Logo YouVersion
Ikona vyhledávání

ഹോശേയ 12

12
1എഫ്രയീം കാറ്റിൽ ഇഷ്ടപ്പെട്ട് കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; അവൻ ഇടവിടാതെ ഭോഷ്കും ശൂന്യവും വർധിപ്പിക്കുന്നു; അവർ അശ്ശൂര്യരോട് ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്ക് എണ്ണ കൊടുത്തയയ്ക്കുന്നു. 2യഹോവയ്ക്കു യെഹൂദായോടും ഒരു വ്യവഹാരം ഉണ്ട്; അവൻ യാക്കോബിനെ അവന്റെ നടപ്പിനു തക്കവണ്ണം സന്ദർശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവനു പകരം കൊടുക്കും. 3അവൻ ഗർഭത്തിൽവച്ച് തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. 4അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞ് അവനോട് അപേക്ഷിച്ചു; അവൻ ബേഥേലിൽവച്ച് അവനെ കണ്ടെത്തി, അവിടെവച്ച് അവൻ നമ്മോടു സംസാരിച്ചു. 5യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്ന് ആകുന്നു അവന്റെ നാമം. 6അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരിക; ദയയും ന്യായവും പ്രമാണിച്ച്, ഇടവിടാതെ നിന്റെ ദൈവത്തിനായി കാത്തുകൊണ്ടിരിക്ക. 7അവൻ ഒരു കനാന്യനാകുന്നു; കള്ളത്തുലാസ് അവന്റെ കൈയിൽ ഉണ്ട്; പീഡിപ്പിപ്പാൻ അവൻ ആഗ്രഹിക്കുന്നു. 8എന്നാൽ എഫ്രയീം: ഞാൻ സമ്പന്നനായിത്തീർന്നു, എനിക്ക് ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു. 9ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്ന പോലെ ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും. 10ഞാൻ പ്രവാചകന്മാരോടു സംസാരിച്ച് ദർശനങ്ങളെ വർധിപ്പിച്ചു; പ്രവാചകന്മാർ മുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു. 11ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർഥരായിത്തീരും; അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, അവരുടെ ബലിപീഠങ്ങൾ വയലിലെ ഉഴച്ചാലുകളിൽ ഉള്ള കൽക്കൂമ്പാരങ്ങൾപോലെ ആകും. 12യാക്കോബ് അരാംദേശത്തിലേക്ക് ഓടിപ്പോയി; യിസ്രായേൽ ഒരു ഭാര്യക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യക്കുവേണ്ടി ആടുകളെ പാലിച്ചു. 13യഹോവ ഒരു പ്രവാചകൻ മുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ പാലിക്കപ്പെട്ടു. 14എഫ്രയീം അവനെ ഏറ്റവും കയ്പോടെ കോപിപ്പിച്ചു; ആകയാൽ അവന്റെ കർത്താവ് അവന്റെ രക്തത്തെ അവന്റെമേൽ വച്ചേക്കുകയും അവന്റെ നിന്ദയ്ക്ക് തക്കവണ്ണം അവനു പകരം കൊടുക്കയും ചെയ്യും.

Zvýraznění

Sdílet

Kopírovat

None

Chceš mít své zvýrazněné verše uložené na všech zařízeních? Zaregistruj se nebo se přihlas