ഓകന്നാൻ 21
21
ഏശു ഏളു ശിശിയരുകാട്ടുക്ക് വെളിപ്പടിനെ
1അതോഞ്ച് ഏശു തിബരിയാശ് കടലരുകിൽ വച്ചി ശിശിയരുകാട്ടുക്ക് വെളിപ്പട്ടെ; വെളിപ്പട്ടത് ഇകനതാൻ: 2ശീമോൻ പത്തിരോശും തിതിമോശ് ഒൺ പേരൊളെള തോമശാം കെലീലാവിലെ കാനായ് കൂറാളെ നതനയേലും ശെവതി മക്കളും വോറെ ഇരണ്ടു ശിശിയരുകാടും മൊത്തമാ കൂടി ഇരുക്കുമെ. 3അന്നേരം ശീമോൻ പത്തിരോശ് അവറകാൽ, “ഏൻ മീനെ പുടിപ്പേക്ക് മണ്ണെ” ഒൺ ചൊല്ലിയെ; “എങ്കളും പുറകോടേ പോമണ്ണെ” ഒൺ അവറളും വതിലെ ചൊല്ലിയെ. അകനെ അവറെ എല്ലാരും വളളത്തിൽ ഓറിപ്പോയെ; ഒണ്ണാ അണ്ണേക്ക് റാവ് മീനൊണ്ണും കിടച്ചതില്ലെ. 4പിത്തുനാ കരിമ്പിലച്ചേക്ക് വാനം കരുകരാവുടിഞ്ച് വന്തവോളെ ഏശു കടൽക്കരേൽ നിക്കുമെ; ഒണ്ണാ അത് ഏശുവുതാൻ ഒൺ ശിശിയരുകാട്ടുക്ക് തിക്കിനാപ്പോയെ. 5അന്നേരം ഏശു അവറാത്തുകാൽ, “ഇണങ്കരേ, നിങ്കാക്ക് മീൻ വല്ലതുകാടും കിടച്ചതീ?” ഒൺ കേട്ടെ. അത്തുക്ക് അവറെ, “ഇല്ലെ” ഒൺ വതിലെ ചൊല്ലിയെ. 6“നിങ്കെ വള്ളത്തിലെ വലത്തക്കോട് വലെ ഇടിൻ; അന്നേരം നിങ്കാക്ക് മീൻ കിടയ്ക്കും” ഒൺ ഏശു ചൊല്ലിയെ. അകനെ അവറെ ചെയ്യവോളെ കനേം മീൻ ഓറിയതുനാലെ വലയെ വലിച്ചേത്തുകേക്ക് കൂടാപ്പോയെ. 7അന്നേരം ഏശു ചരിയാനെ അക്കറേൽ വച്ചിരുന്തെ ശിശിയൻ പത്തിരോശുകാക്ക്, “അത് കരുത്താവുതാൻ” ഒൺ ചൊല്ലിയെ. “അത് കരുത്താവുതാൻ” ഒൺ ചൊല്ലിയതെ ശീമോൻ പത്തിരോശ് കേട്ടവോളയെ താൻ #21:7 എകൂതര് ഒരു കാലത്തിലും തുണിനാതെ (വിടെ വിടെ) നടകാത്ത്ഉരിഞ്ച് വച്ചിരുന്തെ തുണിയെ അരേക്ക് ചുത്തി തണ്ണീക്ക് തത്തിയെ. 8വോറെ ശിശിയരുകാട് കരേകത്തിൽ നുണ്ണും നൂറ് കിലോ മീട്ടര് തുലേൽ നാലെ ഒട്ടാരത്തുക്ക് മീൻ നുറഞ്ചെ വലയെ വലിച്ച് കുടത്ത് വള്ളത്തിലായ്ക്കി എടുത്ത് വന്തെ. 9അവറെ കരേകത്തിൽ ഉറയ്ങ്കവോളെ, തീ നെരുപ്പും തീ നെരുപ്പുക്ക് മീത്തോട് മീനെ ഇട്ടു വച്ചിരുക്കിനതാം ഒരിത്തിനെ അപ്പങ്കാട് ഇരുക്കിനതാം കണ്ടെ. 10“ഇപ്പെ പുടിച്ചെ മീൻകാട്ടിൽ ചിലതുകാട് എടുത്ത് കുടാൻ” ഒൺ ഏശു അവറകാക്ക് ചൊല്ലിയെ.
