മരുക്കോശ് 16

16
ഏശു ഉശിരോറി എന്തി വരിനെ
മത്തായി 28:1–8; ലൂക്കോശ് 24:1–12; ഓകന്നാൻ 20:1–10
1ശബത്ത് നാൾ ഓഞ്ച് മക്ത്തലനക്കാറത്തി മറിയാവും ആക്കോവു തള്ളെ മറിയാവും ശലോമി ഒണ്ണാളും ഏശു ചാവുക്കു തേയ്‌പച്ചൂട്ടി നല്ലാ മണക്കിനെ തയിലമെ വായ്‌ങ്കി, 2നാറാച്ചനാ പിലച്ചേക്ക് വാനം കരുകരാവുടിഞ്ച് വന്തവോളയേ മടേകാക്ക് പോയെ. 3“നങ്കാക്കുചൂട്ടി ആരുനേ മടേലെ വായ്‌കാലെ കല്ലെ ഉരുട്ടി മാത്തും” ഒൺ തങ്കവാട്ടിൽ കുരവുട്ടുകിടന്ത് വന്തെ. 4കുറിപ്പാ മില്ലോടേ നോയ്‌ക്കതൊണ്ണാ കല്ലെ ഉരുട്ടി മാത്തി വച്ചിരുക്കികി. അവുടനേ ചരിയാനെ കൽതാനിരുന്തെ. 5മടയകത്തിൽ ഓറിയപ്പെ വെള്ളത്തുണിയെ ഇട്ടാലെ ഒരാ വലത്തകോടിരുക്കിനതെ കണ്ട് അവറെ അരണ്ടേയെ. 6അവാൾ ചൊല്ലിയത് എകനയൊണ്ണാ, “പേടിയാതേൻ; ശിലുവേൽ തറച്ചെ നശരായൻ ഏശുവതാനേ നിങ്കെ തേടിനത്; അവൻ ഇങ്ക് നാത്തെ ഉശിരോറി മടേൽ നുൺ എന്തി മണ്ടിയേയെ; അവനെ വച്ചാനെ വന്ത് കാണിൻ. 7ഇപ്പെ നിങ്കെ പോയ് പത്തിരോശുകാലും ശിശിയരുകാലും ചൊല്ലിൻ; അവൻ നിങ്കകാൽ ചൊല്ലിയവോലെ അവൻ നിങ്കാക്ക് മിന്നേ കെലീലേക്ക് പോനെ. അവനെ അങ്ക് വച്ച് നിങ്കെ കാണും” ഒണ്ണെ. 8അന്നേരം പെണ്ണാക്ക് തറു തറുപ്പെ പുടിച്ചനാലെ ആരുകാലും കുരവുടാതെ മടേൽ നുൺ പുറത്തുക്ക് ഉറങ്കി ഓടിമണ്ടിയേയെ.
ഏശു മക്‌തലനെ മറിയാവുക്ക് വെളിവാനെ
മത്തായി 28:9–10; ഓകന്നാൻ 20:11–18
9[#16:9 എട്ടാം വശനമോടെ മരുക്കോശ് എളുതിയെ നല്ലെ ചേതി ഓഞ്ചേയെ. ഒമ്പതാം വശനത്തിലിരുന്ത് ഇരുവതാം വശനം വരെ മിന്നൊരു കാലത്തിലെ കിരീക്ക് കായിതത്തിൽ നാത്തെ.നാറാച്ചനാ കരിമ്പിലച്ചേക്ക് ഏശു മടേൽ നുൺ എന്തിയതെ മിന്നേ കണ്ടത് മക്ത്തലനക്കാറത്തി മറിയാവുതാൻ. അപ്പിണേത്തിൽ നുൺ താൻ ഏളു മുനിയെ ഏശു മുടുക്കി വുട്ടത്. 10-11മറിയാ പോയോൺ ഏശു ഉശിരോറി എന്തി വന്തേയ കാരിയമാ അവനും മത്തും നടന്തവേരാകാക്ക് ചൊല്ലിയെ. അവറെ അന്നേരം കോത്തേം കുലവേം നുണ്ണനാലെ ഏശു ചത്ത് ഉശിരോറി പിശയ്‌ക്കിനെ ഒൺ ചൊല്ലിയപ്പണും നമ്പിയതില്ലെ.
