1
പുറപ്പാട് 20:2-3
സമകാലിക മലയാളവിവർത്തനം
MCV
“അടിമനാടായ ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറത്തുകൊണ്ടുവന്ന യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു. “ഞാൻ അല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്.
Параўнаць
Даследуйце പുറപ്പാട് 20:2-3
2
പുറപ്പാട് 20:4-5
നിങ്ങൾക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതേ ആകാശത്തിലോ താഴേ ഭൂമിയിലോ കീഴേ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും.
Даследуйце പുറപ്പാട് 20:4-5
3
പുറപ്പാട് 20:12
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനു നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം.
Даследуйце പുറപ്പാട് 20:12
4
പുറപ്പാട് 20:8
ശബ്ബത്തുദിവസത്തെ വിശുദ്ധിയോടെ ആചരിക്കാൻ ഓർക്കുക.
Даследуйце പുറപ്പാട് 20:8
5
പുറപ്പാട് 20:7
നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. അവിടത്തെ നാമം വ്യർഥമായി ഉപയോഗിക്കുന്നവരെ യഹോവ ശിക്ഷിക്കാതിരിക്കുകയില്ല.
Даследуйце പുറപ്പാട് 20:7
6
പുറപ്പാട് 20:9-10
ആറുദിവസം അധ്വാനിച്ച് നിങ്ങളുടെ ജോലികളെല്ലാം ചെയ്യുക; എന്നാൽ ഏഴാംദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നിങ്ങളോ നിങ്ങളുടെ പുത്രനോ പുത്രിയോ ദാസനോ ദാസിയോ മൃഗങ്ങളോ നിങ്ങളുടെ പട്ടണങ്ങളിൽ താമസിക്കുന്ന പ്രവാസിയോ ജോലിയൊന്നും ചെയ്യാൻ പാടില്ല
Даследуйце പുറപ്പാട് 20:9-10
7
പുറപ്പാട് 20:17
അയൽവാസിയുടെ ഭവനത്തെ മോഹിക്കരുത്. അയൽവാസിയുടെ ഭാര്യ, പരിചാരകൻ, പരിചാരിക, കാള, കഴുത ഇങ്ങനെ നിന്റെ അയൽവാസിക്കുള്ള യാതൊന്നും മോഹിക്കരുത്.”
Даследуйце പുറപ്പാട് 20:17
8
പുറപ്പാട് 20:16
അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്.
Даследуйце പുറപ്പാട് 20:16
9
പുറപ്പാട് 20:14
വ്യഭിചാരം ചെയ്യരുത്.
Даследуйце പുറപ്പാട് 20:14
10
പുറപ്പാട് 20:13
കൊലപാതകം ചെയ്യരുത്.
Даследуйце പുറപ്പാട് 20:13
11
പുറപ്പാട് 20:15
മോഷ്ടിക്കരുത്.
Даследуйце പുറപ്പാട് 20:15