1 കൊരിന്തിയിര് 12
12
നെല്ലവരങ്ങള്
1നെല്ലവരങ്ങളപ്പെറ്റി നിങ്ങ കേട്ടത്ക്ക് നാന് ഇന്നിയും നിങ്ങളോട തിരിച്ച് പേശട്ടൻ. ഏശുവീല് നമ്പന്റ എന്റ കൂട്ടറേ, ഇത്‌നപ്പെറ്റി നിങ്ങ പുത്തിയില്ലാത്താള്കള് ആകേറ്. 2തെയ്‌വനമ്പ്കാറൻ ആകന്റത്ക്ക് മുന്തി പിര്പ്പ്ത്തിയിട്‌വാനിക്കി പെറ്റാത്ത ഉര്‌വങ്ങള വെയ്യീലാണും നിങ്ങള നടത്തീത് ഇന്റ് നിങ്ങ്ക്ക് തിക്കൊണ്ടില്ലോ? 3അത്കൊണ്ട് നാന് പേശന്റൻ, തെയ്‌വത്ത്ന്റ ഉശ്റീല് പേശന്റ ഒരത്തനം, “ഏശു ശാപ്പ്ത്തി കിട്ടീവൻ” ഇന്റ് പേശ്ത്ത്‌ല. തെയ്‌വത്ത്ന്റ ഉശ്റ് ഇല്ലാണ്ടി ഒരത്തന്ക്കും “ഏശുവാണും കർത്താവ്” ഇന്റ് പേശ്‌വാനിക്കും പെറ്റ്ത്ത്‌ല. 4പലശീരി വരങ്ങളൊണ്ട്; ഇന്റെ ഉശ്റ് ഒന്റ് മാട്ട്ക്ക്മേ ഒള്ള്. 5പലശീരിക്കൊള്ള തെയ്‌വവേല ഒണ്ട്; ഇന്റെ കർത്താവ് ഒരാള് മാട്ട്ക്ക്മേ ഒള്ള്. 6പലശീരിക്കൊള്ള വേലകള് ഒണ്ട്; ഇന്റെ ഓരോരത്തന്ക്കും അത്ക്കൊള്ള കെതി കൊടക്കന്റത് തെയ്‌വം ഒരത്തൻ തിന്നയാണും. 7ഒരത്തന്ക്ക് ഉശ്റ് വെളിവാകന്റത് ഒക്കളയം നെമ്മക്കി വേണ്ടിയാണും. 8ഒരത്തന്ക്ക് ഉശ്റീല് പുത്തിയിന്റ വയനമം, വേറ ഒരത്തന്ക്ക് അറിവിന്റ വയനമം കൊടത്താര്; 9ഇന്നി വേറ ഒരത്തന്ക്ക് അതേ ഉശ്റീല് നമ്പും വേറ ഒരത്തന്ക്ക് അതേ ഉശ്റീത്തിന്ന ചീക്ക്മാറ്റ്‌വാനിക്കൊള്ള വരങ്ങളം കൊടത്താര്; 10ഒരത്തന്ക്ക് അത്‌ശകം ചെയ്യ്‌വാനിക്കൊള്ള വരം, പിന്നൊരത്ത്ന്ക്ക് തെയ്‌വത്ത്ന്റ വ്‌ലാത്തിയാവാനിക്കൊള്ള വരം, വേറ ഒരത്തന്ക്ക് ഉശ്റ്ന തെളിഞ്ഞ് തിക്കൊണ്ടാവാനിക്കൊള്ള വരം, ഇന്നി ഒരത്തന്ക്ക് പല പാശകള് പേശ്‌വാനിക്കൊള്ള വരം, ഇന്നി ഒരത്തന്ക്ക് പാശകള തിര്ത്തികൊടപ്പാനിക്കൊള്ള വരം. 11ഇതൊക്ക ഒരേ ഉശ്റ് ചെയ്യന്റ കാരിയങ്ങളാണും; അവൻ ഓരോരത്തനക്കം ശൊന്തമാഞ്ഞ് വരം കൊടക്കന്റാൻ.
ഒരേ തേകം പല പാകങ്ങള്
12തേകം ഒന്റ് ആണ്‌ങ്ങിലും അതില് പല പാകങ്ങള് ഒണ്ട്; അത്പേല പാകങ്ങള് പലതാഞ്ഞാലും തേകം ഒന്റാണും; അത്പേലയാണും കിര്ശ്തുവും. 13നമ്മ എകൂതൻമാരോ എകൂതതൻമാരില്ലാത്തള്കളോ അടിമകളോ വിട്ത്‌ല് കിട്ടിയാള്കളോ ഏവനാഞ്ഞാലും ഒരേ ഉശ്റീല് ഒരേ തേകത്തീല് തെയ്‌വകുളി ഏറ്റം; ഒരേ ഉശ്റ്ന കെയ്യേറ്റും ഇരക്കന്റം. 14തേകത്തീല പാകങ്ങള് ഒന്റ്‌മാട്ട്ക്കുമില്ല ഒരിന്നതൊണ്ട്. 15“നാന് കെയ്യില്ലാത്തത്കൊണ്ട് തേകത്തീലൊള്ളതില്ല” ഇന്റ് കാല് പേശന്റതിന്റെ അത് തേകത്ത്ന്റ പാകമില്ലാണ്ടി ആക്‌ത്ത്‌ല. 16“നാന് കണ്ണില്ലാത്തത്കൊണ്ട് തേകത്തീലൊള്ളതില്ല” ഇന്റ് കാത് പേശിയെ അത് തേകത്ത്ന്റ പാകമില്ലാണ്ടിയാക്‌ത്ത്‌ല. 17തേകം പൂര കണ്ണാണിങ്ങി കേപ്പാനിക്കി ഏണപെറ്റും? തേകം ഒക്ക കാതാണിങ്ങി മണം തിക്കൊണ്ടാവാനിക്കി ഏണപെറ്റും? 18ഇന്റെ തെയ്‌വം അവങ്ങള ഇട്ടത്ത്ക്ക് തേകത്ത്ന്റ പാകങ്ങള തേകത്തീല് ഓരോ താവീലും വെച്ചിരക്കന്റാര്. 19അത് ഒക്ക കൂടി ഒര പാകം ആഞ്ഞതാണിങ്ങി തേകം ഏട? 20ഇന്റെ ഇപ്പൻ പാകങ്ങള് ഒരിന്നത് ഒണ്ടങ്ങിലും തേകം ഒന്റ്.
