2 കൊരിന്തിയെര ഈ കത്തുനെപറ്റി ഗൊത്തുമാടുവകീന്റ കാരിയ
ഈ കത്തുനെപറ്റി ഗൊത്തുമാടുവകീന്റ കാരിയ
ഈ കത്തു എവുദിനദു അപ്പോച്ചോലെനാന പവുലോച്ചാന്റു. ഈ കത്തു കൊരിന്തിയെ പട്ടണത്തി ഏച്ചുനെ നമ്പിന്റ നെരേയക്കു പവുലോച്ചു എവുദിന രാണ്ടാമത്തില കത്താന്റു. കൊരിന്തിയെ പട്ടണത്തി ഏച്ചുനെ നമ്പിന്റ കുറെ മയിച്ചെര പവുലോച്ചുന്റ ബാക്കുനെമു അദിഗാരത്തിനെമു ബിലേബെപ്പകാണി. അയിനൊക്ക ഗൊത്തുമാടിന പവുലോച്ചു അവുടെ ഏച്ചുനെ നമ്പിന്റെരളുമാച്ചു ഒന്റതക്കത്തിമു അയിച്ചിരിലിമു ഇപ്പകീന്റ കാരിയമാന്റു ഈ കത്തിലി എവുദികീന്റെയെയ്.
പവുലോച്ചു എവുദിന മുല്ലെലിയ കത്തിലി ഏച്ചുനെ നമ്പിനെര ചെയിദ തെറ്റുക്കു അയിരളെ ബയിദൊണ്ടു എവുദിന്തു. ആ കത്തു ബായിച്ചിച്ചു അയിര താങ്ക ചെയിദ തെറ്റുനെ നിനേച്ചൊണ്ടു ചങ്കടപടുവനുമു തങ്കട തെറ്റു ബുട്ടുതിരിവനുമു ചെയിദെലി പവുലോച്ചുക്കു അയിച്ചിരിയാനയ്. ഈ കാരിയത്തിനെപറ്റി ഈ കത്തുന്റ മുല്ലെലിയ ബാഗത്തി ബായിപ്പനാവൊയ്.
ജൂദിയെനാടിലി ഏച്ചുനെ നമ്പിന്റെരളെ ചഗായിപ്പബേണ്ടി പയിച്ചെ പിരിക്കൊണു എന്റാന്റു പവുലോച്ചു ഈ കത്തിലി പറേന്റ ബേറൊരു കാരിയ. ഏച്ചുനെ നമ്പിന്റ കുറെ മയിച്ചെര അയിരളാന്റു അപ്പോച്ചോലെര എന്റു പറേഞ്ചൊണ്ടു നടാന്തരു. അയിര പവുലോച്ചുനെ ബിലേബെപ്പകാണി. അയിനെപറ്റി അപ്പോച്ചോലെനാന തനാക്കു പറേവകീന്റെനെ ഈ കത്തുന്റ ബൊവ്വിലായി പവുലോച്ചു പറേന്റു.
ഈ ബുക്കു എവുദിന കാല എ.ഡി 55 അല്ലക്കി 56 എന്റു കണാക്കാക്കിന്റൊരു.
ഈ കത്തിലികീന്റ കാരിയ
മുല്ലെലായി പറേന്റ ബാക്കു 1.1–11
പവുലോച്ചുമു കൊരിന്തിയെ പട്ടണത്തി ഏച്ചുനെ നമ്പിന്റെരമു 1.12—7.16
ഏച്ചുനെ നമ്പിനെരളെ ചഗായിപ്പബേണ്ടി ദരുമ ചെയിന്റ കാരിയ 8.1—9.15
അപ്പോച്ചോലെനെന്റ തന്റ അദിഗാരത്തിനെപറ്റി പവുലോച്ചു പറേന്റ കാരിയ 10.1—13.10
Zvýraznění
Sdílet
Kopírovat
Chceš mít své zvýrazněné verše uložené na všech zařízeních? Zaregistruj se nebo se přihlas
New Life Computer Institute