1 കൊരിന്തിയിര് 6
6
കൂട്ട് നമ്പ്കാറ് തമ്മ്ളിയൊള്ള പോര്
1നിങ്ങള കൂട്ടത്തീല് ഒരത്തന്ക്ക് വേറ ഒരത്തനോട ചണ്ടയൊണ്ട് ഇന്റെ അത്ന്റ തീറ്പ്പ്ക്ക് വേണ്ടി തെയ്വത്ത്ന്റാളകളാട്ടക്കി പോണം; ഇല്ലാണ്ടി ഏശുവീല് നമ്പാത്ത ആള്കളാട്ടക്കി നിങ്ങ പോകേറ്. 2തെയ്വത്ത്ന്റാള്കള ഒലകത്തീല് നായംവിതിപ്പ്റിന്റ് നിങ്ങ്ക്ക് തിക്കൊള്ളതില്ലയാ? ഒലകത്തീല് നായംവിതിക്കിന്റത് നിങ്ങയിന്റെ ഇയ്യ കുഞ്ചികുഞ്ചി കാരിയത്ത്ന തീറ്പ്പാക്ക്വാനിക്കി നിങ്ങ്ക്ക് ശോക്ക്തി ഇല്ലയാ? 3നമ്മ തൂതൻമാര നായംവിതിച്ചം ഇന്റ് തിക്കൊണ്ടില്ലോ? ആണയിന്റെ ഈ പൊളപ്പീല കാരിയങ്ങള് തീറ്പ്പാക്ക്വാനിക്കി പെറ്റ്ത്ത്ലിയാ? 4അത്കൊണ്ട് ഈണയൊള്ള കാരിയത്ത്നപ്പെറ്റി തർക്കം ഒണ്ട് ഇന്റെ പള്ളിക്കാറ കൂട്ടത്ത്ക്ക് ഒര വെലയം ഇല്ലാത്തവന നിങ്ങ വിതിപ്പാനിക്കി നേമിപ്പ്റാ? 5നിങ്ങ്ക്ക് നാണമില്ലിയാ? നമ്പ്കാറാഞ്ഞ നിങ്ങള നെട്വ്ക്കൊള്ള ചണ്ടക്കി തീറ്പ്പ് വെര്ത്ത്വാനിക്കി ഒത്ത പുത്തിയൊള്ള ഒരത്തൻ പോലും നിങ്ങള കൂട്ടത്ത് ഇല്ലയാ? 6ഇന്റെ അത്ക്ക് പകരം ഒര നമ്പ്കാറൻ പിന്നൊര കൂട്ട്നമ്പ്കാറൻമാരാഞ്ഞൊള്ള ചണ്ടക്കി തീറ്പ്പ് നടത്ത്വാനിക്കി പോന്റാൻ; അതും നമ്പില്ലാത്താളകളാട്ടക്കി.
7നിങ്ങ തമ്മ്ളി ചണ്ടപട്ടത് തിന്ന നിങ്ങള തോല്വിയാണും; ആള്കള് നിങ്ങളോട തുട്ടത കാട്ടന്റതം നിങ്ങ്ക്ക് നട്ടമൊണ്ടാക്കിയതും നിങ്ങ കെയ്യേക്കാഞ്ഞ്ത് എന്തൻ? 8അത്ക്ക് പകരത്ത്ക്ക് നിങ്ങ നിങ്ങള കൂട്ട്നമ്പ്കാറോട തുട്ടത ചെയ്യത്തം അവ്ങ്ങ്ക്ക് നട്ടം വെരത്ത്ത്തും ചെയ്യന്റര്. 9കെട്ടകാരിയം ചെയ്യന്റാള്കള് മേലോകത്ത്ക്ക് പോത്ത്ല ഇന്റ് നിങ്ങ്ക്ക് തിക്ക്ലിയാ? നിങ്ങളത്തിന്ന ചതിക്കേറ്; കെട്ടവെയ്യീല് നടപ്പ്കാറ്, ഉര്വ്ത്ത്ന കുമ്പ്ടത്ത്കാറ്, വീട്ട്കാറനും വീട്ട്കാറിയും ഇല്ലാണ്ടി വേറ കയരയം മക്കളയം കൂടിക്കെടന്ന് നടക്കന്റാള്കള്, കയര് കയരോടയും മക്കള് മക്കളോടയം കൂടിക്കെടന്ന് നടക്കന്റാള്കള്, 10കട്ട്കാറ്, ആർത്തിക്കണ്ണൻമാര്, കള്ള് കുടിയൻമാര്, പിട്ങ്കിപറിക്കിന്റാള്കള്, കെട്ട പേശ്പയമകള് പേശിനടക്കന്റാള്കള്, ഇക്കൂട്ടറൊക്ക മേലോകത്ത്ക്ക് ഏറിപ്പോത്ത്ല. 11നിങ്ങള കൂട്ടത്തീല് ചെല ആള്കളും ഈണയൊള്ള കൂട്ടറാഞ്ഞ്ത്; ഇന്റെ കർത്താവാഞ്ഞ ഏശുകിര്ശ്തുവ്ന്റ പേരിലും നമ്മള തെയ്വത്ത്ന്റ ഉശ്റീലും നിങ്ങള കെയ്കി തെയ്വത്ത്ക്ക് കൊടക്കത്തം നീതിയൊള്ളാള്കള് ആക്കത്തം ചെയ്ഞ്ഞാര്.
