അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 76 ദിവസം

കുടുംബജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം തിരുത്താതെ, ദൈവസന്നിധിയില്‍ പരമാര്‍ത്ഥതയില്ലാതെ വക്രതയിലൂടെയും അന്യായങ്ങളിലൂടെയും മുമ്പോട്ടു പോകുമ്പോള്‍, ദൈവം അങ്ങനെയുള്ള കുടുംബങ്ങളെ തകര്‍ത്തുകളയുമെന്ന് അനന്യാസിന്റെയും സഫീരയുടെയും ചരിത്രം പഠിപ്പിക്കുന്നു. ഒരു നിലം മാത്രം വിറ്റ അനന്യാസ് ഭാര്യയുടെ അറിവോടെ ലഭിച്ച തുകയില്‍ കുറെ എടുത്തു മാറ്റിവച്ചതിനുശേഷം ബാക്കിയുള്ളത് അപ്പൊസ്തലന്മാരുടെ കാല്‍ക്കല്‍ വച്ചപ്പോള്‍ പത്രൊസ് അവനോടു പറയുന്ന മൂന്നു കാര്യങ്ങള്‍ ശ്രദ്ധേയമാണ്. (1) സാത്താന്‍ അനന്യാസിന്റെ ഹൃദയം കൈവശമാക്കി (2) പരിശുദ്ധാത്മാവിനോട് വ്യാജം പ്രവര്‍ത്തിച്ചു. (3) പരിശുദ്ധാത്മനിറവില്‍ പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ ദാസന്മാരോട് വ്യാജം പ്രവര്‍ത്തിക്കുന്നത് ദൈവത്തോട് വ്യാജം പ്രവര്‍ത്തിക്കുന്നതുപോലെയാണ്. ഭര്‍ത്താവിന്റെ മരണം അറിയാതെ, പത്രൊസിന്റെ ചോദ്യത്തിന് ഭര്‍ത്താവിനെപ്പോലെ മറുപടി നല്‍കിയ സഫീരയോട് പത്രൊസ് ചോദിക്കുന്ന ചോദ്യം കുടുംബജീവിതത്തില്‍ നാം ശ്രദ്ധിക്കേണ്ടതാണ്. 'കര്‍ത്താവിന്റെ ആത്മാവിനെ പരീക്ഷിക്കുവാന്‍ നിങ്ങള്‍ തമ്മില്‍ ഒത്തത് എന്ത്?' നിലത്തിന്റെ വിലയില്‍ ഒരു ഭാഗം എടുത്തു തങ്ങള്‍ക്കായി മാറ്റിവയ്ക്കുവാന്‍ തുനിഞ്ഞപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് സഫീരയ്ക്ക് ഭര്‍ത്താവിനെ ഉപദേശിക്കാമായിരുന്നു. ധനംകൊണ്ട് കുടുംബജീവിതത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാനായി അവള്‍ ഭര്‍ത്താവിനോട് യോജിച്ചു പ്രവര്‍ത്തിച്ചു. തങ്ങളെപ്പോലെയുള്ള മനുഷ്യരായി മാത്രം അപ്പൊസ്തലന്മാരെയും കരുതി അവരെ നയിക്കുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ കബളിപ്പിക്കാമെന്ന് സഫീര വിശ്വസിച്ചു. സാത്താന്‍ ഹൃദയം കൈവശമാക്കിയ ഭര്‍ത്താവിനെ അവള്‍ക്കു തിരുത്താമായിരുന്നു. എന്നാല്‍ ദൈവത്തെക്കാളധികം ധനത്തെ വിശ്വസിച്ച അവള്‍ കുടുംബജീവിതത്തില്‍ നേടിയെടുത്തത് ശവക്കുഴികളായിരുന്നു. 

                      സഹോദരങ്ങളേ! ദാമ്പത്യജീവിതത്തില്‍ ദൈവസ്വഭാവത്തിന് വിപരീതമായ പ്രവര്‍ത്തനങ്ങള്‍ ദൈവം നിങ്ങള്‍ക്ക് ഇണയായി നല്‍കിയ തുണയില്‍നിന്ന് ഉണ്ടാകുമ്പോള്‍ നിങ്ങള്‍ പരസ്പരം തിരുത്താറുണ്ടോ? ദൈവത്തെ മറന്ന് സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ കൂട്ടുനില്‍ക്കാറുണ്ടോ? എങ്കില്‍ അനന്യാസിന്റെയും സഫീരയുടെയും തകര്‍ന്ന കുടുംബജീവിതം നിങ്ങള്‍ക്കു പാഠമാകട്ടെ! 

സന്തുഷ്ട കുടുംബം സന്തോഷ ഭവനം 

സ്വപ്‌നം കാണും സോദരരേ 

വരുവിന്‍ വരുവിന്‍ 

യേശുവിന്‍ ചാരെ വരുവിന്‍                  സമാധാനത്തിന്‍ പ്രഭുവാം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com