ഏശു ഇരണ്ടു ശിശിയരുക്ക് വെളിവാനെ
ലൂക്കോശ് 24:13–35
12അത്തുക്ക് പുറകോട് ഇരണ്ടു ശിശിയര് എരുശലേമിൽ നുൺ കൂറാക്ക് പോയവോളെ ഏശു വോറേ പുറവിയാ അവറാത്തുക്കു വെളിവായെ. 13ഇതെ അവറളും തിരുമ്പി പോയോൺ അങ്ക് ഇരുന്തവേരാകാൽ ചൊല്ലിയത്തുക്ക് അതാം അവറെ നമ്പിയതില്ലെ.
ശിശിയരുക്ക് പട്ടമെ കൊടുക്കിനെ
മത്തായി 28:16–20; ലൂക്കോശ് 24:36–49; ഓകന്നാൻ 20:19–23; അപ്പോശ്‌ത്തലര് തെയ്‌വ വേലെ 1:6–8
14അത്തുക്ക് പുറകോട് ശിശിയര് പതിനൊണ്ണാളും തുണ്ണിരുന്തവോളെ ഏശു അവറാത്തുക്കു മില്ലോട്ടുക്ക് വന്തെ. ഉശിരോറി എന്തി വന്തോഞ്ച് തന്നെ കണ്ടത് ചരിതാൻ ഒണ്ണതെ നമ്പാതെ ഇരുന്തനാലെ അവറകാക്ക് പിണയ്‌ങ്കെ. 15പിന്നെ അവൻ ചൊല്ലിയത്, “നിങ്കെ ഇവ്വുലകമെല്ലാം പോയ് മനിശെ മാനടവൻകാൽ മൊത്തമാ ഇം നല്ലെ ചേതിയെ വുളിച്ച് ചൊല്ലോണും. 16നമ്പിക്കയോടെ രാടിപിരാടിനവനുക്ക് താൻ രച്ചപ്പടുകേക്ക് മുടിയും. നമ്പിക്കനാതെ ഇരുക്കിനവൻ തണ്ടനേ ഏൽക്കും. 17നമ്പിക്കയോടെ ഇരുക്കിനവൻ വലിയെ വലിയെ അടകാളമെ ചെയ്യും; എൻ പേരിൽ മുനിയെ മുടുക്കും പുതുവൻ പാശേൽ കുരവുടും. 18പാമ്പെ കയ്യിലെടുക്കും ചാകിളവോലത്തെ എന്തെ തുണ്ണാലും അവറാത്തുക്കു ഒണ്ണും വാരാത്ത്; അവറെ കയ്യെ വച്ച് വായാതിയാ നോയാളികേക്ക് ചുകം കിടച്ചോകും.”
ഏശു മേലോകത്തുക്ക് ഓറി പോനെ
ലൂക്കോശ് 24:50–53; അപ്പോശ്‌ത്തലര് തെയ്‌വ വേലെ 1:9–11
19ഇകനെ അവറകാക്ക് ചൊല്ലിയവോളെ തെയ്‌വം കരുത്താവാനെ ഏശുവെ മേലോകത്തുക്ക് എടുത്താച്ചെ. അവൻ പോയാലെ തെയ്‌വം ഇരുക്കിനത്തുക്കു വലത്തക്കോടേ പോയിളച്ചെ. ശിശിയര് എല്ലാ ഇടത്തും പോയി നല്ലെ ചേതിയെ വുളിച്ച് ചൊല്ലിയെ. 20കരുത്താവ് അവറളും മത്തും ഇരുന്തനാലെ വലിയെ വലിയെ കാരിയമെ ചെയ്‌വായെ. അകനെ അവറെ കനേം ആളെ തെയ്‌വ വശനത്തിൽ ഉറപ്പിച്ചു നുറുത്തിയെ.]

تمييز النص

شارك

نسخ

None

هل تريد حفظ أبرز أعمالك على جميع أجهزتك؟ قم بالتسجيل أو تسجيل الدخول

فيديو ل മരുക്കോശ് 16