11ശീമോൻ പത്തിരോശ് കരേകത്തിൽ ഓറി നൂത്തി അമ്പത്തി മൂണ് വലിയെ മീൻകാട് നുറഞ്ചെ വലയെ കരേക്ക് വലിച്ചേത്തിയെ; ഇത്തിനാരം മീൻ ഒണ്ടായപ്പണും വലെ കിഞ്ചതില്ലെ. 12അന്നേരം ഏശു അവറകാൽ, “വന്ത് തിന്നിൻ” ഒൺ ചൊല്ലിയെ. ഇത് കരുത്താവുതാൻ ഒൺ തിക്കിനൊണ്ടായതുനാലെ “നീ ആരൊൺ?” അവൻകാക്ക് കോപ്പേക്ക് അവൻ ശിശിയരുകാട്ടുക്ക് ആരുക്കും ചുണെ ഒണ്ടായതില്ലെ. 13ഏശു വന്തു അപ്പമെ എടുത്തു അവറാത്തുക്കു കൊടുത്തെ; അതുവോലെ മീനാം കൊടുത്തെ. 14ഏശു ചത്തവേരാളിൽനുൺ ഉശിരോറി എന്തിയോഞ്ച് ഇത് മൂണാം വട്ടംതാൻ ശിശിയരുകാട്ടുക്ക് വെളിപ്പട്ടത്.
ഏശുവും പത്തിരോശും
15അവറെ പിലച്ചെ തീനെ തുണ്ണോഞ്ചവോളെ ഏശു ശീമോൻ പത്തിരോശുകാൽ, “ഓകന്നാൻ മകനാനെ ശീമോനേ, ഇതു എല്ലാത്തുക്കും കാട്ടീം നീ എൻങ്കാൽ ആത്തിരമാ ഇരുക്കിനതീ?” ഒൺ കേട്ടെ. അത്തുക്ക് അവൻ, “അന്താൻ കരുത്താവേ, ഏൻ നിൻകാൽ ആത്തിരമാ ഇരുക്കിനെ ഒൺ നിനക്ക് തിക്കിനൊള്ളതാനെ?” ഒൺ ചൊല്ലിയെ. അത്തുക്ക് ഏശു, “എൻ ആടുകാടെ മേയിൻ” ഒൺ അവൻകാക്ക് ചൊല്ലിയെ. 16പിന്നേം ഏശു അവൻകാക്ക്, “ഓകന്നാൻ മകനാനെ ശീമോനേ, നിനക്ക് എൻകാൽ ആത്തിരമൊള്ളതീ?” ഒൺ കേട്ടെ. അത്തുക്ക് അവൻ, “അന്താൻ കരുത്താവേ, എനക്ക് നിൻകാൽ ആത്തിരമൊള്ളെ” ഒൺ ചൊല്ലിയെ. അന്നേരം ഏശു, “എൻ ആടുകാടെ പാലീൻ” ഒൺ ചൊല്ലിയെ. 17മൂണാമത് വട്ടമും ഏശു അവൻകാക്ക്, “ഓകന്നാൻ മകനാനെ ശീമോനേ, നിനക്ക് എൻകാൽ ആത്തിരമൊള്ളതീ?” ഒൺ കേട്ടെ. “നീ എൻകാൽ ആത്തിരമോടിരുക്കിനതീ?” ഒൺ മൂണ് വട്ടമും ഏശു അവൻകാക്ക് കേട്ടതുനാലെ പത്തിരോശുക്ക് കവലെ ഒണ്ടായെ; അന്നേരം അവൻ “കരുത്താവേ, നിനക്ക് എല്ലാം തിക്കിനൊള്ളതാനേ? ഏൻ നിൻകാൽ ആത്തിരമാ ഇരുക്കിനതൊൺ നിനക്ക് തിക്കിനൊള്ളതാനേ?” ഒൺ തിരുപ്പി കേട്ടെ. അന്നേരം ഏശു “എൻ ആടുകാടെ മേയിൻ” ഒൺ ചൊല്ലിയെ. 18ഏൻ ചത്തിയമാ നിൻകാൽ ചൊന്നെ, “നീ ഉളന്താരിയായിരുന്തവോളെ നിൻമ്പാട്ടിലെ തുണിയെ ഇട്ട് നിനക്ക് പിരിയമൊള്ളാനുക്ക് പോയെ; ഒണ്ണാ നീ കിശവനാരാനവോളെ നീ കയ്യെ നീട്ടുകേം വോറൊരാ നിനക്ക് തുണിയെ ഇടവച്ച് നിനക്ക് പിരിയം നാത്താനുക്ക് കൊണ്ടോകേം ചെയ്യും” ഒൺ ചൊല്ലിയെ. 19പത്തിരോശ് എകത്തെ ചാവിൽ തെയ്വമെ മകത്തപ്പടുത്തും ഒൺ തിരുത്തിരമാക്കേക്കുതാൻ ഏശു ഇകനെ ചൊല്ലിയത്. ഇതെ ചൊല്ലിയോഞ്ച് “എനക്ക് പുറകോടേ വര്” ഒൺ ഏശു വുളിച്ചെ.