തെയ്വമകിമിക്കി വേണ്ടി നിങ്ങള തേകത്ത്ന കൊടവൻ
12“എക്ക് എടിയോട കാരിയമം ചെയ്യ്വാനിക്കൊള്ള അതികാരം ഒണ്ട്” ഇന്റ് നിങ്ങള കൂട്ടത്തീല് ചെലാള്കള് പേശന്റാര്; ഇന്റെ ഒക്ക കാരിയമം നിങ്ങ്ക്ക് ആവശമൊള്ളതാ? “എക്ക് എന്തനം ചെയ്യ്വാനിക്കൊള്ള അന്മതി ഒണ്ട്” ഇന്റാലും അത് ഒന്റും എന്ന അതികാരം നടത്ത്വാനിക്കി നാന് ശമ്മ്തിക്കില. 13“ശാപ്പാട് വെക്റ്ക്കും വെക്റ് ശാപ്പാട്ക്കും” ഇന്റ് പേശന്റാര്; ഇന്റെ തെയ്വം ഇത് റണ്ട്നിയും ഇല്ലാണ്ടിയാക്കും. തേകം കെട്ടകാരിയം ചെയ്യ്വാനിക്കൊള്ളതില്ല തേകം കർത്താവ്ന പെര്കാരിപ്പാനിക്കൊള്ളതാണും; കർത്താവ് തേകത്ത്ക്കൊള്ളതൊക്ക തെന്റാര്. 14തെയ്വം അവന്റ ശക്ക്തിയിട്ട് കർത്താവ്ന ചാവീനെന്റ് എള്പ്പിയാര്. അത്പേല തെയ്വം നമ്മളയും ചാവീനെന്റ് എള്പ്പും. 15നിങ്ങള തേകങ്ങള് കിര്ശ്തുവ്ന്റ തേകത്ത്ന്റ പാകമാണും ഇന്റ് നിങ്ങ്ക്ക് തിക്കൊണ്ടില്ലോ? ആണയിന്റെ കിര്ശ്തുവ്ന്റ തേകത്ത്ന്റ പാകം കൊറവൻ പിടികാറിയാഞ്ഞ പിള്ളയിന്റ തേകത്തോട ചേത്ത്വെക്ക്മാ? ആണ ഒരകാലത്തം ചെയ്യേറ്. 16കൊറവൻ പിടികാറിയാട്ട് കൂടി കെടക്കന്റവൻ അവളാട്ട് ഒറ്റ തേകം ആക്ന്റിന്റ് നിങ്ങ്ക്ക് തിക്ക്ലിയാ? “റണ്ടാളും ഒരേ തേകമാഞ്ഞ് തീരും” ഇന്റ് തെയ്വവയനത്തീല് പേശിയിരക്കന്റാരില്ലോ. 17ഇന്റെ കർത്താവോട ചേന്ത് നെക്കന്റവൻ ഉശ്റീല് അവനോട ചേന്ത് ഒന്റാഞ്ഞ് തീരും. 18ചാട്ടാത്തവെയ്വിട്ട് ഓടിപ്പേൻ. ഒരത്തൻ ചെയ്യന്റ വേറ ഏത് തെറ്റ്കുറ്റമം തേകത്ത്ന്റ പൊറത്താണും. ഇന്റെ കെടന്ന്പടന്റവൻ അവന്റ തേകത്തോടതിന്ന തെറ്റ്കുറ്റം ചെയ്യന്റാൻ. 19തെയ്വത്തീനെന്റ് നിങ്ങ്ക്ക് കിട്ടീതം നിങ്ങളാട്ട് ഒള്ളത്മാഞ്ഞ തെയ്വ ഉശ്റ്ന്റ വീടാണം നിങ്ങള തേകമിന്റ് നിങ്ങ്ക്ക് തിക്ക്ലിയാ? നിങ്ങള തേകത്ത്ന്റ ഒടമക്കാറ് നിങ്ങയില്ല. 20എന്തനിന്റെ, നിങ്ങള വെലീ വെല കൊട്ത്ത് വാങ്ങീതാണം. അത്കൊണ്ട് നിങ്ങള തേകംകൊണ്ട് തെയ്വത്ത്ന മകിമപ്പെടത്തൻ.
Terpilih Sekarang Ini:
1 കൊരിന്തിയിര് 6: മുതുവാൻ
Highlight
Kongsi
Salin
Ingin menyimpan sorotan merentas semua peranti anda? Mendaftar atau log masuk
© New Life Literature