2 കൊരിന്തിയിര് 10
10
പവ്‌ലോശ് അവൻ ചെയ്യന്റ വേലീനപ്പെറ്റി പേശന്റാൻ
1നിങ്ങള കിട്ട ഇര്പ്പ്നിക്കി എളിമയൊള്ളവൻ ഇന്റും തൂരത്ത് ഇര്പ്പിനിക്കി തക്‌രിയമൊള്ളവൻ ഇന്റുമൊള്ള പവ്‌ലോശാഞ്ഞ നാന് കിര്ശ്തുവ്ന്റ തായ്‌മീന്റയും എളിമീന്റയും പേരില് നിങ്ങളോട കെഞ്ചിപ്പേശന്റൻ. 2എങ്ങ ഈ ഒലകത്തീല ആള്കള് പൊളയ്‌ക്കന്റത് പേലയാണും പൊളയ്‌ക്കന്റതിന്റ് ചെലാള്കള് നെനയ്‌ക്കിന്റാര്; ആണയൊള്ളാള്കളോട കെവ്നത്തോട പളക്‌വാനിക്കി നാന് നെനയ്‌ക്കിന്റൻ. ഇന്റെ നിങ്ങള കിട്ട വെര്വ്നിക്കി കെവ്നത്തോട പളക്‌വാനിക്കി എടവെര്ത്തേറിന്റ് നാന് കെഞ്ചിക്കേക്കന്റൻ. 3ഈ ഒലകത്തീലാണും എങ്ങ പൊളയ്‌ക്കന്റത് ഇന്റാലും ഈ ഒലകത്തീലൊള്ളാള്കള് പോരാടന്റത് പേലയില്ല എങ്ങ പോരാടന്റത്. 4എങ്ങ പോരാടന്റത് ഈ ഒലകത്ത്ന്റ ആയുതങ്ങള് കൊണ്ടില്ല. അത്ക്ക് പകരം തെയ്‌വത്ത്ന്റ ശത്ത്റ്ക്കള കോട്ടകള് തകർത്ത് കളവാനിക്കി പെറ്റന്റ തെയ്‌വത്ത്ന്റ ശക്ക്തിയൊള്ള ആയതങ്ങള് കൊണ്ടാണും എങ്ങ പോരാടന്റത്. 5ആണ തെയ്‌വത്ത്നപ്പെറ്റിയൊള്ള പുത്തിക്കി എത്റാഞ്ഞ് വെന്റ ഒക്ക പേശിപ്പടത്തം പൊങ്ങി നെക്കന്റ ഒക്ക ആങ്കാരങ്ങളയും എങ്ങ ഇടിച്ച് കളഞ്ഞം. ഒക്ക നെനപ്പ്കളയം എങ്ങ പിടിച്ചടക്കി കിര്ശ്തുവ്ന്റ ചൊല്ല്ക്ക് നെക്കന്റാള്കളാക്കിയം. 6നിങ്ങ മൊത്തത്തീല് ചൊല്ല്ക്ക് നെപ്പ്നിക്കി ചൊല്ല്കേട് കാട്ടന്റ ആള്കള്ക്കൊക്ക ശിച്ചകൊടപ്പാനിക്കി എങ്ങ ഒര്ങ്ങിയം.