ഏശുവും വോറേ ശിശിയരുകാടും
20പത്തിരോശ് തിരുമ്പി നോയ്ക്കവോളെ ഏശു ആത്തിരത്തോടെ വച്ചിരുന്തെ ശിശിയൻ അവറാത്തുക്ക് പുറകോടേ വരിനതെ കണ്ടെ; അന്തി തീനുക്കിരുന്തെവോളെ ഏശുവിലെ നെഞ്ചിൽ തലേ ചാച്ച് വച്ച്, “കരുത്താവേ, ആരുനേ നിന്നെ കാട്ടി കൊടുക്കിനവൻ?” ഒൺ കേട്ടത് ഇം ശിശിയൻതാൻ. 21പത്തിരോശ് അവനെ കണ്ടവോളെ, “കരുത്താവേ, ചെൻ കാരിയം എന്താവുളെ?” ഒൺ ഏശുവുകാക്ക് കേട്ടെ. 22അത്തുക്ക് ഏശു അവൻകാക്ക്, “ഏൻ വരിനതുവരേക്ക് ചെൻ ഉശിരോടെ ഇരുക്കോണുമൊണ്ണതുതാൻ എൻ പിരിയമൊണ്ണാ അത്തുക്ക് നിനക്ക് എന്തു വേണും? നീ എനക്ക് പുറകോടേ വര്” ഒൺ ചൊല്ലിയെ. 23ഏശു ഇകനെ ചൊല്ലിയതുനാലെ ഇം ശിശിയൻ ചാകാത്ത് ഒണ്ണൊള്ളെ ചേതി നമ്പിക്കയാനവേരാ കൂട്ടത്തിൽ പരന്തെ. ഒണ്ണാ അവൻ ചാകാത്ത് ഒൺ ഏശു ചൊല്ലാപ്പോയെ. “ഏൻ തിരുമ്പി വരിനത് വരേക്ക് ചെൻ ഉശിരോടെ ഇരുക്കോണും ഒൺ താൻ എൻ പിരിയം ഒണ്ണാ അത്തുക്ക് നിനക്ക് എന്തനേത്ത് വേണും?” ഒൺമട്ടും താൻ ഏശു ചൊല്ലിയത്. 24ഇം ശിശിയൻതാൻ ഇതെചൊല്ലി ശാച്ചിയമെ ചൊല്ലിയവനും ഇതെ എളുതിയതും; അവൻ ശാച്ചിയം ചത്തിയം താൻ ഒൺ എങ്കാക്ക് തിക്കിനൊള്ളെ.
കടശി വാക്ക്
25ഇതെല്ലാം പേരാതെ വോറേം കനേം കാരിയമെ ഏശു ചെയ്യെ; അതെ ഒവ്വൊണ്ണായ് എളുതിയാ അതെ എളുതിയെ പൊത്തകങ്കാടെ ഇം ഉലകത്തിലേ ഒതുക്കി വയ്ക്കേക്ക് കൂടാത്ത് ഒൺ ഏൻ നിനയ്ക്കിനെ.
Aktuálne označené:
ഓകന്നാൻ 21: മന്നാൻ
Zvýraznenie
Zdieľať
Kopírovať

Chceš mať svoje zvýraznenia uložené vo všetkých zariadeniach? Zaregistruj sa alebo sa prihlás
@New Life Literature (NLL)