21“എക്ക് നിന്ന വാണ്ടാ” ഇന്റ് കണ്ണ്ക്ക് കെയ്യോട പേശ്‌വാനിക്കി നോക്കണ്ട, തലക്കി കാലോട, “എക്ക് നിന്ന വാണ്ടാ” ഇന്റ് പേശ്‌വാനിക്കും നോക്കണ്ട. 22തേകത്തീല ശക്ക്തിയില്ലാത്ത പാകങ്ങളും നമ്മ്ക്ക് എറ്റവും ആവശമൊള്ളതാണും. 23തേകത്തീല് മാനമില്ലാത്തത് ഇന്റ് കാണന്റ പാകങ്ങള്ക്ക് നമ്മ കൊള്ള മാനം കൊടക്കന്റം; ചെപ്പമില്ലാത്ത്ത് ഇന്റ് നമ്മ നെനയ്‌ക്കിന്റത്ക്ക് ചെപ്പം വെരത്ത്ന്റം. 24-25തേകത്തീല ചെപ്പമൊള്ള പാകങ്ങള നെല്ല പെര്കാരിപ്പാലാ. ചണ്ട ഒണ്ടാകാണ്ടി തേകത്തീല പാകങ്ങള് തമ്മ്ളിത്തമ്മ്ളി പെര്കാരിപ്പാനിക്കി വേണ്ടി തെയ്‌വം മാനം കൊറഞ്ഞ്ത്‌ക്ക് കൊള്ള മാനം കൊട്ത്ത് തേകത്തീല് കൂട്ടിച്ചേത്ത്‌വെച്ചിരക്ക്ന്റാര്. 26ആണ ഒര പാകം കട്ടപ്പടന്റതിന്റെ വേറയൊള്ളതും അത്‌ന്റ കൂട്ടത്ത് കട്ടപ്പടണം; ഒന്റ്ക്ക് മാനം കിട്ടന്റതിന്റെ മെറ്റീ പാകങ്ങളും കൂയെട്ക്ക്ന്റ്. 27നിങ്ങ കിര്ശ്തുവ്ന്റ തേകമം ഓരോരത്തനം അത്‌ന്റ പാകങ്ങളും ആണും. 28ആത്തിയം അപ്പൊശ്തലൻമാര്, റണ്ടാമത് വ്‌ലാത്തിമാര്, മൂന്റാമത് പുത്തിപേശന്റ ആള്കള്, പിന്ന അത്‌ശകം ചെയ്യന്റ ആള്കള്, ചീക്ക് മാറ്റന്റ ആള്കള്, ഓകാരം കെട്ട്‌വാനിക്കി ഒള്ള ആള്കള്, പെര്കാരിപ്പാനൊള്ളാള്കള്, പല പാശാവരം കിട്ടിയ ആള്കള് ഈ പേശന്റ ആള്കളയൊക്ക പള്ളിക്കാറ കൂട്ടത്തീല് തെയ്‌വം നേമിച്ചാര്. 29ഒക്കളം അപ്പൊശ്തലൻമാരാ? ഒക്കളം വ്‌ലാത്തിമാരാ? ഒക്കളം പുത്തിപേശന്റ ആള്കളാ? ഒക്കളം അത്‌ശകം ചെയ്യന്റാള്കളാ? 30ഒക്കളക്കും ചീക്ക് മാറ്റി വിടന്റ വരമൊണ്ടാ? ഒക്കളം പല പാശകള് പേശന്റരാ? ഒക്കളം പേശിതിര്ത്തികൊടക്കന്റാരാ? 31അത്കൊണ്ട് നിങ്ങ ഏറ്റമം മുക്കിയമാഞ്ഞ വരത്ത്ക്ക് ആശിക്കണം. ആണയിന്റെ നാന് നിങ്ങ്ക്ക് ഏറ്റമം നെല്ല വെയ്‌കാട്ടിത്തെരാം.
Actualmente seleccionado:
1 കൊരിന്തിയിര് 12: മുതുവാൻ
Destacar
Compartir
Copiar
¿Quieres tener guardados todos tus destacados en todos tus dispositivos? Regístrate o inicia sesión
© New Life Literature