7നിങ്ങ പൊറത്തൊള്ള കാരിയങ്ങളാണും കാണന്റത്. ഏവനീങ്കിലും നാന് കിര്ശ്തുവ്ക്ക് ഒള്ളവൻ ഇന്റ് ഒറപ്പിച്ച് നമ്പിയേ, എങ്ങയം അവനപ്പേല കിര്ശ്തുവ്ക്ക് ഒള്ള ആള്കളിന്റ് അവൻ നെനയ്‌ക്കട്ടെ. 8നിങ്ങള നയിപ്പിപ്പാനിക്കില്ല നിങ്ങള വളത്ത്‌വാനിക്കി വേണ്ടിയാണും കർത്താവ് എക്ക് അതികാരം തന്ത്ത്. അത്‌നപ്പെറ്റി പെര്മപ്പെട്ത്തി പേശിയാലും എക്ക് അതീല് മാനക്കേടില്ല. 9എന്റ എയ്‌ത്ത്കള് കൊണ്ട് നാന് നിങ്ങള പേടിപ്പിപ്പാൻ പാക്കന്റൻ ഇന്റ് നെനയ്‌ക്കേറ്. 10“അവന്റ എയ്‌ത്ത്കള് ശക്ക്തിയൊള്ളതാണും; ഇന്റെ മൊകത്തോടമൊകം കണ്ടെ വെലമില്ലാത്തവനം അവന്റ വാക്ക്കള് ശക്ക്തിയില്ലാത്തത്‌മാണം” ഇന്റ് ചെലാള്കള് പേശന്റാര്. 11ഇന്റെ തൂര ഇര്പ്പ്നിക്കി എയ്‌ത്തീല് പേശന്റത് പേലതിന്നയാണും എങ്ങ നിങ്ങള കിട്ടയിര്പ്പ്നിക്കും ചെയ്യന്റതിന്റ് ആണയൊള്ളാള്കള്ക്ക് തിക്കൊണ്ടാകട്ടൻ. 12അവാവനത്തിന്ന പൊക്കിപ്പേശന്റാള്കളോട എങ്ങള കൂട്ടിച്ചേപ്പാനിക്കി എങ്ങ ഇട്ടപ്പെട്‌ല; ആണയൊള്ളാള്കള് അവങ്ങളത്തിന്ന അളക്കത്തും അവങ്ങളത്തിന്ന ഒത്ത്പാക്കത്തം ചെയ്യന്റത്കൊണ്ട് അവങ്ങ പുത്തിയൊള്ളാള്കളില്ല. 13എങ്ങ അളവീ കെവിഞ്ഞ് പെര്മപ്പെട്‌ല; തെയ്‌വം വെച്ചിരക്കന്റ അളവീലാണും എങ്ങ പെര്മപ്പെടന്റത്; നിങ്ങള നെട്ക്കൊള്ള എങ്ങള വേല ആ എല്ലയിന്റ ഉള്ള്ക്കാണും. 14നിങ്ങളാട്ടക്കി കിര്ശ്തുവ്ന്റ നെല്ലശേതി ആത്തിയം എട്ത്ത് വന്ത്ത് എങ്ങയാഞ്ഞ്ത്; അത്കൊണ്ട് നിങ്ങളപ്പെറ്റി പെര്മപ്പെടന്റതീല് എങ്ങ എല്ല വിട്ട് പോന്റ്‌ല; എങ്ങ നിങ്ങളാട്ട് വന്ത്‌ല ഇന്റെ എല്ല വിട്ട് പിയ്യം ഇന്റ് പേശാമാഞ്ഞ്തെ. 15വേറാള്കള് ചെയ്ഞ്ഞ വേലീനപ്പെറ്റി എങ്ങ പെര്മപ്പെട്‌ല; നിങ്ങള നമ്പ് വളപ്പിനിക്കി നിങ്ങള എടയില് എങ്ങ്ക്ക് കൊള്ള വേല ചെയ്യ്‌വാനിക്കി പെറ്റും ഇന്റ് എങ്ങ ആശിക്കിന്റം. 16വേറൊരത്ത്ന്റ വേലത്താവീല് ഏറി അവട ചെയ്ഞ്ഞ വേലീനപ്പെറ്റി പെര്മപ്പെടാണ്ടി നിങ്ങള താവ്ന്റ അങ്ങ്ടൊള്ള താവീല് പിയ്യ് അവട എങ്ങ്ക്ക് നെല്ലശേതി വിളിച്ച് പേശാമില്ലോ. 17“പെര്മപ്പെടന്റവൻ കർത്താവീല് പെര്മപ്പെടട്ടൻ” ഇന്റ് തെയ്‌വവയനത്തീല് എയ്‌തിയിരക്കന്റാര്. 18അവാവൻതിന്ന പെര്മപ്പെടന്റവനില്ല കർത്താവ് പെര്മപ്പെടത്തന്റവനാണും ശോക്ക്തിയൊള്ളവൻ.
Actualmente seleccionado:
2 കൊരിന്തിയിര് 10: മുതുവാൻ
Destacar
Compartir
Copiar
¿Quieres tener guardados todos tus destacados en todos tus dispositivos? Regístrate o inicia sesión
© New Life Literature