ഹോശേ. 1

1
1ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്തും യിസ്രായേൽ രാജാവായ യോവാശിന്‍റെ മകൻ യൊരോബെയാമിന്‍റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്ക് ഉണ്ടായ യഹോവയുടെ അരുളപ്പാട്.
ഹോശേയയുടെ ഭാര്യയും മക്കളും
2യഹോവ ഹോശേയ മുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോൾ, യഹോവ ഹോശേയയോട്: “നീ ചെന്നു പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്കുക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ” എന്നു കല്പിച്ചു.
3അങ്ങനെ അവൻ ചെന്നു ദിബ്ലയീമിന്‍റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു. അവൾ ഗർഭംധരിച്ച് അവന് ഒരു മകനെ പ്രസവിച്ചു. 4യഹോവ അവനോട്: “അവന് ‘യിസ്രായേൽ’#1:4 യിസ്രായേൽഈ യിസ്രയേല്‍ പട്ടണത്തില്‍ വെച്ചാണ് യേഹു യിസ്രായേല്‍ രാജാവിനേയും രാജകുടുംബാംഗങ്ങളേയും കൊലപ്പെടുത്തിയതും പുതിയ ഭരണത്തിന്‍റെ പ്രഥമ രാജാവായി അധികാരമേറ്റതും. 2 രാജാക്കന്മാര്‍ 9, 10 അധ്യായങ്ങള്‍ നോക്കുക എന്നു പേര് വിളിക്കണം; ഇനി കുറെക്കാലം കഴിഞ്ഞിട്ട് ഞാൻ യിസ്രായേലിന്‍റെ രക്തപാതകങ്ങൾ യേഹൂഗൃഹത്തെ സന്ദർശിച്ച് യിസ്രായേൽ ഗൃഹത്തിന്‍റെ രാജത്വം അവസാനിപ്പിക്കും; 5അന്നാളിൽ ഞാൻ യിസ്രായേൽ താഴ്വരയിൽവച്ച് യിസ്രായേലിന്‍റെ വില്ല് ഒടിച്ചുകളയും” എന്നു അരുളിച്ചെയ്തു.
6അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: “അവൾക്കു ‘ലോരൂഹമാ’#1:6 ലോരൂഹമാ കരുണ ലഭിക്കാത്തവൾ എന്ന് പേര് വിളിക്കണം; ഞാൻ ഇനി യിസ്രായേൽ ഗൃഹത്തോട് ക്ഷമിക്കുവാൻ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കുകയില്ല. 7എന്നാൽ യെഹൂദാഗൃഹത്തോട് ഞാൻ കരുണ കാണിച്ച്, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരപ്പടയാളികളെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ട് അവരെ രക്ഷിക്കും” എന്നു അരുളിച്ചെയ്തു.
8അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം വീണ്ടും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. 9അപ്പോൾ യഹോവ: “അവന് ‘ലോ-അമ്മീ’#1:9 ലോ-അമ്മീ എന്‍റെ ജനമല്ല എന്നു പേര് വിളിക്കണം; നിങ്ങൾ എന്‍റെ ജനമല്ല, ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയുമില്ല” എന്നു അരുളിച്ചെയ്തു.
10“എങ്കിലും യിസ്രായേൽ മക്കളുടെ എണ്ണം അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ മണൽ പോലെയായിരിക്കും; ‘നിങ്ങൾ എന്‍റെ ജനമല്ല’ എന്നു അവരോട് അരുളിച്ചെയ്തതിന് പകരം ‘നിങ്ങൾ ജീവനുള്ള ദൈവത്തിന്‍റെ മക്കൾ’ എന്നു അവരോട് പറയും. 11യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്കു ഒരു തലവനെ നിയമിച്ച് ദേശത്തുനിന്ന് പുറപ്പെട്ടുപോകും; യിസ്രായേലിന്‍റെ നാൾ വലുതായിരിക്കുമല്ലോ#1:11 യിസ്രായേലിന്‍റെ നാൾ വലുതായിരിക്കുമല്ലോ ദൈവം തന്‍റെ ജനത്തെ വീണ്ടും നടും.”

S'ha seleccionat:

ഹോശേ. 1: IRVMAL

Subratllat

Copia

Compara

Comparteix

None

Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió