിയില് പടിപ്പിക്കിത്തം ചെയ്ഞ്ഞരില്ലോ” ഇന്റ് പേശ്‌വ്റ്. 27നിങ്ങ ഏവനിന്റോ ഏടനെന്റ് വെന്റതിന്റോ എക്ക് തിക്ക്‌ല; ചാട്ടാത്ത കാരിയം ചെയ്യന്റ ഒക്ക ആള്കള്മേ, നിങ്ങ എന്ന വിട്ട്പേൻ ഇന്റ് പേശും. 28നിങ്ങ അപ്പ്റ്കാമും ഇശകാക്കും ശാക്കോവും വേറ വ്‌ലാത്തിമാരും തെയ്‌വം വായന്റ ഒലകത്തീല് ഇര്ക്കന്റത് കാണ്‌വ്‌റ്; ഇന്റെ നിങ്ങ പൊറത്താവ്റ്; ആണയാവിനിക്കി കേത്തയം പെല്ല്കടിയും ഒണ്ടാകും. 29കെയക്ക്നെന്റും പെടിഞ്ഞാറ്നെന്റും തെക്ക്നെന്റും വടക്ക്നെന്റും കൊള്ള ആള്കള് തെയ്‌വം വായന്റ ഒലകത്തീല് വന്ത് വിര്ന്ത്ക്ക് ഇര്പ്പ്റ്. 30ഇപ്പൻ പിറ്റയാഞ്ഞ പലാള്കളും മുന്തിയാവ്റ്, ഇപ്പൻ മുന്തിയാഞ്ഞ പലാള്കളും പിറ്റക്കും ആവ്റ്.
എര്ശലേമ്‌നപ്പെറ്റി ഏശു നെനയ്‌ക്കിന്റാര്
മത്തായ് 23:37–39
31ആ ശമയം ചെല പരീശൻമാര് ഏശുവ്ന്റ എര്കീല് വന്ത് പേശിയാര്, “ഈ താവീനെന്റ് ഏടക്കിങ്കിലും പോ; കെരോതാവ് നിന്ന കൊല്ലണമിന്റ് നെനയ്‌ക്കിന്റാൻ.” 32ഏശു അവങ്ങളോട പേശീത്, “നിങ്ങ പിയ്യ് ആ കുള്ളാനേരിയോട, നാന് ഇന്റും നാളയും പൂതത്ത്ന എറക്കിവിടത്തം ചീക്ക്കാറ്ക്ക് ശൊകം കൊടക്കത്തം ചെയ്‌വിൻ മൂന്റാമത്തി നാളക്കി നാന് എന്റ വേല തീറക്കത്തം ചെയ്യ്‌വിൻ. 33ഇന്റക്കും നാളയ്‌ക്കും നാളക്കെയിക്കും എക്ക് നടപ്പാനിക്കൊള്ളതാണും; ഇന്റാലും എര്ശലേമ്ക്ക് വെളിയിലിട്ട് ഒര വ്‌ലാത്തിയും ചാക്‌ത്ത്‌ല” ഇന്റ് പേശിയാൻ.
34“ഓ, എര്ശലേമേ, എര്ശലേമേ, വ്‌ലാത്തിമാര കൊല്ലത്തം നിന്റ താവ്ക്ക് വിട്ടാള്കള കെല്ല്റിയത്തം ചെയ്യന്റവളേ, തള്ളക്കോയ് എറകല്ന്റ എടിക്കി കുഞ്ചീന പിടിച്ച് ഇര്ക്കന്റത്പേല നിന്റ ആള്കള ഒന്റിച്ച് കൂട്ട്‌വാനിക്കി എക്ക് ഇട്ടമാഞ്ഞ്ത്; നിങ്ങ്ക്ക് അത്ക്ക് മനശ് ഇല്ലാഞ്ഞ്ത്. 35നിന്റ വീട് ഒന്റും ഇല്ലാണ്ടിയാഞ്ഞ്ത്; ‘കർത്താവ്ന്റ പേരില് വെന്റവൻ വരം കിട്ടീവൻ’ ഇന്റ് പേശന്റ വെരയം എന്ന നിങ്ങ കാണ്ത്ത്‌ല” ഇന്റ് നാന് നിങ്ങളോട പേശന്റൻ.
Právě zvoleno:
ലൂക്കോശ് 13: മുതുവാൻ
Zvýraznění
Sdílet
Kopírovat

Chceš mít své zvýrazněné verše uložené na všech zařízeních? Zaregistruj se nebo se přihlas
© New Life Literature